Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാതിൽപ്പടി മദ്യത്തിന് തടയിട്ട് കേന്ദ്രം; മദ്യം വീടുകളിൽ എത്തിച്ച് നൽകുന്നത് ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ ലംഘനം; നടപടിയിൽ നിന്നും കേരളം പിന്മാറണം എന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ കത്ത്; ലോക് ഡൗൺ കാലത്തും മദ്യം വിറ്റ് കാശുണ്ടാക്കാൻ ഇറങ്ങിയ പിണറായി വിജയനെ കണ്ടംവഴി ഓടിച്ച് മോദി സർക്കാർ

വാതിൽപ്പടി മദ്യത്തിന് തടയിട്ട് കേന്ദ്രം; മദ്യം വീടുകളിൽ എത്തിച്ച് നൽകുന്നത് ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ ലംഘനം; നടപടിയിൽ നിന്നും കേരളം പിന്മാറണം എന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ കത്ത്; ലോക് ഡൗൺ കാലത്തും മദ്യം വിറ്റ് കാശുണ്ടാക്കാൻ  ഇറങ്ങിയ പിണറായി വിജയനെ കണ്ടംവഴി ഓടിച്ച് മോദി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മദ്യം വീടുകളിൽ എത്തിച്ചു നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിൽ നിന്നും പിന്മാറണമെന്ന് കേന്ദ്രം. ഇത്തരമൊരു തീരുമാനം ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ ലംഘനമാണെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചില നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. മദ്യം വീട്ടിലെത്തിക്കാനോ വിതരണം ചെയ്യാനോ ഉള്ള ഇളവ് ഈ മാർഗനിർദ്ദേശങ്ങളിൽ ഇല്ല. ഇത് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രം കത്തയച്ചിരിക്കുന്നത്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ പരാജയപ്പെടുത്തുന്നതാണ് ഇത്തരം നടപടികളെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. അതിനാൽ നടപടിയിൽനിന്ന് പിന്മാറണമെന്നും ആവശ്യപ്പെടുന്നു.

കേരളത്തെ കൂടാതെ മേഘാലയവും മദ്യം വീടുകളിൽ എത്തിച്ചു കൊടുക്കാൻ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രം കത്തയച്ചത്. മദ്യം ലഭിക്കാത്തതിനെ തുടർന്ന് ആളുകൾ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് മദ്യം വീടുകളിൽ എത്തിച്ചു കൊടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. മദ്യം ലഭിക്കാത്തതിനാൽ വിത്‌ഡ്രോവൽ സിൻഡ്രോമും ആത്മഹത്യയുമടക്കം അപകടം വരുത്തിവെക്കുന്ന പ്രവണത ചിലർ കാണിക്കുന്നുണ്ട്. ഇത്തരക്കാർക്ക് ഡോക്ടറുടെ നിർദേശാനുസരണം മദ്യം നൽകാൻ എക്‌സൈസ് വകുപ്പ് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച് മാത്രമേ ഇവർക്ക് മദ്യം ലഭ്യമാക്കുകയുള്ളൂവെന്നും ബാക്കിയാർക്കും ഈ സൗകര്യം ലഭിക്കില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. മദ്യാസക്തിയുള്ള ചിലർക്ക് മദ്യം അത്യാവശ്യമാണെന്ന് കണ്ടതുകൊണ്ടാണ് തീരുമാനമെടുത്തത്. ഡീ അഡിക്ഷൻ സെന്ററുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. മദ്യനിരോധനം നടപ്പാക്കിയ ചില സംസ്ഥാനങ്ങൾ ഇങ്ങനെ ചെയ്യുന്നുണ്ട്. ആ മാതൃക നമുക്കും നടപ്പാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീടുകളിൽ അല്ല മദ്യം നൽകുകയെന്നും കൂടുതൽകാര്യങ്ങൾ പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞദിവസങ്ങളിൽ മദ്യം ലഭിക്കാത്തതിനാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മദ്യാസക്തിയുള്ളവർക്ക് ആവശ്യമായ മദ്യം ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തിൽ മദ്യാസക്തിയുണ്ടെന്ന ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ പാസ് ലഭിക്കുന്നവർക്ക് മദ്യം വീട്ടിലെത്തിച്ചു നൽകാൻ ബെവ്കോ സർക്കുലർ ഇറക്കിയിരുന്നു. 100 രൂപ സർവീസ് ചാർജ് ഈടാക്കും. നിയന്ത്രിതമായ അളവിലാകും മദ്യം നൽകുക. ഇക്കാര്യങ്ങളിൽ ജീവനക്കാർ തയ്യാറാണെങ്കിൽ അറിയിക്കണമെന്നും ബെവ്കോ എംഡി അറിയിച്ചു. ഇതിന് വേണ്ടി കുറഞ്ഞ നിരക്കിൽ റമ്മോ ബ്രാണ്ടിയോ വെയർഹൗസിൽ നിന്ന് നൽകണം. മദ്യവിതരണത്തിനുള്ള വാഹനം വെയർഹൗസ് മാനേജർ ഒരുക്കണം.

ബിയറും വൈനും വിതരണം ലഭിക്കില്ല. 3 ലീറ്ററിൽ അധികം മദ്യം നൽകാൻ പാടില്ലെന്നും ബിവറേജസ് കോർപ്പറേഷൻ വ്യക്തമാക്കിയിരുന്നു. മദ്യവിതരണത്തിനായി ഒരു വാഹനത്തിൽ രണ്ടു തൊഴിലാളികളെ ചുമതലപ്പെടുത്തണം. വാഹനത്തിനുള്ള പാസും ജീവനക്കാരുടെ പാസും പൊലീസ് സ്റ്റേഷനിൽനിന്ന് വാങ്ങണം. മദ്യവിതരണത്തിന് വാഹനത്തിനുള്ള അകമ്പടിക്കായി പൊലീസുകാരുടെയും എക്സൈസിന്റെയും സേവനം തേടണമെന്നും ബെവ്കോ എംഡി ജി.സ്പർജൻ കുമാർ സർക്കുലറിൽ നിർദ്ദേശിച്ചിരുന്നു.

ബെവ്കോ വെയർഹൗസിന് കീഴിൽ ഒരു ദിവസം വരുന്ന പാസുകളുടെ എണ്ണം കണക്കാക്കി ഒരുമിച്ച് മദ്യം വിതരണം ചെയ്യണം. സഞ്ചരിക്കേണ്ട ദൂരം, പാസുകളുടെ എണ്ണം എന്നിവ കണക്കാക്കി ആവശ്യമായ വാഹനം വെയർഹൗസ് മാനേജർമാർ തയാറാക്കണം. ആവശ്യമെങ്കിൽ രണ്ടിൽ കൂടുതൽ ജീവനക്കാരെ മദ്യവിതരണത്തിനു നിയോഗിക്കാം. വെയർഹൗസിലെ കംപ്യൂട്ടർ പ്രോഗ്രാമർ ദിവസവും സ്റ്റോക്ക് രേഖപ്പെടുത്തണം. മദ്യം വിതരണം ചെയ്യാൻ തയാറാകാത്ത ജീവനക്കാരുടെ പട്ടിക ബിവറേജസ് കോർപ്പറേഷൻ ആസ്ഥാനത്ത് അറിയിക്കണം. ആവശ്യത്തിന് ലേബലിങ് ജോലിക്കാരെയും ചുമട്ടു തൊഴിലാളികളെയും വെയർഹൗസ് മാനേജർ ഏർപ്പെടുത്തണം.

മദ്യം വിതരണം ചെയ്യുമ്പോൾ മാന്വൽ ബില്ലാണ് നൽകേണ്ടത്. ബില്ലുകൾ ആസ്ഥാനത്തേക്ക് അയക്കണം. മദ്യം വിതരണം ചെയ്തശേഷം പാസിന്റെ ഫോട്ടോ കംപ്യൂട്ടറിൽ ഉൾപ്പെടുത്തണം. ഒരു ദിവസം എത്രപേർക്ക് മദ്യം നൽകി, എത്ര മദ്യം വിതരണം ചെയ്തു തുടങ്ങിയ കാര്യങ്ങൾ വെയർഹൗസ് മാനേജർ ദിവസേന ബവ്റിജസ് ആസ്ഥാനത്ത് അറിയിക്കണമെന്നും ആയിരുന്നു സർക്കുലറിൽ പറഞ്ഞിരുന്നത്.

അതേ സമയം മദ്യത്തിന് കുറിപ്പടിനൽകണമെന്ന സർക്കാർ നിലപാടിനെതിരെ ഐഎംഎ ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ തന്നെ ഡോക്ടർമാരുടെ സംഘടന രംഗത്തെത്തിയിരുന്നു. എന്നാൽ ഉത്തരവ് പിൻവലിക്കാൻ സർക്കാർ തയാറായില്ല . ഓപികളിൽ ഇത്തരത്തിലുള്ള ആളുകൾ എത്താനും മദ്യാസക്തി ഉണ്ടെന്ന കുറിപ്പടി നൽകാതിരുന്നാൽ ചിലർ അക്രമാസക്തരാകാനും സാധ്യത ഉണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. മദ്യാസക്തിയിൽ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തതോടെയാണ് മദ്യം ലഭിക്കാൻ ഡോക്ടറുടെ കുറിപ്പടി നൽകിയാൽ മതിയെന്ന ഉത്തരവുമായി സർക്കാരെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP