Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പനിയുമായി ഡോക്ടറെ കണ്ടപ്പോൾ ഉപദേശിച്ചത് ടൈലനോളും മറ്റും കഴിച്ച് വിശ്രമിക്കാൻ; രോഗം വഷളായത് അതിവേഗം; വെന്റിലേറ്ററിൽ ജീവനു വേണ്ടി പോരാടി കൊറോണ വൈറസിന് കീഴടങ്ങിയത് ഇലന്തൂർ സ്വദേശി; രോഗം ഭേദപ്പെടുന്നതിന്റെ സൂചന നൽകി മരണത്തിലേക്ക് നടന്നു പോയത് 22 വർഷം മുമ്പ് ന്യൂയോർക്കിൽ സ്ഥിര താമസമാക്കി മലയാളി; നാട്ടിൽ വന്ന് തോമസ് ഡേവിഡ് മടങ്ങിയത് ഒരു കൊല്ലം മുമ്പും; ഇലന്തൂരിനേയും ചെങ്ങന്നൂരിനേയും വേദനയിലാക്കി അമേരിക്കൻ മലയാളിയുടെ കോവിഡ് മരണം

പനിയുമായി ഡോക്ടറെ കണ്ടപ്പോൾ ഉപദേശിച്ചത് ടൈലനോളും മറ്റും കഴിച്ച് വിശ്രമിക്കാൻ; രോഗം വഷളായത് അതിവേഗം; വെന്റിലേറ്ററിൽ ജീവനു വേണ്ടി പോരാടി കൊറോണ വൈറസിന് കീഴടങ്ങിയത് ഇലന്തൂർ സ്വദേശി; രോഗം ഭേദപ്പെടുന്നതിന്റെ സൂചന നൽകി മരണത്തിലേക്ക് നടന്നു പോയത് 22 വർഷം മുമ്പ് ന്യൂയോർക്കിൽ സ്ഥിര താമസമാക്കി മലയാളി; നാട്ടിൽ വന്ന് തോമസ് ഡേവിഡ് മടങ്ങിയത് ഒരു കൊല്ലം മുമ്പും; ഇലന്തൂരിനേയും ചെങ്ങന്നൂരിനേയും വേദനയിലാക്കി അമേരിക്കൻ മലയാളിയുടെ കോവിഡ് മരണം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ന്യൂയോർക്കിൽ കോവിഡ് 19 ബാധിച്ച് മരിച്ച ഇലന്തൂർ സ്വദേശി തോമസ് ഡേവിഡ് (ബിജു-47) 22 വർഷമായി അവിടെ സ്ഥിര താമസമായിരുന്നു. ഇലന്തൂർ ഭഗവതിക്കുന്ന് ക്ഷേത്രത്തിന് സമീപമാണ് കുടുംബവീട്. അവസാനമായി നാട്ടിൽ വന്നു പോയത് ഒരു വർഷം മുൻപാണ്.

ചെങ്ങന്നൂർ പുത്തൻകാവ് രാജുവിന്റെ മകൾ സൈജുവിനെയാണ് വിവാഹം കഴിച്ചത്. ഒരാഴ്ചയിലേറേയായി ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന ബിജുവിന്റെ ആരോഗ്യ നില ചൊവ്വാഴ്ച വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.

പനിയെത്തുടർന്ന് ഡോക്ടറെ കണ്ടതാണ്. ടൈലനോളും മറ്റും കഴിച്ച് വിശ്രമിക്കാൻ ആയിരുന്നു നിർദ്ദേശം. പക്ഷെ ദിവസങ്ങൾക്കുള്ളിൽ രോഗം വഷളായി. മാർച്ച് 23 നു ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തു. രോഗം ഭേദമാവുന്നു എന്ന സൂചന ഉണ്ടായിരുന്നുവെങ്കിലും പിന്നീടത് ഗുരുതരമാകുക ആയിരുന്നു.

മൂന്നുമക്കളാണ് ബിജുവിന്. മാതാപിതാക്കളും മൂന്നു സഹോദരരും അമേരിക്കയിലുണ്ട്. ഫ്രാങ്ക്ലിൻ സ്‌ക്വയറിലെ സെന്റ് ബേസിൽ ഓർത്തഡോക്സ് ചർച്ച് അംഗമായിരുന്നു. സംസ്‌കാരം അവിടെ നടക്കും. കടുത്ത പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തോമസിന്റെ നില മോശമായതിനെ തുടർന്ന് പിന്നീട് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ദിവസങ്ങൾ മരണത്തോട് മല്ലിട്ട ശേഷമാണ് വിധിക്ക് കീഴടങ്ങിയത്.

ന്യൂയോർക്ക് മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അഥോറിറ്റിയിൽ ജീവനക്കാരനായിരുന്നു ഇലന്തൂർ സ്വദേശി. ട്രാൻസിറ്റിൽ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം കൊറോണ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. കടുത്ത പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തെ പിന്നീട് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. അമേരിക്കയിൽ കൊറോണ മരണ താണ്ഡവം ആടുമ്പോൾ മലയാളികളെയും സങ്കടക്കടലിലാക്കിയിരിക്കുകയാണ് പത്തനംതിട്ട സ്വദേശിയുടെ മരണം.

ഏറ്റവും കൂടുതൽ കൊറോണ രോഗികളുള്ള അമേരിക്കയിൽ നിരവധി മലയാളികളും രോഗത്തിന്റെ പിടിയിലായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇവരെല്ലാം തന്നെ ചികിത്സയിലാണ്. ഇതിനിടയിലാണ് മലയാളികളെ ഒന്നടങ്കം നടുക്കി കൊണ്ട് മലയാളി യുവാവിന്റെ മരണ വാർത്ത പുറത്ത് വന്നത്. ഇതോടെ കടുത്ത ആശങ്കയിലായിരിക്കുകയാണ് അമേരിക്കയിലെ മലയാളികളും ഇന്ത്യൻ സമൂഹവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP