Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയപ്പോൾ പ്രതിരോധ കോട്ടയുടെ കരുത്തായി മാറി; കേരളാ ടീമിന്റെ ആദ്യകാല നേട്ടങ്ങളിൽ അഭിവാജ്യമായി മാറിയ താരം; ഡെംപോ ഗോവയ്ക്കു വേണ്ടി ബൂട്ടണിഞ്ഞതോടെ ക്ലബിന്റെ പേര് സ്വന്തം പേരിന്റെ ഭാഗമായി: ഡെംപോ ഉസ്മാന്റെ വിയോഗത്തിൽ കണ്ണീർ പൊഴിച്ച് ഫുട്‌ബോൾ പ്രേമികൾ

കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയപ്പോൾ പ്രതിരോധ കോട്ടയുടെ കരുത്തായി മാറി; കേരളാ ടീമിന്റെ ആദ്യകാല നേട്ടങ്ങളിൽ അഭിവാജ്യമായി മാറിയ താരം; ഡെംപോ ഗോവയ്ക്കു വേണ്ടി ബൂട്ടണിഞ്ഞതോടെ ക്ലബിന്റെ പേര് സ്വന്തം പേരിന്റെ ഭാഗമായി: ഡെംപോ ഉസ്മാന്റെ വിയോഗത്തിൽ കണ്ണീർ പൊഴിച്ച് ഫുട്‌ബോൾ പ്രേമികൾ

സ്വന്തം ലേഖകൻ

കോഴിക്കോട്: കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയപ്പോൾ പ്രതിരോധ കോട്ടയുടെ വൻ മതിൽ തീർത്ത ഫുട്‌ബോൾ താരം കെ.വി.ഉസ്മാൻ കോയ (ഡെംപോ ഉസ്മാൻ-74) അന്തരിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ ആളനക്കവും ആരവവുമില്ലാതെ ഡെംപോ ഉസ്മാൻ ലോകത്തോട് വിട പറഞ്ഞു. കബറടക്കം നടത്തി.

മൂന്ന് സന്തോഷ് ട്രോഫികളിൽ കേരളത്തിനായി കളിച്ചിട്ടുണ്ട്.1969ൽ ബെംഗളൂരുവിലും 73ൽ കൊച്ചിയിലും 74ൽ ജലന്തറിലും നടന്ന സന്തോഷ് ട്രോഫികളിൽ കേരളത്തിന്റെ പവർ ഹൗസ് ആയിരുന്ന ഉസ്മാൻ കോയ 73ൽ ടീമിന്റെ കിരീട നേട്ടത്തിൽ മിന്നും താരങ്ങളിലൊരാളായി. 69ൽ കേരളം കിരീടം നേടിയ കട്ടക്ക് ജൂനിയർ ദേശീയ ചാംപ്യൻഷിപ്പിലെ മികച്ച പ്രകടനമാണ് ഇദ്ദേഹത്തെ ദേശീയതലത്തിൽ അറിയപ്പെടുന്ന താരമാക്കിയത്.

ഡൽഹി ഡ്യുറാൻഡ് കപ്പിലും കൊൽക്കത്ത ഐഎഫ്എ ഷീൽഡ് ടൂർണമെന്റുകളിലും കേരള പ്രീമിയർ ടയേഴ്‌സ് താരമായിരുന്നു. ബോംബെ റോവേഴ്‌സ് കപ്പിലും ഹൈദരാബാദ് നൈസാം സ്വർണ്ണക്കപ്പിലും ഡെംപോ ഗോവയ്ക്കു വേണ്ടി ബൂട്ടണിഞ്ഞതോടെയാണ് ക്ലബിന്റെ പേര് സ്വന്തം പേരിന്റെ ഭാഗമായത്. ഭാര്യ: ഖദീജ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP