Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൂട്ടുകാരന്റെ വീട്ടിൽ തേങ്ങയില്ലെന്ന് അറിഞ്ഞ് തെങ്ങിൽ കയറി വീണത് പ്രതിസന്ധിയിലേക്ക്; ചലന ശേഷി വീണ്ടു കിട്ടിയത് നീണ്ട പ്രാർത്ഥനകൾക്കൊടുവിൽ; പ്ലാസ്റ്റിക് സർജറിയിലൂടെ ശയ്യാവ്രണവും മാറിയപ്പോൾ പ്രതീക്ഷയായി; കോതമംഗലത്തെ പീസ് വാലി താങ്ങും തണലുമായപ്പോൾ എന്തിനും ഏതിനും കൂടെ നിന്നത് ഐടിഎയിലെ പ്രണയിനി; ഡോക്ടർമാരേയും ഞെട്ടിച്ച് വെള്ളത്തൂവലുകാരന്റെ പുനർജീവനം; ഇനി കൂട്ടുകാരിയ്‌ക്കൊപ്പം മുമ്പോട്ട്; കൊറോണക്കാലത്ത് റിനിയെ മിന്നുകെട്ടി സിജോ പുതുജീവിതത്തിലേക്ക്

കൂട്ടുകാരന്റെ വീട്ടിൽ തേങ്ങയില്ലെന്ന് അറിഞ്ഞ് തെങ്ങിൽ കയറി വീണത് പ്രതിസന്ധിയിലേക്ക്; ചലന ശേഷി വീണ്ടു കിട്ടിയത് നീണ്ട പ്രാർത്ഥനകൾക്കൊടുവിൽ; പ്ലാസ്റ്റിക് സർജറിയിലൂടെ ശയ്യാവ്രണവും മാറിയപ്പോൾ പ്രതീക്ഷയായി; കോതമംഗലത്തെ പീസ് വാലി താങ്ങും തണലുമായപ്പോൾ എന്തിനും ഏതിനും കൂടെ നിന്നത് ഐടിഎയിലെ പ്രണയിനി; ഡോക്ടർമാരേയും ഞെട്ടിച്ച് വെള്ളത്തൂവലുകാരന്റെ പുനർജീവനം; ഇനി കൂട്ടുകാരിയ്‌ക്കൊപ്പം മുമ്പോട്ട്; കൊറോണക്കാലത്ത് റിനിയെ മിന്നുകെട്ടി സിജോ പുതുജീവിതത്തിലേക്ക്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ദുരിത ജീവിതത്തിന് വിട. സ്വപ്നം കണ്ട ജീവിതത്തിലേയ്ക്ക് സിജോ പിച്ചവച്ചുതുടങ്ങി.. റിനിയുടെ കൈപിടിച്ച്. പതിയെ പതിയെ. 20 -ാം വയസ്സിൽ അപകടം. പിന്നീട് ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിൽ. പരസഹായമില്ലാതെ തിരിഞ്ഞുകിടക്കാൻ പോലും പറ്റാത്ത അവസ്ഥ. ചിക്തസയ്ക്കായി മാത്രം 18 ലക്ഷത്തോളം രൂപ ചെലവായി. കുടുംബം കടക്കെണിയിൽ. ഇതായിയുന്നു ഏതാനും മാസം മുമ്പുവരെയുള്ള സിജോയുടെ ജീവിതത്തിന്റെ നാൾവഴികൾ.

വെള്ളത്തൂവൽ പൈപ്പ്ലൈൻ പ്ലാക്കുന്നേൽ ജോസ് -ഷൈനി ദമ്പതികളുടെ മകനാണ് സിജോ(30). വിദൂരഭാവിയിൽപ്പോലും സിജോയ്ക്ക് എഴുന്നേറ്റ് നടക്കാൻ കഴിയില്ലെന്നായിരുന്നു ഡോക്ടർമാരുടെ വിലയിരുത്തൽ. ഇവിടെ നിന്നാണ് സിജോ, സ്വന്തം കാലിൽ നടന്ന് താൻ സ്വപ്നം കണ്ട ജീവിതത്തിലേയ്ക്ക് യാത്രയാരംഭിച്ചിരിക്കുന്നത്. തുണയായി പഠനകാലത്തെ പ്രണയനി റിനിയും ഇപ്പോൾ കൂടെയുണ്ട്.

ഐ ടി ഐ വിദ്യാർത്ഥി ആയിരിക്കെയാണ് അപകടം സംഭവിക്കുന്നത്. സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോൾ കറിക്കരയ്ക്കാൻ തേങ്ങയില്ലെന്നറിഞ്ഞ സിജോ തെങ്ങിൽക്കയറി തേങ്ങയിടാൻ സന്നദ്ധനാവുകയായിരുന്നു. തെങ്ങിൽ കയറി മുകളിലെത്തിയപ്പോൾ ശാരീരിക അസ്വസ്ഥത അനുഭപ്പെടുകയും പിടിവിട്ട് താഴെ പതിക്കുകയുമായിരുന്നു. തുടർന്ന് വിവിധ ആശുപത്രിയകളിലായി മാസങ്ങളോളം ചികിത്സയ്ക്ക് വിധേയനായി. പതിനെട്ട് ലക്ഷത്തോളം രൂപ ചികിത്സക്കായി മാത്രം ചെലവായതായിട്ടാണ് മാതാപിതാക്കളുടെ വെളിപ്പെടുത്തൽ.

രണ്ട് വർഷത്തോളം വിവിധ ആശുപത്രകളിൽ ചികത്സയിലായിരുന്നു. പിന്നീട് കഴിഞ്ഞ 8 വർഷത്തോളമായി പൂർണമായും കിടപ്പിലായിരുന്നു. തങ്ങളുടെ ഏക മകന്റെ ദുസ്ഥിതിയിൽ മാതാപിതാക്കൾ ഏറെ ദുഃഖത്തിലുമായി. ഇതിനിടെയാണ് ഭിന്ന ശേഷിക്കാരുടെ വാട്സാപ്പ് ഗ്രൂപിലൂടെ് എറണാകുളം കോതമംഗലത്ത് പ്രവർത്തിക്കുന്ന പീസ്വാലിയെ കുറിച്ചും നട്ടെല്ലിന് പരിക്കേറ്റവർക്കുള്ള ചികിത്സ -പുനരധിവാസ പദ്ധതിയെ കുറിച്ചും സിജോയ്ക്ക് വിവരം ലഭിക്കുന്നത്.

2019 ഏപ്രിൽ മാസത്തിൽ സ്ഥാപനത്തിലെ സ്‌ക്രീനിങ് ക്യാമ്പിൽ പങ്കെടുത്ത സിജോയ്ക്ക് പ്രവേശനം ലഭിച്ചു. തുടർന്ന് മൂന്ന് മാസത്തോളം വിദഗ്ധഡോക്ടർമാരുടെ നേതൃത്വത്തിൽ ചികത്സ. ഇതോടെ കാലുപ്പറിന്റെ സഹായത്തോടെ സ്ജോയ്ക്ക് നടക്കാമെന്ന സ്ഥിതിയായി. ഏതാനും മാസങ്ങൾകൂടി പിന്നിട്ടതോടെ പരസഹാായമില്ലാതെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന രീതിയിലേക്ക് സിജോയുടെ ശാരീരികാവസ്ഥ മെച്ചപ്പെട്ടു. മെഡിക്കൽ സംഘത്തെപ്പോളും അത്ഭുതപ്പെടുത്തുന്നതായിരുന്നു ഇയാളിലെ മാറ്റം.

ഇവിടുത്തെ ചികിത്സയിലൂണ്ടായ മാറ്റം ഭാവി ജിവിതത്തെക്കുറിച്ചുള്ള സിജോയുടെ ചിന്തകൾക്ക് നിറം പകതർന്നു. സാമൂഹിക മാധ്യമങ്ങളിൽ സിജോ സജീവമായി. ഇതാണ് ഐ ടി ഐ പഠനകാലത്ത് അടുപ്പമുണ്ടായിരുന്ന ഊന്നുകൽ സ്വദേശിനി റിനിയുമായുള്ള വിവാഹ ജീവിതത്തിന് വഴിതുറന്നത്. സ്വയംപര്യാപ്തി നേടുന്നവർക്കുള്ള സ്വയം തൊഴിൽ പദ്ധതിയിൽ ഉൾപ്പെടുത്തി എൽ ഇ ഡി ബൾബ് നിർമ്മാണ യൂണിറ്റ് ആരംഭിക്കാനുള്ള ധനസഹായം പീസ് വാലി ലഭ്യമാക്കിയതോടെ കുടുംബത്തിന് അത്യാവശ്യം സാമ്പത്തീക ഭദ്രതയുമായി.

എട്ടു വർഷത്തെ കിടപ്പിന്റെ ബാക്കിപത്രമായ ശയ്യാവ്രണം പൂർണമായും ഭേദതമാവാത്തതായിരുന്നു ഈ ഘട്ടത്തിൽ സിജോ നേരിട്ടിരുന്ന ഏക വെല്ലുവിളി. ഇവിടെയും പീസ് വാലി സിജോക്ക് തുണയായി. പീസ് വാലിയുടെ അഭ്യർത്ഥന മാനിച്ച് റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ നൈറ്റ്‌സ് ന്റെ സഹായത്തോടെ എറണാകുളം ലൂർദ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി ചെയ്തു മുറിവ് ഭേദമാക്കി.

കഷ്ടപ്പാടുകളിൽ നിന്നും കരകയറാൻ കരുത്തേകിയ പീസ് വാലിയോടുള്ള കടപ്പാട് വാക്കുകളിൽ ഒതുങ്ങില്ല എന്നാണ് സിജോ വ്യക്തമാക്കുന്നത്. തന്നോടുള്ള കരുതലിനും സ്നേഹത്തിനും നന്ദി അറിയിച്ച് പീസ്് വാലിയുടെ പടികളിറങ്ങുമ്പോൾ സിജോയുടെയുടെയും മാതാപിതാക്കളുടെയും കണ്ണുകൾ സന്തോഷാശ്രുക്കളാൽ കണ്ണുകൾ നിറഞ്ഞിരുന്നു.

മുതിരപ്പുഴയാറിന്റെ തീരത്താണ് സിജോയുടെ വീട്. വെള്ളത്തൂവൽ ഗവ. എൽ പി സ്‌കൂളിന് സമീപത്തൂടെ, പന്നിയാർകുട്ടി പെൻസ്റ്റോക്ക് പൈപ്പിന്റെ അടിയിലൂടെ നൂണ്ടുകടന്ന് കുത്തനെയുള്ള പടവുകൾ കയറിയാൽ സിജോയുടെ വീട്ടിലെത്താം. അത്യവശ്യം ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് ചെറിയ സർക്കാരത്തോടെ വിവാഹം നടത്താനായിരുന്നു സിജോയും വീട്ടുകാരും തീരുമാനിച്ചിരുന്നത്.

കൊറോണോ ബാധയെത്തുടർന്നുള്ള നിരോധനം നിലവിൽ വന്നസാഹചര്യത്തിൽ ഇത് വേണ്ടെന്നുവയ്ക്കുകയായിരുന്നു. തുടർന്ന് ഈ മാസം 24-ന് ദേവികുളം സബ്ബ് രജിസ്റ്റർ ഓഫീസിൽ വച്ച് മിന്നുകെട്ടി റിനിയെ സിജോ സ്വന്തമാക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP