Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് മഹാമാരിക്കിടെ മർകസ് നിസാമുദ്ദീനിൽ മതസമ്മേളനം നടത്തിയത് 'താലിബാനി കുറ്റം'; നിയമം സംവിധാനം മാത്രമല്ല, സർവ്വശക്തൻ പോലും ഇത്തരമൊരു കുറ്റം ക്ഷമിക്കില്ല; തികച്ചും അശ്രദ്ധമായ സമീപനം മൂലം നിരവധി ആളുകളുടെ ജീവൻ അപകടത്തിലായി; അന്വേഷണ ഏജൻസികളും ഈ വിഷയങ്ങളിൽ കർശന പരിശോധന നടത്തണം; തബ് ലീഗി ജമാഅത്തുകാരെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി; സർക്കാറുകളുടെ പരാജയമെന്ന് പറഞ്ഞ് തബ്‌ലീഗുകാരെ ന്യായീകരിച്ച് ഇ ടി മുഹമ്മദ് ബഷീർ എംപിയും

കോവിഡ് മഹാമാരിക്കിടെ മർകസ് നിസാമുദ്ദീനിൽ മതസമ്മേളനം നടത്തിയത് 'താലിബാനി കുറ്റം'; നിയമം സംവിധാനം മാത്രമല്ല, സർവ്വശക്തൻ പോലും ഇത്തരമൊരു കുറ്റം ക്ഷമിക്കില്ല; തികച്ചും അശ്രദ്ധമായ സമീപനം മൂലം നിരവധി ആളുകളുടെ ജീവൻ അപകടത്തിലായി; അന്വേഷണ ഏജൻസികളും ഈ വിഷയങ്ങളിൽ കർശന പരിശോധന നടത്തണം; തബ് ലീഗി ജമാഅത്തുകാരെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി; സർക്കാറുകളുടെ പരാജയമെന്ന് പറഞ്ഞ് തബ്‌ലീഗുകാരെ ന്യായീകരിച്ച് ഇ ടി മുഹമ്മദ് ബഷീർ എംപിയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് 19 മഹാമാരിക്കിടെ ഡൽഹി നിസാമുദ്ദീനിലെ തബ്‌ലീഗി ജമാഅത്ത് മർക്കസിൽ മതസമ്മേളം നടത്തിയതോടെ ഇന്ത്യയിലെ രോഗബാധയുടെ എപ്പിസെന്ററായി ഇവിടം മാറിയിട്ടുണ്ട്. ഇവിടെ നിന്നും എണ്ണായിരത്തേളം പേരാണ് കോവിഡ് ഭീതിയിലായത്. പല കോണുകളിൽ നിന്നും ഇവർക്കെതിരെ വിമർശനം ഉയരുന്നുണ്ട്. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താർ അബ്ബാസ് നഖ്വിയും സംഭവത്തിൽ വിമർശനം ഉന്നയിച്ചു കൊണ്ട് രംഗത്തെത്തി. ലോകവ്യാപകമായ കോവിഡ്19 മഹാമാരിക്കിടെ ഡൽഹിയിലെ മർകസ് നിസാമുദ്ദീനിൽ മതസമ്മേളനം നടത്തിയത് താലിബാനി കുറ്റകൃത്യമാമാണെന്ന് മുക്താർ അബ്ബാസ് നഖ്വി അഭിപ്രായപ്പെട്ടു.

ഗുരുതരവീഴ്ചയാണ് ഉണ്ടായതെന്നും അധികൃതർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മാർച്ച് 13 നും 15 നും ഇടയിലാണ് നിസാമുദ്ദീനിലെ ആസ്ഥാനത്ത് തബ്‌ലീഗ് ജമാഅത്തിന്റെ അന്താരാഷ്ട്രസമ്മേളനം നടത്തിയത്. ഇതോടെ ഇന്ത്യയിലെ പ്രധാന കോവിഡ്19 ഹോട്ട് സ്‌പോട്ടായി നിസാമുദ്ദീൻ മാറി. ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ 99% ജനങ്ങളും സർക്കാരിന്റെ ശ്രമങ്ങളെ ശക്തമായി പിന്തുണക്കുന്നുണ്ട്. കോവിഡ് -19 നെതിരായ പോരാട്ടത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ കണ്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊറോണ വൈറസിനെതിരെ പോരാടാൻ രാജ്യം മുഴുവൻ ഒന്നിക്കുന്ന സാഹചര്യത്തിൽ മർകസ് നിസാമുദ്ദീന്റെ ഭാഗത്തുനിന്നുണ്ടായത് ഒരു താലിബാനി കുറ്റമാണ്. നിയമം സംവിധാനം മാത്രമല്ല, സർവ്വശക്തൻ പോലും ഇത്തരമൊരു കുറ്റം ക്ഷമിക്കില്ല. തികച്ചും അശ്രദ്ധമായ സമീപനം മൂലം നിരവധി ആളുകളുടെ ജീവൻ അപകടത്തിലായി. മറ്റൊരു പ്രശ്‌നം ഈ സമയത്ത് ധാരാളം വിദേശികളും അവിടെ താമസിച്ചിരുന്നു എന്നതാണ്. ഭരണകൂടവും അന്വേഷണ ഏജൻസികളും ഈ വിഷയങ്ങളിൽ കർശന പരിശോധന നടത്തുമെന്നും നടപടിയുണ്ടാകുമെന്നും കരുതുന്നു. ഇത് രോഗബാധിതരുമായി ബന്ധപ്പെട്ട കാര്യമാത്രമല്ല, കോവിഡ് -19 മഹാമാരിക്കെതിരായ പ്രതിരോധത്തെയും ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അശ്രദ്ധമായിരിക്കാനോ ക്രിമിനൽ ഗൂഢാലോചന നടത്താനോ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. മാർച്ച് 22 ന് ജനത കർഫ്യൂവിൽ ഗതാഗത സൗകര്യങ്ങളുടെ അഭാവം മൂലമാണ് പലരും മർകസിൽ നിന്നും പോകാതിരുന്നതെന്ന തബ്‌ലീഗ് പ്രവർത്തകരുടെ ഒഴികഴിവ് അംഗീകരിക്കാൻ കഴിയില്ലെന്നും നഖ്‌വി കൂട്ടിച്ചേർത്തു.

രാജ്യത്തെ ന്യൂനപക്ഷകാര്യ മന്ത്രി തബ്‌ലീഗ് ജമാഅവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രസ്താവന നടത്തുമ്പോൾ അത് മുസ്ലിം സമുദായത്തിനെതിരാവില്ലേ എന്ന ചോദ്യത്തിന് ഇത്തരം കാര്യങ്ങൾ ഹിന്ദു അല്ലെങ്കിൽ മുസ്ലിം എന്ന മതത്തിന്റെ കണ്ണാടിയിലൂടെ നോക്കില്ലെന്നാണ് നഖ്‌വി മറുപടി നൽകിയത്. നിസാമുദ്ദീനിൽ നടന്നത് കുറ്റമായിരുന്നു. സമ്മേളനം നടന്ന സ്ഥലം ഒരു മതവിഭാഗത്തിൽ പെട്ടതാണ്. അവരിൽ പലർക്കും കോവിഡ് രോഗം പിടിപ്പെട്ടു. കോവിഡ് -19 നെതിരായ പോരാട്ടത്തിൽ എല്ലാ മതനേതാക്കളും പൊതുജനങ്ങളും വളരെ ക്രിയാത്മകമായാണ് പ്രതികരിച്ചിരുന്നത്. അതിൽ താൻ സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, വെള്ളിയാഴ്ച പള്ളികളിലെ നമസ്‌കാരം ഒഴിവാക്കി വീടുകളിൽ പ്രാർത്ഥന നടത്താൻ എല്ലാ വിഭാഗങ്ങളും സ്വമേധയാ തീരുമാനമെടുത്തു. എന്നാൽ ജമാഅത്ത് സമ്മേളനം പോലുള്ളവ കർശനമായി കൈകാര്യം ചെയ്യണം. ഈ സംഭവത്തെ ഒരു സമുദായവുമായും ബന്ധിപ്പിക്കാൻ കഴിയില്ല. അത്തരം കുറ്റകൃത്യങ്ങൾ ഏതെങ്കിലും സമുദായവുമായോ ജാതിയുമായോ ബന്ധപ്പെട്ടിട്ടല്ല നടക്കുന്നതെന്നും നഖ്‌വി കൂട്ടിച്ചേർത്തു.

അതേസമയം മർക്കസ് അധികൃതരെ പിന്തുണച്ചു കൊണ്ട് മുസ്ലിംലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീറും രംഗത്തെത്തി. കൊറോണ പ്രതിരോധത്തിന് മുമ്പായി ഡൽഹിയിൽ നടന്ന നിരവധി പരിപാടികളിൽ ഒന്നായ നിസാമുദ്ദീനിലെ മർക്കസിലെ പരിപാടിയുടെ പേരിൽ അവരെ വേട്ടയാടുന്നത് നീതിയല്ലെന്ന് ഇടി മുഹമ്മദ് ബഷീർ അഭിപ്രായപ്പെട്ടു. രാജ്യ നിവാസികൾ ഒറ്റക്കെട്ടായി പരസ്പരം സഹായിക്കുകയും സഹകരിക്കുകയും ചെയ്യേണ്ട ഘട്ടത്തിൽ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ പരാജയം മറച്ചുവെക്കുകയും ഒരു പ്രത്യേക മത വിഭാഗത്തിനും സംഘത്തിനുമെതിരേ വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുവാനും വർഗീയത വളർത്തുവാനുമുള്ള ശ്രമമാണ് നടക്കുന്നത്.

രാജ്യമൊന്നടങ്കം ലോക്ക്ഡൗൺ പ്രിഖ്യാപിച്ചത് ആവശ്യമായ മുൻകരുതലുകളോ ആസൂത്രണമോ ഇല്ലാതെയായിരുന്നു എന്ന ആരോപണം ശക്തമായി നില നിൽക്കുന്നുണ്ട്. അതിന്റെ വ്യക്തമായ ദൃഷ്ടാന്തമായിരുന്നു കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിൽ ആയിരക്കണക്കിനാളുകൾ ഡൽഹിയുടെ തെരുവുകളിൽ നിറഞ്ഞൊഴുകിയത്. പതിനായിരങ്ങൾ വീടണയാൻ വേണ്ടി കാൽനടയായി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടി വന്നത് അത്യധികം ഭീതിജനകമാണ്. തബ്ലീഗ് ജമാഅത്തിനും മർക്കസിനുമെതിരേ കേസെടുക്കുന്നതിന് മുമ്പ് ഒന്നാമതായി എഫ്ഐആർ തയ്യാറാക്കേണ്ടത് ഡൽഹി സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെയാണെന്ന സ്ഥാപനം അധികൃതരുടെ ആരോപണം ഗൗരവമർഹിക്കുന്നതാണ്. ലോക്ക്ഡൗണിന്റെ ഭാഗമായി ആവശ്യമായ സജ്ജീകരണങ്ങളൊരുക്കുന്നതിലും പരിഭ്രാന്തരായ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന വിഷയത്തിലും ഡൽഹി സർക്കാർ സമ്പൂർണ്ണ പരാജയമായിരുന്നു.

മാർച്ച് 25ന് രാജ്യമൊന്നടങ്കം ലോക്ക്ഡൗൺ പ്രഖ്യാപിച്ച സന്ദർഭത്തിൽ മർക്കസ് ഭാരവാഹികൾ തങ്ങളുടെ സ്ഥാപനത്തിൽ ധാരാളം പേർ താമസിക്കുന്നുണ്ടെന്നും അവരെ അവരുടെ പ്രദേശങ്ങളിലേക്കെത്തിക്കുവാനും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുവാനും വാഹന സൗകര്യമുൾപ്പെടെ ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് മൂന്ന് അപേക്ഷകൾ ഡൽഹി പൊലീസ് അധികാരികൾക്ക് നൽകിയെന്നാണ് തബ്്‌ലീഗ് നേതാക്കൾ വ്യക്തമാക്കുന്നത്. അവ അനുഭാവപൂർവ്വം പരിഗണിക്കുവാനോ ആവശ്യമായ നടപടികൾ സ്വീകരിക്കുവാനോ അവർ തയ്യാറായില്ലെന്നതാണ് പ്രശ്‌നം സങ്കീർണമാക്കിയത്. ലോക്ഡൗണിന് മുമ്പ് ഒരു കേന്ദ്രത്തിൽ ഒരുമിച്ച്കൂടി അധികൃതരോട് സഹായം അഭ്യർത്ഥിച്ചവരെ ക്രിമിനലുകളെപോലെ കൈകാര്യം ചെയ്യുന്നത് അംഗീകരിക്കാവുന്നതല്ലെന്നും എംപി കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP