Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാർബഡോസിന്റെ ഒളിമ്പിക് സ്പ്രിന്റർ ജോർഡൻ പിയേഴ്സൺ കൊറോണ ബാധിച്ചു മരിച്ചു; മോൺട്രീൽ ഒളിമ്പിക്‌സിൽ അടക്കം നിരവധി മത്സരങ്ങളിൽ പങ്കെടുത്ത ജോർഡാന്റെ മരണത്തിൽ അനുശോചിച്ച് കായിക ലോകം

ബാർബഡോസിന്റെ ഒളിമ്പിക് സ്പ്രിന്റർ ജോർഡൻ പിയേഴ്സൺ കൊറോണ ബാധിച്ചു മരിച്ചു; മോൺട്രീൽ ഒളിമ്പിക്‌സിൽ അടക്കം നിരവധി മത്സരങ്ങളിൽ പങ്കെടുത്ത ജോർഡാന്റെ മരണത്തിൽ അനുശോചിച്ച് കായിക ലോകം

സ്വന്തം ലേഖകൻ

ഒളിമ്പിക്‌സ് താരം കൊറോണ ബാധിച്ചു മരിച്ചു. ബാർബഡോസിന്റെ ഒളിമ്പിക് താരവും സ്പ്രിന്ററുമായ ജോർഡൻ പിയേഴ്സൺ ആണ് ശനിയാഴ്ച കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചത്. 1976 മോൺട്രീൽ ഒളിമ്പിക്‌സിൽ ബാർബഡോസ് ടീമിൽ അംഗമായിരുന്നു ജോർഡാൻ പിയേഴ്‌സൺ. 100 മീറ്റർ 4x100 റിലേ എന്നീ ഇനങ്ങളിൽ പങ്കെടുത്ത ജോർഡാൻ ബാർബഡോസിന്റെ അറിയപ്പെടുന്ന കായിക പ്രതിഭയായിരുന്നു.

ലൂസിയാന സ്റ്റേറ്റ് യുണിവേസിറ്റി ടീമിലും അംഗമായിരുന്നു ഈ 70 കാരൻ. ജോർഡാന്റെ മരണത്തിൽ കായിക ലോകം അനുശോചനം രേഖപ്പെടുത്തി. കൊറോണയെ തുടർന്ന് ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു താരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP