Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എട്ടര ലക്ഷം രോഗികളും 42,000 മരണവുമായി കൊലയാളി വൈറസ് മുമ്പോട്ട്; ഇന്നലെ മാത്രം മഹാവ്യാഥി പറിച്ചെടുത്തത് നാലായിരത്തിലേറെ ജീവനുകൾ; മരണ സഖ്യയിൽ ചൈനയെ മറികടന്ന് അമേരിക്കയും; സ്‌പെയിനിന്റെ ചരിത്രത്തിൽ ഏറ്റവും കറുത്ത ദിനം; ബ്രിട്ടന്റെ സ്ഥിതി ഭയാനകം; രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഉണ്ടാവുന്ന ഏറ്റവും വലിയ ദുരന്തമെന്ന് സമ്മതിച്ച് ഐക്യരാഷ്ട്ര സഭ; ലോകത്തെ വിറപ്പിച്ച് കൊറോണ തേരോട്ടം തുടരുമ്പോൾ

എട്ടര ലക്ഷം രോഗികളും 42,000 മരണവുമായി കൊലയാളി വൈറസ് മുമ്പോട്ട്; ഇന്നലെ മാത്രം മഹാവ്യാഥി പറിച്ചെടുത്തത് നാലായിരത്തിലേറെ ജീവനുകൾ; മരണ സഖ്യയിൽ ചൈനയെ മറികടന്ന് അമേരിക്കയും; സ്‌പെയിനിന്റെ ചരിത്രത്തിൽ ഏറ്റവും കറുത്ത ദിനം; ബ്രിട്ടന്റെ സ്ഥിതി ഭയാനകം; രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഉണ്ടാവുന്ന ഏറ്റവും വലിയ ദുരന്തമെന്ന് സമ്മതിച്ച് ഐക്യരാഷ്ട്ര സഭ; ലോകത്തെ വിറപ്പിച്ച് കൊറോണ തേരോട്ടം തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

റോം: കൊറോണ വൈറസ് ബാധയിൽ ലോകം ഭയന്ന് വിറയ്ക്കുകയാണ്. മഹാവ്യാഥിയിൽ മരണസഖ്യ കുതിച്ചുയരുന്നു. ലോകത്താകമാനം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാലായിരത്തിലേറെ മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ മരണസഖ്യ 42,107 ആയി ഉയർന്നു. 856,917 പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലേതിനേക്കാൾ മരണം അമേരിക്കയിൽ റിപ്പോർട്ട് ചെയ്തു. യൂറോപ്പ് വലിയ ഭീതിയിലാണ്. അമേരിക്കയ്ക്കും ഇതിനെ നേരിടാനാകുന്നില്ല. ചൈനയിൽ കഴിഞ്ഞ ദിവസം മരണമൊന്നും റിപ്പോർട്ട് ചെയ്തില്ല. ഇതാണ് ഏക പ്രതീക്ഷ. രോഗത്തെ പിടിച്ചു നിർത്താൻ കഴിയുമെന്ന സൂചനയാണ് ചൈനയിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്.

എട്ടര ലക്ഷം രോഗികളും 42,000 മരണവുമായി കൊലയാളി വൈറസ് മുമ്പോട്ട് പോകുമ്പോൾ ഇതിനെ പിടിച്ചു കെട്ടാനുള്ള യാതൊരു സൂചനയും എവിടേയും തെളിയുന്നില്ല. ഇന്നലെ മാത്രം മഹാവ്യാഥി പറിച്ചെടുത്തത് നാലായിരത്തിലേറെ ജീവനുകളാണ്. ഇതോടെ മഹാമാരിയെ നിയന്ത്രിക്കാൻ ആർക്കും കഴിയുന്നില്ലെന്ന് വ്യക്തമാവുകയാണ്. രോഗ ബാധിതരിൽ അമേരിക്കയാണ് മുന്നിൽ. സ്‌പെയിനിന്റെ ചരിത്രത്തിൽ ഏറ്റവും കറുത്ത ദിനമായിരുന്നു ഇന്നലെ. ബ്രിട്ടന്റെ സ്ഥിതി ഭയാനകമായി മാറുകയാണ്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഉണ്ടാവുന്ന ഏറ്റവും വലിയ ദുരന്തമെന്ന് സമ്മതിച്ച് ഐക്യരാഷ്ട്ര സഭയും കൊറോണയെ കരുതേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു.

ഏറ്റവും കൂടുതൽ മരണം ഇറ്റലിയിലാണ്. 12,428 പേർ ഇതുവരെ ഇറ്റലിയിൽ മരണപ്പെട്ടു. സ്‌പെയ്‌നിൽ 8,464 പേരും അമേരിക്കയിൽ 3,860 പേരും മരിച്ചു. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ 3,305 പേരാണ് ഇതുവരെ മരിച്ചത്. ഫ്രാൻസിൽ 3,523 പേരും ഇറാനിൽ 3,110 പേരും മരണപ്പെട്ടു. യുകെയിൽ മരിച്ചത് 3,009 പേരാണ്.അമേരിക്കയിലാണ് കൂടുതൽ പേർക്ക് വൈറസ് സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം 1.75 ലക്ഷം പിന്നിട്ടു. ഇറ്റലിയിൽ 1.05 ലക്ഷം പേർക്കും സ്‌പെയിനിൽ 94,000 പേർക്കും ചൈനയിൽ 82,000 പേർക്കുമാണ് വൈറസ് സ്ഥിരീകരിച്ചത്. ജർമനയിൽ 68,000 പേർക്കും രോഗ ബാധയുണ്ട്. ലോകത്താകമാനം ഒന്നേമുക്കാൽ ലക്ഷത്തിലേറേ പേർക്ക് ഇതുവരെ രോഗംഭേദമായിട്ടുണ്ട്. അതേസമയം ഇന്ത്യയിൽ വൈറസ് ബാധിതരുടെ എണ്ണം 1,397 ആയി. 35 മരണം ഇതുവരെ റിപ്പോർട്ട് ചെയ്തു. ഇത് ഔദ്യോഗിക കണക്കാണ്.

രണ്ടാംകിട രാഷ്ട്രീയം മാറ്റി വച്ചാൽ മാത്രമേ ഈ രോഗത്തെ ലോകത്തിന് നേരിടാനാകൂവെന്ന് ഐക്യരാഷ്ട്ര സഭ പ്രതികരിക്കുന്നു. മനുഷ്യ നന്മയ്ക്ക് വേണ്ടി എല്ലാവരും ഒരുമിക്കണെന്ന സന്ദേശമാണ് ഐക്യരാഷ്ട്ര സഭ പകർന്ന് നൽകുന്നത്. അതേസമയം കൊറോണ വൈറസ് വ്യാപനം ഉടൻ കുറയില്ലെന്നാണ്് ലോകാരോഗ്യ സംഘടന പറയുന്നത്. വൈറസ് ബാധയ്ക്കെതിരായ പോരാട്ടം എത്ര നാൾ തുടരുമെന്ന് പറയാൻ സാധിക്കില്ല. എല്ലാ രാജ്യങ്ങളും കൊറോണ വൈറസ് ബാധയെ ചെറുക്കാൻ പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കണമെന്നുമാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുന്നത്.

അതിനിടെ കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമെന്ന് പറയപ്പെടുന്ന ചൈനയിലെ 'വെറ്റ് മാർക്കറ്റ്' വീണ്ടും സജീവമായി. കൊറോണക്കു മേൽ വിജയം നേടിയെന്ന് ചൈനീസ് സർക്കാർ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വെറ്റ് മാർക്കറ്റ് വീണ്ടും സജീവമായത്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഡെയിലി മെയിൽ' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മാർച്ച് 28നാണ് സർക്കാർ കൊറോണയെ അടിച്ചമർത്തിയതായി പ്രഖ്യാപിച്ചത്. ഇതേ ദിവസം തന്നെ വെറ്റ് മാർക്കറ്റിൽ വ്യാപാരം ആരംഭിച്ചതായാണ് വിവരം. വന്യ മൃഗങ്ങളുടെ മാംസമാണ് ഇവിടെ പ്രധാനമായും ലഭിക്കുക. വവ്വാൽ ഉൾപ്പെടെയുള്ള ജീവികളുടെ വിപണി പഴയതിന് സമാനമായി പ്രവർത്തനം ആരംഭിച്ചതായും റിപ്പോർട്ടുണ്ട്.

ആഗോള തലത്തിൽ മരണ നിരക്ക് കുതിച്ചുയരുമ്പോഴും ചൈന ശാന്തമാണെന്ന് വരുത്തി തീർക്കുകയാണ് സർക്കാരിന്റെ ശ്രമം. വൈറസ് ബാധയേറ്റ് 3,300 പേർ മരിച്ചെന്നാണ് ചൈനീസ് സർക്കാർ പറയുന്നത്. എന്നാൽ 40,000ത്തിലധികം ആളുകൾ മരിച്ചെന്നു ചൈനയിലെ ജനങ്ങൾ തന്നെ സമ്മതിച്ചിരുന്നു. വൈറസ് വ്യാപനം മറച്ചു വെക്കാനുള്ള ചൈനീസ് സർക്കാരിന്റെ ശ്രമത്തെ വിമർശിച്ച് തായ്വാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളും രംഗത്തു വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP