Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇറ്റലിയിൽ എല്ലാം ശരിയായെന്നത് വെറും വ്യാമോഹം മാത്രം; ഇന്നലെ രേഖപ്പെടുത്തിയത് ഈ ആഴ്ചത്തെ ഏറ്റവും കുറവ് പ്രതിദിന മരണസംഖ്യ, 727; എന്നാൽ 5000 ത്തിൽ അധികം പുതിയ രോഗികളുമായി കൊറോണയെ കീഴടക്കാനാകാതെ ഇറ്റലി മുൻപോട്ട് തന്നെ

സ്വന്തം ലേഖകൻ

ഒരുഭാഗത്ത് പ്രതീക്ഷക്ക് വഴിതെളിയുമ്പോൾ മറ്റേഭാഗത്ത് നിരാശയുടെ കരിനിഴലിന് കനം വർദ്ധിക്കുകയാണ് ഇറ്റലിയിൽ. ഈ ആഴ്‌ച്ചയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന മരണസംഖ്യയാണ് ഇന്നലെ ഇറ്റലിയിൽ രേഖപ്പെടുത്തിയത്. 727 പേരാണ് ഇന്നലെ ഇറ്റലിയിൽ മരിച്ചത്. സർക്കാരിനും ജനങ്ങൾക്കും നേരിയ പ്രതീക്ഷ നൽകുന്ന വാർത്തയായിരുന്നു ഇത്. എന്നാൽ, ഇനിയും കൊറോണയെ കീഴടക്കാൻ ആയിട്ടില്ല എന്നോർമ്മിപ്പിച്ചുകൊണ്ട് പുതിയതായി 5000 ത്തോളം പേർക്ക് രോഗബാധ സ്ഥിരീകരിച്ചു എന്ന വാർത്തയുമെത്തി. കൃത്യമായി പറഞ്ഞാൽ 4782 പേർക്കാണ് ഇന്നലെ പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇറ്റലിയിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 13,155 ആയി. 

ഇറ്റലിയിലെ ആകെ കണക്കിൽ മരണസംഖ്യ കുറഞ്ഞുവരുമ്പോഴും രാജ്യത്തിലെ കൊറോണാ ബാധയുടെ എപ്പിസെന്ററായ ലൊംബാർഡിയിൽ നേരെ തിരിച്ചാണ് കാര്യങ്ങളുടെ കിടപ്പ് എന്നത് ഇറ്റലിയെ ഏറെ കുഴക്കുന്ന കാര്യമാണ്. അവിടെ ഇന്നലെയും മരണസംഖ്യയിൽ വർദ്ധനവു തന്നെയാണ് രേഖപ്പെടുത്തിയത്. മരണസംഖ്യയിൽ ഇപ്പോൾ ഏറ്റവും മുന്നിൽ നിൽക്കുന്ന ഇറ്റലിയിൽ തന്നെയാണ് ലോകത്തിലെ മൊത്തം കോവിഡ് 19 മരണങ്ങളിലേയും 30 ശതമാനം മരണങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്.

എന്നാൽ എല്ലാം കൈവിട്ടുപോകുന്ന അവസ്ഥയിൽ അല്ല എന്നു സൂചിപ്പിക്കുകയാണ് രോഗം ഭേദപ്പെടുന്നവരുടെ എണ്ണത്തിൽ ക്രമേണയുണ്ടാകുന്ന വർദ്ധനവ്. ചൊവ്വാഴ്‌ച്ച 15,729 പേർക്ക് രോഗം ഭേദമായപ്പോൾ ബുധാനാഴ്‌ച്ച 16,847 പേരാണ് രോഗം ഭേദമായി വിവിധ ആശുപത്രികളിൽ നിന്നും പുറത്ത് വന്നത്. ഏകദേശം 4,035 പേർ ഇന്റൻസീവ് കെയറിൽ ചികിത്സയിൽ കഴിയുന്നു.

ഇതിനിടയിൽ, രാജ്യവ്യാപകമായ ലോക്ക്ഡൗൺ നിബന്ധനകൾ അനുസരിക്കാത്തവരെ ശിക്ഷിക്കുന്ന കാര്യത്തിൽ ഇറ്റലി സർക്കാർ വളരെ പിന്നിലാണെന്ന ആരോപണവും ഉയരുന്നുണ്ട്. തൊഴിലില്ലായ്മയും ദാരിദ്യവും കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ യൂറോപ്പിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തികശക്തി കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ ദൃശ്യമായ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് പോകുന്നതെന്നും മുന്നറിയിപ്പുകൾ ഉയരുന്നുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട്, എത്രയും പെട്ടെന്ന് ലോക്ക്ഡൗൺ പിൻവലിക്കണമെന്നും പല കോണുകളിൽ നിന്നും ആവശ്യമുയരുന്നുമുണ്ട്.

മറ്റു പല യൂറോപ്യൻ രാജ്യങ്ങളിലേയും പോലെ ഇറ്റലിയിലും വ്യാപകമായ കോവിഡ് 19 പരിശോധനകൾ നടക്കുന്നില്ല. രോഗ ലക്ഷണങ്ങളുമായി ആശുപത്രികളിൽ എത്തുന്നവരെ മാത്രമെ പരിശോധനക്ക് വിധേയരാക്കുന്നുള്ളു. ഇതുകൊറോണാ ബാധയുടെ യഥാർത്ഥ ചിത്രം ലഭിക്കുന്നതിന് തടസ്സമാകുന്നുണ്ട്. യഥാർത്ഥ രോഗബാധിതരുടെ എണ്ണം ഇപ്പോൾ പുറത്തുവിട്ടതിന്റെ പതിന്മടങ്ങ വരും എന്ന സത്യം ഇറ്റലിയുടെ ഉറക്കം കെടുത്തുകയാണ്.

അതേ സമയം 230 ൽ അധികം പേർ കൊറോണക്ക് കീഴടങ്ങിയ സ്വീഡനിൽ ഇപ്പോഴും ജനങ്ങൾ ഏ മഹാമാരിയെ കാര്യമായി എടുക്കുന്നില്ല. സോഷ്യൽ ഡിസ്റ്റൻസിങ് ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ പാലിക്കണമെന്ന് അധികാരികൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ ഉള്ളതിനേക്കാളേറെസ്വാതന്ത്ര്യം ഇപ്പോഴും സ്വീഡിഷ് ജനത അനുഭവിക്കുന്നുണ്ട്.

ബാറുകളും റെസ്റ്റോറന്റുകളും ഇപ്പോഴും തുറന്നു പ്രവർത്തിക്കുന്നുണ്ട്. അവരുടെ ടേബിൾ സ്പേസിൽ സർവ്വീസ് ഒതുക്കണമെന്ന നിർദ്ദേശം മാത്രമേയുള്ളു. അതുപോലെ ബ്രിട്ടൻ പോലുള്ള രാജ്യങ്ങളിൽ 2 പേരിലധികം ആളുകൾ ഒത്തുചേരുന്നത് നിരോധിച്ചിട്ടുള്ളപ്പോൾ സ്വീഡനിൽ 50 പേർക്ക് വരെ ഒത്തുചേരാം. കോളേജുകൾക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചപ്പോൾ പ്രൈമറി സ്‌കൂളുകൾ ഇപ്പോഴും തുറന്നു പ്രവർത്തിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP