Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രതിരോധം ഊട്ടിയുറപ്പിച്ച് ആത്മവിശ്വാസത്തോടെ മുൻപോട്ട് പോയ ഇന്ത്യയ്ക്ക് വിനയായത് നിസാമുദീൻ മത സമ്മേളനം; തമിഴ്‌നാട്ടിൽ ഇന്നലെ കണ്ടെത്തിയ 50 രോഗികളും നിസാമുദ്ദീനിൽ പോയവർ; 302 കോവിഡ് രോഗികളുമായി വൈറസ് ബാധിതരുടെ എണ്ണത്തിൽ മഹാരാഷ്ട്ര മുൻപിൽ; രോഗം ആദ്യം എത്തിച്ച കേരളത്തിൽ നിന്നും ഇന്നലെ കേട്ടത് ആശ്വാസത്തിന്റെ വാർത്ത; ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 1420 ആയി: ഇന്നലെ മൂന്ന് പേർ കൂടി മരിച്ചതോടെ ആകെ മരണം 37

പ്രതിരോധം ഊട്ടിയുറപ്പിച്ച് ആത്മവിശ്വാസത്തോടെ മുൻപോട്ട് പോയ ഇന്ത്യയ്ക്ക് വിനയായത് നിസാമുദീൻ മത സമ്മേളനം; തമിഴ്‌നാട്ടിൽ ഇന്നലെ കണ്ടെത്തിയ 50 രോഗികളും നിസാമുദ്ദീനിൽ പോയവർ; 302 കോവിഡ് രോഗികളുമായി വൈറസ് ബാധിതരുടെ എണ്ണത്തിൽ മഹാരാഷ്ട്ര മുൻപിൽ; രോഗം ആദ്യം എത്തിച്ച കേരളത്തിൽ നിന്നും ഇന്നലെ കേട്ടത് ആശ്വാസത്തിന്റെ വാർത്ത; ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 1420 ആയി: ഇന്നലെ മൂന്ന് പേർ കൂടി മരിച്ചതോടെ ആകെ മരണം 37

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ഇന്നലെ പുതുതായി നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 1420 ആയി ഉയർന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം രോഗികളുടെ എണ്ണം 1251 എന്ന് പറഞ്ഞപ്പോൾ വിവിധ സംസ്ഥാനങ്ങൾ സ്ഥിരീകരിച്ച കണക്കാണിത്. കോവിഡ് ബാധിച്ച് ഇന്നലെ 3 പേർ കൂടി മരിച്ചു. ഇതോടെ, രാജ്യത്തെ ആകെ മരണം 37 ആയി. കേരളത്തിൽ പോത്തൻകോട് സ്വദേശിക്ക് പുറമേ, പഞ്ചാബിൽ ഇന്നലെ 65 വയസ്സുകാരൻ മരിച്ചു. ബംഗാളിൽ നേരത്തേ മരിച്ച സ്ത്രീക്ക് (40 വയസ്സ്)  കോവിഡ് സ്ഥിരീകരിച്ചു.

അതേസമയം വിവിധ സംസ്ഥാനങ്ങളിലായി ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസമായിരുന്നു ഇന്നലെ. മുംബൈയിൽ മാത്രം ഇന്നലെ 59 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ 82 പേർക്കു കൂടി പുതുതായി കോവിഡ് കണ്ടെത്തി. മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ പേർക്കു രോഗം കണ്ടെത്തിയതും ഇന്നലെ ആയിരുന്നു. 82 പേർക്ക് കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിലെ ആകെ രോഗബാധിതരുടെ എണ്ണം 302 ആയി. ഇതോടെ മുംബൈയിൽ സാമൂഹ്യ വ്യാപനം എന്ന ആശങ്കയും ശക്തമാണ്. എന്നാൽ നിലവിലത്തെ സാഹചര്യത്തിൽ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്ന് തന്നെയാണ് കണക്ക് കൂട്ടൽ.

സമൂഹ വ്യാപനം ഒഴിവാക്കാൻ മുംബൈ നഗരത്തിലെ വർളിയിൽ കോളിവാഡ മേഖല അടച്ചുപൂട്ടി.അതേസമയം മുംബൈിയിൽ 32 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.ചൊവ്വാഴ്ച ഒറ്റ ദിവസം കൊണ്ട് മുംബൈയിൽ മാത്രം 59 പുതിയ കോവിഡ് കേസുകൾ. മഹാരാഷ്ട്രയിലാകെ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത് 72 കോവിഡ് കേസുകൾ. കഴിഞ്ഞ മൂന്ന് ദിവസമായി മഹാരാഷ്ട്രയിലെ സ്വകാര്യ ലാബുകൾ നടത്തിയ കോവിഡ് പരിശോധനകളുടെ ഫലം പുറത്തുവന്നതോടെയാണു രോഗികളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായത്. മഹാരാഷ്ട്രയിൽ ഇതുവരെ 302 പേർക്കാണു കോവിഡ് രോഗം ബാധിച്ചത്. 40 പേർക്കു രോഗം മാറിയപ്പോൾ 10 പേർ മരിച്ചു.

മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ പേർക്കു രോഗബാധ സ്ഥിരീകരിച്ചത് ചൊവ്വാഴ്ചയാണ്. മുംബൈയിൽ ഇതുവരെ 151 പേർക്കു രോഗബാധയുണ്ടായി. അഹമ്മദ് നഗറിൽ രണ്ടു പേർക്കു രോഗം ബാധിച്ചു. പുണെ, താനെ, വസായി, വിരാർ, കല്യാൺ, ദോംബിവാലി എന്നിവിടങ്ങളിൽ രണ്ടു വീതം കേസുകളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കേന്ദ്ര സർക്കാർ നിർദ്ദേശം അനുസരിച്ചു സ്വകാര്യ ലാബുകൾ പുറത്തുവിടുന്ന ആദ്യ പത്ത് പരിശോധനാ ഫലങ്ങൾ സർക്കാർ ലാബുകൾ വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തും. ഇതിനു ശേഷമാണു അന്തിമ ഫലത്തിന്റെ കാര്യത്തിൽ തീരുമാനമാകുക. ഇക്കാരണത്താൽ മഹാരാഷ്ട്രയിൽ കഴിഞ്ഞ മൂന്നു ദിവസമായി പരിശോധന ഫലങ്ങൾ ശേഖരിച്ചുവരികയായിരുന്നു. ഈ ഫലങ്ങളെല്ലാം ചൊവ്വാഴ്ച പുറത്തുവിട്ടതാണു രോഗികളുടെ എണ്ണം ഒരു ദിവസംകൊണ്ടു വർധിച്ചുവെന്നു തോന്നിക്കാൻ കാരണമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചു.

ഒരു ദിവസം 5,000നു മുകളിൽ സാംപിളുകൾ പരിശോധിക്കാനുള്ള ശേഷിയാണു മഹാരാഷ്ട്രയ്ക്കുള്ളതെന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപ് പറഞ്ഞു. ഇതിൽ 13 സർക്കാർ ലബോറട്ടറികളിൽ 2,300 സാംപിളുകൾ ഒരു ദിവസം പരിശോധിക്കാം. എട്ട് സ്വകാര്യ ലാബുകളിലായി 2,800 സാംപിളുകളും പരിശോധിക്കാൻ സാധിക്കും. പരിശോധനയ്ക്കുള്ള ശേഷി മഹാരാഷ്ട്ര പൂർണമായും വിനിയോഗിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

തമിഴ്‌നാട്ടിൽ ഇന്നലെ പുതുതായി 50 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 45 പേരും ഡൽഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഇന്നലത്തെ കണക്കുകൾ കൂടി പുറത്ത് വന്നതോടെ തമിഴ്‌നാട്ടിലെ ആകെ രോഗബാധിതരുടെ എണ്ണം 124 ആയി. അതേസമയം തമിഴ്‌നാട്ടിൽ ആറ് പേർക്ക് രോഗം ഭേദമായിട്ടുണ്ട്. മഹാരാഷ്ട്രയ്ക്കും കേരളത്തിനും പിന്നിൽ രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നതും തമിഴ്‌നാടാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ 227 പേർക്കു കോവിഡ് രോഗം സ്ഥിരീകരിച്ചു.

കർണാടകയിൽ ഇന്നലെ പുതുതായി 10 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 101 ആയി. ഇന്നലെ റിപ്പോർട്ട് ചെയ്ത പുതിയ കേസുകളിൽ നിസാമുദീൻ മതസമ്മേളനത്തിൽ പങ്കെടുത്തവരും ഉൾപ്പെടുന്നു. അതേസമയം കർണാടകയിൽ അസുഖം ഭേദമായ എട്ട് പേർ ആശുപത്രി വിട്ട് വീട്ടിലേക്ക് പോയി. അതേസമയം വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവരുടെ മേൽ കർണാടക നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ഇവർ വീട് വിട്ട് പുറത്തേക്കിറങ്ങുന്നുണ്ടോ എന്നതാണ് ശക്തമായി നിരീക്ഷിക്കുന്നത്. ഇതിനായി നിരീക്ഷണത്തിൽ കഴിയുന്നവർ്കക് ക്വാറന്റീൻ സെൽഫി ഏർപ്പെടുത്തിയിരിക്കുകയാണ് കർണാടക സർക്കാർ. അതായത് വീടുകളിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർ രാവിലെ 7 മുതൽ രാത്രി 10 വരെ ഓരോ മണിക്കൂർ ഇടവിട്ട് സെൽഫി അയച്ച് നൽകണം. വീഴ്ച വരുത്തുന്നവരെ സർക്കാർ വക നിരീക്ഷണ കേന്ദ്രങ്ങളിലാക്കും.

മഹാരാഷ്ട്രയ്ക്കം കേരളത്തിനും തമിഴ്‌നാടിനും പിന്നിലായി കോവിഡ് രോഗികളുടെ എണ്ണത്തിൽ ഡൽഹിയാണ് നാലാം സ്ഥാനത്ത്. 120 കോവിഡ് രോഗികളാണ് ഡൽഹിയിലുള്ളത്. ഇതിൽ ആറു പേർക്ക് അസുഖം ഭേദമായി. അഞ്ചാം സ്ഥാനത്തുള്ള ഉത്തർ പ്രദേശിൽ 104 കോവിഡ് രോഗികളുണ്ട്. ഇതിനും താഴെയായാണ് കർണാടക ഉള്ളത്. 101 കോവിഡ് രോകളാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത്രയും സംസ്ഥാനങ്ങളിലാണ് നൂറിന് മുകളിൽ കോവിഡ് രോഗികളുള്ളത്. രാജസ്ഥാനിൽ 93ഉം തെലങ്കാനയിൽ 92ഉം കോവിഡ് രോഗികളുണ്ട്. ബാക്കി എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം താരതമ്യേന കുറവാണ്. ഗുജറാത്തിൽ 74ഉം മധ്യപ്രദേശിൽ 66ഉം ജമ്മു കാശ്മീരിൽ 55ഉം കോവിഡ് രോഗികളുണ്ട്. ബാക്കി എള്‌ലാ സംസ്ഥാനങ്ങളിലും 50ൽ താഴെയാണ്.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലാണ് ഏറ്റവും കുറവ് കോവിഡ് രോഗികളുള്ളത്. അസം, ഝാർഖണ്ഡ്, മണിപ്പൂർ, മിസോറാം, പുതുച്ചേരി എന്നിവിടങ്ങളിൽ ഒരു കോവിഡ് കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP