Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മദ്യം ലഭിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ വിവിധ എക്‌സൈസ് ഓഫീസുകളിലായി എത്തിയത് ഇന്നലെ മാത്രം 30 അപേക്ഷകൾ; ബ്രാണ്ടി 60വീതം മൂന്ന് നേരം സോഡ ഒഴിച്ച് അടിക്കാനും ഡോക്ടറെ കണ്ട് തിരക്കിട്ട കുറിപ്പ്; കൂടുതൽ അപേക്ഷ എറണാകുളത്ത്; പിന്നാലെ കോട്ടയവും, കൊല്ലവും, ആലപ്പുഴയും; പാസ് ലഭിക്കുക എക്‌സൈസ് റേഞ്ച് ഓഫീസ് വഴി; മദ്യം ഉടൻ എത്തിക്കുമെന്ന പ്രതീക്ഷയിൽ കേരളത്തിലെ വിറയൽ പ്രസ്ഥാനക്കാരും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മദ്യാസക്തിയിൽ അടിമപെട്ടവർക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം മദ്യം നൽകണമെന്ന് സർക്കാർ ഉത്തരവ് വന്നതിന് പിന്നാലെ കേരളത്തിലെ വിവിധ എക്‌സൈസ് ഓഫീസുകളിലായി ഇന്നലെ മാത്രം എത്തിയത് 30 അപേക്ഷകൾ. എന്നാൽ ഓഫീസ് നടപടി ക്രമങ്ങൾ സംബന്ധിച്ച് ഉത്തരവ് ലഭിക്കാത്തതിനാൽ മദ്യം വിതരണം ചെയ്യുന്നത് സംബന്ധിച്ച് എക്‌സൈസ് വകുപ്പ് അന്തിമ തീരുമാനം എടുത്തിട്ടില്ല. 

ചില ഓഫീസുകളിൽ അപേക്ഷ സ്വീകരിച്ചില്ല. എത്തിയവരെ മടക്കിയയച്ചു. സ്വകാര്യ ഡോക്ടർമാരുടെ കുറിപ്പടികളുമായും ചിലരെത്തി. ഇവരെയും മടക്കി.ഒരാൾക്ക് ലഭിക്കാവുന്ന മദ്യത്തിന്റെ കൂടിയ പരിധി മൂന്ന് ലിറ്ററാണ്. ഒരാഴ്ചയിൽ മൂന്ന് ലിറ്റർ വരെ മദ്യം ലഭിക്കുമെന്നാണ് സർക്കാർ സർക്കുലവറിൽ വക്തമാക്കുന്നത്.

മദ്യം ലഭിക്കണമെങ്കിൽ എക്‌സൈസ് റേഞ്ച് ഓഫീസിൽ നിന്നാണ് മദ്യവിതരണത്തിനുള്ള പാസ് നൽകുക. ഇതിനുള്ള നടപടി ക്രമങ്ങളാണ് ഇപ്പോൾ പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. ബിവറേജസ് ഔട്ട്ലെറ്റുകൾ അടച്ചിരിക്കുന്നതിനാൽ ഇവർക്ക് മദ്യം നൽകാനുള്ള ക്രമീകരണം ഏർപ്പെടുത്തണം. ഷോപ്പ് ഇൻ-ചാർജുമാരുടെയും ജീവനക്കാരുടെയും മൊബൈൽ നമ്പറുകൾ ശേഖരിച്ച് എക്സൈസിന് കൈമാറുന്ന നടപടി ക്രമങ്ങൾ സംസ്ഥാനത്ത് പകുതിയിലേറെ പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്.

ഡോക്ടറുടെ നിർദ്ദേശം ഉണ്ടെങ്കിൽ മദ്യം നൽകാമെന്ന് എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട് എത്തിയത്. ഇതിനെ തുടർന്നായിരുന്നു നടപടി. മദ്യാസക്തിയുള്ളവർക്ക് സർക്കാർ ഡോക്ടർമാർ കുറിപ്പടി നൽകിയാൽ മദ്യം നൽകാമെന്നാണ് എക്സൈസ് കമ്മീഷണർ പറയുന്നത്.

ഡോക്ടറുടെ കുറിപ്പടി അടുത്തുള്ള എക്സൈസ് ഓഫീസിൽ നൽകണം. എക്സൈസ് ഉദ്യോഗസ്ഥർ ബിററേജസിൽ നിന്നും മദ്യം വാങ്ങാൻ അനുമതി നൽകും.എക്സൈസ് കമ്മീഷണർ കരട് നിർദ്ദേശം സർക്കാരിന് നൽകും. ശുപാർശക്ക് ആരോഗ്യ നിയമവകുപ്പുകളുടെ അംഗീകാരം വേണം. മദ്യം കിട്ടാത്തതിന്റെ മനോ വിഭ്രാന്തി ഉള്ളവർക്ക് ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം നൽകുന്ന കാര്യം ആലോചിക്കാമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

മദ്യം പെട്ടെന്ന് കിട്ടാതായതോടെ മനോ വിഭ്രാന്തിയിൽ അകപ്പെടുകയും ആത്മഹത്യക്ക് ശ്രമിക്കുകയും എല്ലാം ചെയ്യുന്നവരെ കുറിച്ചുള്ള വാർത്തകൾ നിരന്തരം പുറത്ത് വരുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് കൂടിയാണ് മുഖ്യമന്ത്രി ഇത്തരമൊരു നിർദ്ദേശം നൽകിയത്.
തീരുമാനത്തിനെതിരെ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ അടക്കം നിരവധിപേർ രംഗത്തെത്തി.

ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം നൽകാൻ സർക്കാർ ഉത്തരവിറക്കിയാൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് ടിഎൻ പ്രതാപൻ എംപി മുന്നറിയിപ്പ് നൽകി.മദ്യാസക്തിയിൽ തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ ആത്മഹത്യകൾ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയതത്. കൊല്ലത്തും, ആലപ്പുഴയിലും തിരുവനന്തപുരത്തും ആത്മഹത്യ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകുന്നത്.

അപേക്ഷകൾ ഇങ്ങനെ

എറണാകുളം 8

കോട്ടയം 4

തിരുവനന്തപുരം 3

ആലപ്പുഴ 3

പത്തനംതിട്ട 3

കൊല്ലം 3

പാലക്കാട് 2

തൃശ്ശൂർ 2

ഇടുക്കി 1

വയനാട് 1

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP