Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോവിഡ് 19 പരിശോധന വേഗത്തിലാക്കാൻ 10 പിസിആർ മെഷീനുകൾ: ആരോഗ്യ മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പരിശോധനകൾ വേഗത്തിലാക്കാൻ 10 റിയൽ ടൈം പിസിആർ (Polymerase Chain Reaction) മെഷീനുകൾ വാങ്ങാൻ അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഇതിൽ 7 പിസിആർ മെഷീനുകൾ ലഭ്യമായിട്ടുണ്ട്. രണ്ടെണ്ണം വീതം കണ്ണൂർ, എറണാകുളം മെഡിക്കൽ കോളേജുകൾക്കും ഓരോന്ന് വീതം കോട്ടയം, മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജുകൾക്കുമാണ് നൽകുന്നതാണ്. ഇതിനാവശ്യമായ അതത് കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് മതിയായ പരിശീലനം നൽകിയിട്ടുണ്ട്. എത്രയും വേഗം ഈ ലാബുകളിൽ പരിശോധന തുടങ്ങാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിൽ ഇതുവരെ 9 ലാബുകളിലാണ് കോവിഡ് 19 പരിശോധന നടത്തുന്നത്. എൻ.ഐ.വി. ആലപ്പുഴയിലായിരുന്നു ആരംഭ ഘട്ടത്തിൽ പരിശോധനകൾ നടത്തിയിരുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ്, തിരുവനന്തപുരം മെഡിക്കൽ കോളേജ്, തൃശൂർ മെഡിക്കൽ കോളേജ്, തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ്, തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, മലബാർ ക്യാൻസർ സെന്റർ, കോട്ടയം ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ബയോമെഡിക്കൽ റിസർച്ച് എന്നിവിടങ്ങളിലാണ് കോവിഡ് 19 പരിശോധന ഇപ്പോൾ നടത്തി വരുന്നത്. പുതുതായി കാസർഗോഡ് സെന്റർ യൂണിവേഴ്സിറ്റിയിലും പരിശോധന നടത്താൻ അനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP