Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മദ്യം വേണമെന്ന കുറിപ്പടിയുമായി എറണാകുളത്തും തിരുവനന്തപുരത്തും പാലക്കാട്ടും നിരവധി പേർ; കള്ള അപേക്ഷയോ എന്ന കിഴിഞ്ഞ് പരിശോധിച്ച് എക്‌സൈസ്; ഡോക്ടറുടെ സീൽ പതിക്കാത്ത കുറിപ്പടികൾക്ക് നോ എൻട്രി; പച്ചക്കൊടി വീശിയാൽ ഒരാഴ്ച അനുവദിക്കുക മൂന്ന് ലിറ്റർ മദ്യം വരെ; മദ്യം വീട്ടിൽ എത്തിക്കുക ബെവ്‌കോ; എതിർപ്പുമായി ഐഎംഎ

മദ്യം വേണമെന്ന കുറിപ്പടിയുമായി എറണാകുളത്തും തിരുവനന്തപുരത്തും പാലക്കാട്ടും നിരവധി പേർ; കള്ള അപേക്ഷയോ എന്ന കിഴിഞ്ഞ് പരിശോധിച്ച് എക്‌സൈസ്; ഡോക്ടറുടെ സീൽ പതിക്കാത്ത കുറിപ്പടികൾക്ക് നോ എൻട്രി; പച്ചക്കൊടി വീശിയാൽ ഒരാഴ്ച അനുവദിക്കുക മൂന്ന് ലിറ്റർ മദ്യം വരെ; മദ്യം വീട്ടിൽ എത്തിക്കുക ബെവ്‌കോ; എതിർപ്പുമായി ഐഎംഎ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡോക്ടർമാരുടെ കുറിപ്പടിയിൽ മദ്യം നൽകുന്നതിന് എക്‌സൈസ് വകുപ്പ് മാർഗനിർദ്ദേശം പുറത്തിറക്കി. മദ്യം അപേക്ഷകന്റെ വീട്ടിലെത്തിക്കാൻ ബെവ്കോയ്ക്ക് ചുമതല നൽകി. കുറിപ്പടി വിശദമായി പരിശോധിച്ച ശേഷമായിരിക്കും എക്സൈസ് പെർമിറ്റ് അനുവദിക്കുക. ബെവ്കോ ഒരു അപേക്ഷകന് ഒരാഴ്ച നൽകുക മൂന്ന് ലിറ്റർ മദ്യം ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. സ്റ്റോക്കിനനുസരിച്ചായിരിക്കും ഏത് മദ്യമാണ് നൽകുകയെന്ന് തീരുമാനിക്കുക.

മദ്യത്തിന് അപേക്ഷിക്കുന്നവർക്ക് എക്സൈസ് വകുപ്പ് ആദ്യം പെർമിറ്റ് നൽകും. ഈ പെർമിറ്റ് ബെവ്കോയ്ക്ക് നൽകിയ ശേഷമായിരിക്കും അപേക്ഷകന് മദ്യം ലഭിക്കുക. അപേക്ഷകന്റെ നമ്പറിൽ ബെവ്കോ അധികൃതർ വിളിച്ചുവിവരങ്ങൾ അറിഞ്ഞ ശേഷമായിരിക്കും മദ്യം വീട്ടിലെത്തിക്കുക. എത്ര അളവ് എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. നിലവിൽ ഒരാഴ്ച മൂന്ന് ലിറ്റർ മദ്യം നൽകാനാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ ഒരാൾക്ക് ഒരുദിവസം 420 മില്ലിലിറ്റർ മദ്യമായിരിക്കും ലഭിക്കുക.വിലനിലവാരത്തിൽ തീരുമാനമായിട്ടില്ല. എട്ടാം ദിവസം മുതൽ മദ്യം വേണമെങ്കിൽ വീണ്ടും അപേക്ഷ നൽകേണ്ടി വരും. ലോക്ക് ഡൗൺ കാലയളവിൽ മാത്രമായിരിക്കും ഈ സംവിധാനം ഉണ്ടാകുക. കർശനമായ പരിശോധനയ്ക്ക് ശേഷമായിരിക്കും ഈ നടപടികൾ ഉണ്ടാവുക.

അതേസമയം സംസ്ഥാനത്ത് മദ്യം വേണമെന്ന ആവശ്യവുമായി നിരവധി പേരാണ് ഡോക്ടറുടെ കുറിപ്പടിയുമായി എക്‌സൈസ് വകുപ്പിനെ സമീപിച്ചത്. കോട്ടയത്ത് ഡോക്ടറുടെ കുറിപ്പടിയുമായി നാല് പേർ എക്‌സൈസ് ഓഫീസിലെത്തി. എറണാകുളം ജില്ലയിൽ എട്ട് അപേക്ഷകൾ എത്തി. അഞ്ച് എണ്ണം എക്‌സൈസ് നിരസിച്ചു. സ്വകാര്യ ഡോക്ടർമാരുടെയും വിരമിച്ച സർക്കാർ ഡോക്ടർമാരുടെയും കുറിപ്പടികളുമായാണ് അപേക്ഷകർ എത്തിയത്. എറണാകുളത്തെ മൂന്ന് അപേക്ഷകളിൽ എക്‌സൈസ് കമ്മീഷണറുടെ നിർദ്ദേശം വന്ന ശേഷം തീരുമാനം എടുക്കും. തിരുവനന്തപുരത്ത് മൂന്ന് പേര് അപേക്ഷകൾ നൽകി. മദ്യം വാങ്ങാൻ കുറിപ്പടിയുമായി മൂന്ന് പേര് നെയ്യാറ്റിൻകര സർക്കിൾ ഓഫീസിനെയാണ് സമീപിച്ചത്. നടപടി ക്രമങ്ങളിലേക്ക് കടന്നിട്ടില്ല എന്ന് തിരുവനന്തപുരം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വ്യക്തമാക്കി. പാലക്കാട് രണ്ടു പേർ എക്‌സൈസിന് അപേക്ഷ നൽകി. കൊല്ലങ്കോട് റേഞ്ചിന് കീഴിലാണ് അപേക്ഷകൾ ലഭിച്ചത്. നടപടിക്രമം പൂർത്തിയായില്ലെന്ന് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.

ഡോക്ടറുടെ കുറിപ്പടി പ്രകാരം കേരളത്തിൽ മദ്യപന്മാർക്ക് സർക്കാർ ചെലവിൽ എക്‌സൈസ് വകുപ്പിന്റെ സഹായത്തോടുള്ള മദ്യം വിതരണത്തിനുള്ള ഉത്തരവ് തികച്ചും അശാസ്ത്രീയവും അക്ഷന്ത്യവും ഖേദകരമായ തീരുമാനവുമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകം കുറ്റപ്പെടുത്തി. മദ്യാസക്തരായ രോഗികൾക്ക് വീണ്ടും മദ്യം കൊടുത്ത് മദ്യത്തിന്റെ കരാളഹസ്തത്തിലേക്ക് പറഞ്ഞു വിടുകയല്ല ജനങ്ങളുടെ ക്ഷേമത്തിന് തല്പരായ സർക്കാർ ചെയ്യേണ്ടത്, മറിച്ച് ഈയൊരു സുവർണ്ണാവസരം പരമാവധി വിനിയോഗിച്ചു് അവരെ മദ്യവിമുക്തി ചികിത്സക്ക് വിധേയരാക്കുകയാ ണ് വേണ്ടത്. ഇങ്ങിനെ ചെയ്താൽ അത് മദ്യത്തിന് അടിമയായ രോഗിയോടും അയാളുടെ കുടുംബത്തോടും സമൂഹത്തോടും സർക്കാർ ചെയ്യുന്ന ഏറ്റവും നല്ല സേവനമായിരിക്കും. ഡോക്ടർമാർ ഹിപ്പോക്രാട്ടസ് പ്രതിജ്ഞ എടുത്ത് മെഡിക്കൽ കോഴ്‌സ് പൂർത്തിയാക്കി പുറത്തു വരുന്നതു് മദ്യപന്മാർക്ക് മദ്യം കൊടുക്കാനുള്ള കുറിപ്പടി എഴുതാനല്ല, മറിച്ച് അത്തരക്കാരെ അതിൽ നിന്നും മോചിപ്പിക്കാനുള്ള ചികിത്സ കൊടുക്കാനാണ്.

മറിച്ച് ഇത്തരമൊരു ഉത്തരവ് നടപ്പാക്കുന്ന പക്ഷം കേരളത്തിലെ എല്ലാ PHC കളിലും മദ്യപന്മാരുടെ വലിയ ഒരു Q പ്രതീക്ഷിക്കാം. മറ്റൊന്ന് quarentine ഉം social distancing ഉം ലംഘിച്ച് മുട്ടി ഉരുമ്മി ഡോക്ടറെ കാണാൻ വിതുമ്പി നിൽക്കുന്ന ഇവർ മറ്റ് അസുഖങ്ങളുമായി ഡോക്ടറെ കാണാൻ വരുന്ന രോഗികളുടെ അവസരം നഷ്ടപ്പെടുത്തുന്നു. ഇവരിൽ എത്രപ്പേർ Covid positive ആണെന്ന് ആർക്കറിയാം. മാത്രമല്ല ഡോക്യുടെ കുറിപ്പടി കിട്ടിയിട്ടു് വേണം ഇവർക്ക് എക്‌സൈസ് ഓഫീസിന് മുന്നിലും ബിവറേജ് ഷോപ്പിന് മുമ്പിലും അടുത്ത Q നിൽക്കാൻ. Quarentine ന്റെ എത്ര കടുത്ത ചട്ടലംഘനം ആണ് ഇതെന്ന് നോക്കണം. യാത്രകളും കൂട്ടം കൂടലും ഒഴിവാക്കിയാൽ മാത്രമേ Covid എന്ന മഹാമാരിയിൽ നിന്നും നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ സാധിക്കൂ എന്ന് നമ്മുടെ സർക്കാർ ചിന്തിക്കുന്നുണ്ടോ എന്ന് അറിവില്ല.

ഈയൊരു സാഹചര്യത്തിൽ മറ്റ് സംസ്ഥാനങ്ങൾ എന്ത് നിലപാടാണ് സ്വീകരിച്ചതു് എന്നു് അധികാരത്തിലുള്ളവർ വേണ്ടപ്പെട്ടവരുമായി ചർച്ച ചെയ്യേണ്ടതായിരുന്നു. Director of Health Services, Director of Medical Education Services എന്നിങ്ങനെ കേരളത്തിലെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ശാസ്ത്രീയമായ തീരുമാനങ്ങൾ എടുക്കാൻ വേണ്ടപ്പെട്ട ആളുകൾ നമ്മുടെ സംസ്ഥാനത്ത് ഉള്ളപ്പോൾ ഇവരെയെല്ലാം തള്ളി ഇത്രയും തിടുക്കപ്പെട്ട് ഒരു ഓർഡർ ഇറക്കാനുള്ള യുദ്ധസമാനമായ സാഹചര്യം കേരളത്തിലുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കേവലം benzodiazepines, thiamine എന്നിങ്ങനെ വളരെ വില കുറഞ്ഞ മരുന്നുകൾ കൊണ്ട് വെറും MBBS ബിരുദം മാത്രം ഉള്ള ഏതൊരു ഡോക്ടർക്കും കേവലം ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും കൊടുക്കാവുന്ന ചികിത്സയാണിത്. ഇത്രയും തിടുക്കപ്പെട്ട് ഇറക്കിയ അശാസ്ത്രീയമായി ഈ ഗവർമെന്റ് ഓർഡറിന് പിന്നിൽ മദ്യലോബികളുടെ സമ്മർദ്ദമുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഐഎംഎ ആരോപിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP