Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫീച്ചർ ഫോൺ ഉപയോഗിക്കുന്ന പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ഏപ്രിൽ 17വരെ നിയന്ത്രണമില്ലാത്ത ഇൻകമിങും 10 രൂപ ടോക്ക് ടൈം ക്രെഡിറ്റുമായി വോഡഫോൺ ഐഡിയ; പത്തു കോടിയോളം ഉപഭോക്താക്കൾക്ക് ഇതിന്റെ ഗുണം ലഭിക്കും

ഫീച്ചർ ഫോൺ ഉപയോഗിക്കുന്ന പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ഏപ്രിൽ 17വരെ നിയന്ത്രണമില്ലാത്ത ഇൻകമിങും 10 രൂപ ടോക്ക് ടൈം ക്രെഡിറ്റുമായി വോഡഫോൺ ഐഡിയ; പത്തു കോടിയോളം ഉപഭോക്താക്കൾക്ക് ഇതിന്റെ ഗുണം ലഭിക്കും

സ്വന്തം ലേഖകൻ

കൊച്ചി: കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ തങ്ങളുടെ ഉപഭോക്താക്കൾക്ക് തടസങ്ങളില്ലാത്ത കണക്ടിവിറ്റി ഉറപ്പാക്കാൻ വോഡഫോൺ ഐഡിയ നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്ന താഴ്ന്ന വരുമാനക്കാരായ പ്രീ പെയ്ഡ് ഉപഭോക്താക്കളുടെ കാലാവധി ഏപ്രിൽ 17 വരെ നീട്ടി. തങ്ങളുടെ പ്ലാനിന്റെ കാലാവധി നേരത്തെ കഴിഞ്ഞു എങ്കിലും ഇവർക്ക് ഇൻകമിങ് കോളുകൾ ലഭിക്കും. ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവർക്ക് പത്തു രൂപയുടെ സംസാര സമയവും ക്രെഡിറ്റു ചെയ്യും.

ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്ന പത്തു കോടിയോളം ഉപഭോക്താക്കൾക്ക് ഇതിന്റെ ഗുണം ലഭിക്കും. കോളുകൾ വിളിക്കുവാനും എസ്എംഎസ് അയക്കുവാനും ഇത് ഉപയോഗിക്കാം. ബുദ്ധിമുട്ടേറിയ ഈ വേളയിൽ തങ്ങളുടെ ഉപഭോക്താക്കൾ തടസമില്ലാതെ കണക്ടഡ് ആയിരിക്കുവാൻ ഇതു സഹായിക്കുമെന്നും തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിന് തങ്ങളുടെ നെറ്റ്‌വർക്ക് ടീമുകൾ 24 മണിക്കൂറും പ്രവർത്തിക്കുകയാണെന്നും വോഡഫോൺ ഐഡിയ മാർക്കറ്റിങ് ഡയറക്ടർ അവ്നീഷ് ഖോസ്ല ചൂണ്ടിക്കാട്ടി.

സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് മൈ വോഡഫോൺ, മൈ ഐഡിയ ആപ്പുകൾ വഴിയോ വെബ്സൈറ്റ് വഴിയോ ഇ-വാലറ്റുകൾ വഴിയോ *121 # ഡയൽ ചെയ്തോ റീചാർജ് ചെയ്യാനാവും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP