Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് പ്രതിരോധം , കേരള ക്രിക്കറ്റ് അസോസിയേഷൻ സംസ്ഥാന സർക്കാരിന് 50 ലക്ഷം രൂപ നൽകും

കോവിഡ് പ്രതിരോധം , കേരള ക്രിക്കറ്റ് അസോസിയേഷൻ സംസ്ഥാന സർക്കാരിന് 50 ലക്ഷം രൂപ നൽകും

സ്വന്തം ലേഖകൻ

തിരുവനന്തപുരം :കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിനായി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ 50 ലക്ഷം രൂപ നൽകും. കേന്ദ്ര സർക്കാരിന് നൽകിയ 50 ലക്ഷത്തിന് പുറമെ ആണ് ഇത് നൽകുക.

ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ്, കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ, ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിമാരും കൂടി ചേർന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനം എടുത്തത്. ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഓരോ ലക്ഷം രൂപ വീതം നൽകും, കൂടാതെ ക്രിക്കറ്റ് കളിക്കാർ, മുൻ താരങ്ങൾ, ഒഫീഷ്യലുകൾ, ഉദ്യോഗസ്ഥർ ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിക്കുന്ന ആൾക്കാരിൽ നിന്നും സഹായം തേടും. പ്രളയകാലത്തും കേരള ക്രിക്കറ്റ് അസോസിയേഷൻ ഇത്തരത്തിൽ സമാഹരിച്ചു 65 ലക്ഷം രൂപ സർക്കാരിന് നൽകിയിരുന്നു.

സംസ്ഥാന സർക്കാർ നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷനും, ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളും, ഭാഗമാകുമെന്നു കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സജൻ കെ വർഗീസ്, സെക്രട്ടറി അഡ്വ ശ്രീജിത്ത് വി നായർ ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ് എന്നിവർ അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP