Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊറോക്കാലത്തെ വ്യാജ സന്ദേശത്തിനെ തള്ളിയതിന് പിന്നിൽ ഡോ ഷിംനയും കൂട്ടരും; അതിഥി തൊഴിലാളികൾ തെരുവിലിറങ്ങിയപ്പോൾ ഡോക്ടറും പ്രവാസി കൂട്ടായ്മയും കൈകോർത്ത് തയ്യാറാക്കിയത് എട്ട് ഭാഷകളിലെ സന്ദേശം; മലപ്പുറം എസ്‌പി. യു. അബ്ദുൾ കരീമിന്റെ വാക്കുകൾ മൊഴിമാറ്റം ചെയ്യപ്പെട്ടതിന് പിന്നിലെ സീക്രട്ട് ഇതാണ്

മറുനാടൻ മലയാളി ബ്യൂറോ

മഞ്ചേരി: വാട്സ് ആപ്പ് വ്യാജസന്ദേശം മലപ്പുറം ജില്ലയിൽ അതിഥിത്തൊഴിലാളികളെ തെരുവിലിറക്കാനൊരുങ്ങിയപ്പോൾ മറുമരുന്നായത് ഡോക്ടറും പ്രവാസി കൂട്ടായ്മയും ചേർന്ന് തയ്യാറാക്കിയ എട്ടുഭാഷകളിലെ സന്ദേശം.ഒരുമണിക്കൂറിലാണ് എട്ടു ഭാഷകളിൽ അതിഥി തൊഴിലാളികൾക്കായി സന്ദേശങ്ങൾ ഒരുങ്ങിയത്. ഇതിനായി നാടും മറുനാടുമെല്ലാം കൈകോർത്തു.

ഹിന്ദി, ബംഗാളി, ഒഡിയ, അസാമീസ്, തമിഴ്, ഇംഗ്ലീഷ്, മണിപ്പൂരി, രാജസ്ഥാനി ഭാഷകളിലേക്കാണ് മലപ്പുറം എസ്‌പി. യു. അബ്ദുൾ കരീമിന്റെ വാക്കുകൾ മൊഴിമാറ്റം ചെയ്യപ്പെട്ടത്. അതിന് നേതൃത്വം നല്കിയതാവട്ടെ മഞ്ചേരി മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോക്ടർ ഷിംന അസീസും അബുദാബിയിലെ ഫ്രണ്ട്‌സ് ഓഫ് ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകരും.

ഞായറാഴ്ചയാണ് വ്യാജസന്ദേശം വിശ്വസിച്ച് അതിഥിത്തൊഴിലാളികൾ നാട്ടിലേക്കുള്ള തീവണ്ടി തേടിയത്. വാട്സ് ആപ്പ് സന്ദേശങ്ങളെ ആശ്രയിക്കുന്ന സാധാരണ തൊഴിലാളികളിലേക്ക് അവരുടെ ഭാഷയിൽ സന്ദേശമെത്തിക്കുക എന്ന ആശയമാണ് ഡോ. ഷിംനയെ സമൂഹമാധ്യമത്തിലെ സുഹൃത്തുക്കളുടെ സഹായം തേടാൻ പ്രേരിപ്പിച്ചത്. ഫെയ്‌സ് ബുക്കിൽ പോസ്റ്റിട്ട സമയത്തുതന്നെ അത്ഭുതപ്പെടുത്തുന്ന പ്രതികരണമായിരുന്നുവെന്ന് അവർ പറയുന്നു.

അബുദാബിയിലെ ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകരായ ശ്യാം തൈക്കാടും ജഗദീഷ് വില്ലോടിയും കിരൺ കണ്ണനും സരിൻ സോമനും നാട്ടിലുള്ള സുഹൃത്ത് ലിസാ തോമസും മൊഴിമാറ്റ വെല്ലുവിളി ഏറ്റെടുത്തു. ഒരു മണിക്കൂറിനുള്ളിലാണ് ഭാഷ അറിയാവുന്നവരെ കണ്ടെത്തുകയും ശബ്ദം റെക്കോർഡുചെയ്ത് തിരിച്ചുനല്കുകയും ചെയ്തത്.

റണേഷ്ചന്ദ്ര മോഹൻ, വിഷ്ണുവർധൻ (തമിഴ്) സഞ്ജീവ് കുമാർ സാഹു (ഒറിയ), ചിഞ്ചു റോഷൻ (അസാമീസ്) തുടങ്ങി പ്രവാസികളും ശബ്ദംകോർത്തു. ദീർഘദൂര കാൽനടക്കാരൻ റിയാസ് ആമി അബ്ദുള്ളയാണ് രാജസ്ഥാനി, ബംഗാളി ശബ്ദങ്ങളുടെ ഉടമകളെ കണ്ടെത്തിയത്. സന്ദേശം പിന്നീട് എപ്പോഴെങ്കിലും ദുരുപയോഗം ചെയ്യാതിരിക്കാൻ സമയവും തീയതിയും രേഖപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP