Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എൽ.ഡി എഫ്. സർക്കാറിന് അഭിനന്ദനം: സെയിൽസ്മാൻ അസ്സോസിയേഷൻ !

എൽ.ഡി എഫ്. സർക്കാറിന് അഭിനന്ദനം: സെയിൽസ്മാൻ അസ്സോസിയേഷൻ !

സ്വന്തം ലേഖകൻ

ദുബൈ : കാസർഗോഡ് കോവിഡ് 19 പാശ്ചാത്തലത്തിൽ എൽ.ഡി എഫ് സർക്കാർ ക്രീയാത്മകമായ ഇടപെടൽ നടത്തിയ മുഖ്യ മന്ത്രി സഖാവ് ശ്രീ പിണാറായി വിജയൻ ആരോഗ്യാ മന്ത്രി ശ്രീ ശൈലജാ എന്നിവരെ പ്രശംസിച്ച് സാമൂഹിക പ്രവർത്തകനും കേരളാ സ്റ്റേറ്റ് സെയിൽസ്മാൻ അസ്സോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആസിഫ് അലി പാടലടുക്ക 

ക്രീയാത്മകമായ ഇടപെടൽ മൂലം ബദിയഡുക്ക പഞ്ചായത്ത് ഉക്കിനടുക്കയിലെ മെഡിക്കൽ കോളേജ് കഎന്നിവിടങ്ങിൽ അതിനൂതന കോവിഡ് കെയർസെന്റർ സംവിധാനങ്ങളൊരുക്കാൻ അനുമതി നൽകി. സർക്കാരിന്റെ പ്രവർത്തനം വേഗത്തിൽ ആവുകയാണ് . ,ഐസൊലേഷൻ, വാർഡുകളും, 20 തീവ്ര പരിചരണ വിഭാഗങ്ങളും സജ്ജമാക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കാസർഗോഡ് മെഡിക്കൽ കോളേജിലെ പുതിയ അഡ്‌മിനിസ്ട്രേറ്റീവ് ബ്ലോക്കിനെയാണ് കോവിഡ് രോഗികളെ ചികിത്സിക്കാനുള്ള പ്രത്യേക ആശുപത്രിയാക്കി ദ്രുതഗതിയിൽ മാറ്റുന്നത്. കാസർഗോഡ് ജില്ലയിൽ 90ലധികം കോവിഡ് ബാധിതരുള്ള സാഹചര്യത്തിൽ എത്രയും വേഗം വിദഗ്ധ ഐസൊലേഷൻ ചികിത്സ ഒരുക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം കാസർഗോഡ് കോവിഡ് ചികിത്സാ കേന്ദ്രം സജ്ജമാക്കുന്നത്. ഇതനുസരിച്ച് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് സമർപ്പിച്ച പ്രൊപ്പോസലിന് സർക്കാർ അടിയന്തരമായി അനുമതി നൽകി. അടിയന്തര ചികിത്സയ്ക്കുള്ള ആശുപത്രി ഉപകരണങ്ങൾക്കായി 4.21 കോടി രൂപയും കിടക്കകൾ ഉൾപ്പെടെയുള്ള ഫർണിച്ചറുകൾക്കായി 78.1 ലക്ഷം രൂപയും മരുന്നുകൾക്കും മറ്റുമായി 2 കോടി രൂപയും ഉൾപ്പെടെ ഒന്നാം ഘട്ടത്തിൽ 7 കോടിയുടെ അനുമതിയാണ് നൽകിയിട്ടുള്ളത്.

ഗ്രൗണ്ട് ഫ്ളോർ, ഫസ്റ്റ് ഫ്ളോർ, സെക്കന്റ് ഫ്ളോർ എന്നിവയാണ് ഒന്നാം ഘട്ടത്തിൽ ചികിത്സയ്ക്കായി സജ്ജമാക്കുന്നത്. ഐ.സി.യു. യൂണിറ്റുകൾ, ഐസൊലേഷൻ വാർഡുകൾ, ഡോക്ടർമാർക്കും നഴ്സുമാർക്കുമുള്ള ഡ്യൂട്ടി റൂം, സ്റ്റോർ, ഫാർമസി എന്നിവയാണ് ഗ്രൗണ്ട് ഫ്ളോറിൽ സജ്ജമാക്കുന്നത്. കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരേയാണ് ഇവിടെ ചികിത്സിക്കുക. നിരീക്ഷണത്തിലുള്ള രോഗികളെ ഒന്നാം നിലയിലാണ് ചികിത്സിക്കുന്നത്. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ജോലി സമയത്തിന് ശേഷം വിശ്രമത്തിനായുള്ള സ്ഥലമായി രണ്ടാം നില ഉപയോഗിക്കും. ശേഷിക്കുന്ന മറ്റ് സ്ഥലങ്ങൾ സിവിൽ, ഇലക്ട്രിക്കൽ ജോലികൾ പൂർത്തിയാക്കി ഘട്ടംഘട്ടമായി ഉപയോഗപ്പെടുത്തുന്നതാണ്.

ഗ്രൗണ്ട് ഫ്ളോറിൽ ലഭ്യമായ സ്ഥലത്ത് 14 കിടക്കകളുള്ള ഐ.സി.യു.129 കിടക്കകളുള്ള 9 ഐസൊലേഷൻ വാർഡ്, രണ്ട് കിടക്കകൾ വീതമുള്ള 5 ഐസൊലേഷൻ മുറികൾ എന്നിവയാണുള്ളത്. ഫാർമസി, ഇ.സി.ജി. റൂം, സ്റ്റോർ മുതലായവ സജ്ജമാക്കുന്നതാണ്. ഒന്നാം നിലയിൽ 75 കിടക്കകളുള്ള ഐസൊലേഷൻ വാർഡുകളും സജ്ജമാക്കും. 5 ദിവസത്തിനകം ഇലട്രിക്കൽ ജോലികൾ പൂർത്തിയാക്കി വൈദ്യുതി ലഭ്യമാക്കാൻ കിറ്റ്കോയെ ചുമതലപ്പെടുത്തി. ആശുപത്രിയിൽ ശുദ്ധജലം ലഭ്യമാക്കാനായി കുഴൽക്കിണറിന്റെ വെള്ളം ഉപയോഗപ്പെടുത്തുന്നതാണ്. ഇതോടൊപ്പം ആംബുലൻസ്, യാത്രാ സൗകര്യം, ടെലഫോൺ, ക്യാന്റീൻ എന്നീ അനുബന്ധ സൗകര്യങ്ങളുമൊരുക്കും.

കോവിഡ് കെയർ സെന്ററിനാവശ്യമായ ആശുപത്രി ഉപകരണങ്ങളും കെ.എം.എസ്.സി.എൽ. വഴി ഉടൻ ലഭ്യമാക്കി ഇൻസ്റ്റാൾ ചെയ്യുന്നതാണ്. 20 ഐ.സി.യു., 5 വെന്റിലേറ്റർ, 3 വെന്റിലേറ്റർ നോൺ ഇൻസേവ്, 20 മൾട്ടി പാരമീറ്റർ മോണിറ്റർ, 20 ഇൻഫ്യൂഷൻ പമ്പ്, 40 സിറിഞ്ച് പമ്പ്, 2 ഡിഫ്രിബ്രിലേറ്റർ വിത്ത് കാർഡിയാക് മോണിറ്റർ, 15 ക്രാഷ് കാർട്ട്, 10 ക്രാഷ് കാർട്ട് ട്രോമ, 10 ഓക്സിജൻ സിലിണ്ടർ ബൾക്ക്, 10 ആംബു ബാഗ്, 4 ഇ.സി.ജി. മെഷീൻ, 1 പോർട്ടബിൾ അൾട്രാസൗണ്ട് ഡോപ്ലർ, 1 അൾട്രാസൗണ്ട് ഡോപ്ലർ മെഷിൻ, 1 പോർട്ടബിൾ എക്സ്റേ, സർജിക്കൽ ഇൻസ്ട്രമെന്റ്സ്, മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ സിസ്റ്റം തുടങ്ങിയ 41 തരം ആശുപത്രി ഉപകരണങ്ങളാണ് സജ്ജമാക്കുന്നത്.

200 ആശുപത്രി കട്ടിലുകൾ, 200 മെത്തയും തലയിണയും, 1000 ബെഡ്ഷീറ്റും തലയിണകവറും, 200 ഐ.വി. സ്റ്റാന്റ്, ആവശ്യമായ വീൽച്ചെയർ, സ്ട്രക്ച്ചർ ട്രോളി തുടങ്ങിയ 14 വിവിധതരം ആശുപത്രി ഫർണിച്ചറുകളാണ് ഒരുക്കുന്നത്.

ഏറ്റവുമധികം പ്രവാസികൾ കോവിഡ് രോഗബാധിതരായി എത്തിയ ജില്ലയാണ് കാസർഗോഡ്. അതിനാൽ തുടക്കംമുതലേ വലിയ പ്രവർത്തനങ്ങളാണ് അവിടെ നടത്തി വരുന്നത്. ഇതിന്റെ തുടർച്ചയായാണ് അടിയന്തരമായി കാസർഗോഡ് മെഡിക്കൽ കോളേജിൽ ഇത്രയേറെ സൗകര്യങ്ങളൊരുക്കുന്നത്. മാർച്ച് 14ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒ.പി. തുടങ്ങുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ച് വരവേയാണ് കോവിഡ് ബാധയെത്തിയത്. തുടർന്നാണ് അത് മാറ്റിവച്ച് കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റിയത്. ഭാവിയൽ കോവിഡ് ചികിത്സാ കേന്ദ്രത്തിനായി സജ്ജമാക്കുന്നവ മെഡിക്കൽ കോളേജിന് ഉപയോഗപ്പെടുത്താവുന്നതാണ്. മെഡിക്കൽ കോളേജ് പൂർണതോതിൽ സജ്ജമാകുന്നതോടെ മാംഗലൂരിൽ ചികിത്സയ്ക്ക് പോകുന്നത് ഒഴിവാക്കാനാകും. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി. കെ കെ ശൈലജ ടീച്ചറിന്റെ ഈ ഇടപെടലുകൾ കാസർഗോഡ് ജില്ലയുടെ ആതുര സേവനം രംഗത്ത് വിപ്ലവകരമായ തുടക്കമായിരിക്കും . പ്രാബല്യത്തില് വരുന്നതോടെ മെഡിക്കൽ കോളേജ് പ്രവർത്തനം ജില്ലയിൽ സാധാരണക്കാർക്കു ഏറെ ഉപകരിക്കും എന്ന് .കേരളം സ്റ്റേറ്റ് സെയിൽസ്മാൻ അസോസിയേഷൻ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ആസിഫ് അലി പാടലടുക്ക പ്രസ്താവനയിൽ പറഞ്ഞു !

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP