Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അച്ഛന് രോഗം സംശിച്ചിട്ടും സർവ്വീസ് നിർത്തും വരെ ജോലിക്ക് പോയ കണ്ടക്ടറായ മകൾ; ഭാര്യ കുടുംബശ്രീ യോഗത്തിനും പോയി; റൂട്ട് മാപ്പിലും പിഴവുകൾ; ചിട്ടി ലേലത്തിൽ അബ്ദുൾ അസീസ് പങ്കെടുത്തത് 17ന് അല്ലെന്ന് ബിജെപി നേതാവ് വിവി രാജേഷ്; മാർച്ച് 14ന് വാവറമ്പലം ശാഖയിലാണ് കൊറോണ ബാധിതൻ ഉണ്ടായിരുന്നതെന്നും വെളിപ്പെടുത്തൽ; സഹകരണ സംഘത്തിലെ ജീവനക്കാർ പെൻഷൻ വിതരണത്തിന് ഇറങ്ങിയത് ആശങ്ക; പോത്തൻകോട് സമ്പൂർണ്ണ ക്വാറന്റൈനിലായതുകൊറോണയിലെ സമൂഹ വ്യാപന ഭീതിയിൽ

അച്ഛന് രോഗം സംശിച്ചിട്ടും സർവ്വീസ് നിർത്തും വരെ ജോലിക്ക് പോയ കണ്ടക്ടറായ മകൾ; ഭാര്യ കുടുംബശ്രീ യോഗത്തിനും പോയി; റൂട്ട് മാപ്പിലും പിഴവുകൾ; ചിട്ടി ലേലത്തിൽ അബ്ദുൾ അസീസ് പങ്കെടുത്തത് 17ന് അല്ലെന്ന് ബിജെപി നേതാവ് വിവി രാജേഷ്; മാർച്ച് 14ന് വാവറമ്പലം ശാഖയിലാണ് കൊറോണ ബാധിതൻ ഉണ്ടായിരുന്നതെന്നും വെളിപ്പെടുത്തൽ; സഹകരണ സംഘത്തിലെ ജീവനക്കാർ പെൻഷൻ വിതരണത്തിന് ഇറങ്ങിയത് ആശങ്ക; പോത്തൻകോട് സമ്പൂർണ്ണ ക്വാറന്റൈനിലായതുകൊറോണയിലെ സമൂഹ വ്യാപന ഭീതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പോത്തൻകോട്ടെ കോവിഡ് മരണം ഉണ്ടാക്കുന്നത് അതീവ ഗുരതരമായ സ്ഥിതിവിശേഷമെന്ന് ആരോപണം. മരിച്ച അബ്ദുൾ അസീസിന്റെ മകൾ കെ എസ് ആർ ടി സി കണ്ടക്ടറാണെന്നതാണ് ഇതിന് പ്രധാന കാരണം. അബ്ദുൾ അസീസിന് രോഗ ബോധ സംശയിച്ച ശേഷവും മകൾ കെ എസ് ആർ ടി സി ബസിൽ ഡ്യൂട്ടി നോക്കിയിട്ടുണ്ട്. ഇവരുടെ സ്രവ പരിശോധന അതീവ നിർണ്ണായകമാണ്. അതിനിടെ സർക്കാരിന്റെ ഭാഗത്ത് അതീവ ഗുരുതര വീഴ്ചയുണ്ടെന്ന് ആരോപിച്ച് ബിജെപി നേതാവ് വിവി രാജേഷും രംഗത്ത് വന്നു. വലിയ തെറ്റുകൾ സർക്കാരിന് പോത്തൻകോട് സംഭവത്തിൽ സർക്കാർ പുറത്തു വിട്ട വിവരങ്ങൾ തെറ്റാണെന്നും രാജേഷ് ഫെയ്‌സ് ബുക്ക് ലൈവിലൂടെ വിശദീകരിച്ചു.

അസീസിന്റെ റൂട്ട് മാപ്പിൽ അദ്ദേഹം മാർച്ച് 17ന് അയിരൂപ്പാറ സർവ്വീസ് സഹകരണ ബാങ്കിൽ ചിട്ടിക്ക് പങ്കെടുത്തു എന്ന് പറയുന്നുണ്ട്. എന്നാൽ പങ്കെടുത്തത് അയിരൂപ്പാറ സർവ്വീസ് സഹകരണ ബാങ്കിന്റെ വാവറമ്പലം ശാഖയിലാണെന്നാണ് രാജേഷ് പറയുന്നത്. മാർച്ച് 14നായിരുന്നു ചിട്ടി ലേലം. ഈ ദിവസം അവിടെ ഉണ്ടായിരുന്ന ജീവനക്കാർ പെൻഷൻ വിതരണത്തിന് പോകുന്നതും ഗുരുതര സ്ഥിതി വിശേഷമാണ്. മകൾ കണ്ടക്ടറാണെന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇതൊന്നും സർക്കാർ റൂട്ട് മാപ്പിലൂടെ പുറത്തു വിട്ടിട്ടില്ല. ഇത് തെറ്റിധാരണ ഉണ്ടാക്കുമെന്ന് വിവി രാജേഷ് പറയുന്നു. 17ന് പോത്തൻകോട്ടെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് ചികിൽസ തേടി ആദ്യം അസീസ് എത്തിയതെന്നും വെളിപ്പെടുത്തുന്നു.

17ന് ജലദോഷവും പനിയുമായി ചികിൽസയ്ക്ക് എത്തി. എന്നാൽ വിദേശ കോൺടാക്ട് ഒന്നുമില്ലാത്തിനാൽ മരുന്ന് നൽകി വീട്ടിലേക്ക് പറഞ്ഞു വിട്ടു. 21 ന് വീണ്ടും കടുത്ത പനിയുമായി എത്തി. അപ്പോഴും ആന്റി ബയോട്ടിക് നൽകി വീട്ടിലേക്ക് അയച്ചു. അന്ന് ജനറൽ ആശുപത്രിയിലോ മെഡിക്കൽ കോളേജിലോ രോഗിയെ വിടാത്തത് ആരോഗ്യ വകുപ്പിന്റെ വീഴ്ചയാണെന്നും രാജേഷ് ആരോപിക്കുന്നു. ആശങ്കൾ ബാക്കിവച്ചാണ് കേരളത്തിലെ രണ്ടാമത്തെ കൊറോണ മരണം സംഭവിച്ചത്. മരിച്ച അബ്ദുൾ അസീസിന്റെ റൂട്ട് മാപ്പ് പൂർണമാക്കാൻ ഇതുവരെ അധികൃതർക്ക് സാധിച്ചിരുന്നില്ല. മാത്രമല്ല ഇദ്ദേഹം നിരവധി ചടങ്ങുകളിൽ പങ്കെടുത്തതും ആശങ്കയുയർത്തുന്നു.

വിദേശത്ത് പോകുകയോ വിദേശത്ത് പോയവരുമായി ബന്ധപ്പെടുകയോ ചെയ്യാതിരുന്ന അബ്ദുൾ അസീസിന് രോഗബാധ എങ്ങനെ ഉണ്ടായെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. അബ്ദുൾ അസീസ് ജലദോഷം ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് വേങ്ങോട് പ്രഥമിക ആരോഗ്യകേന്ദ്രത്തിൽ പോയത്. 21ന് ഉച്ചയ്ക്ക് വീണ്ടും ഇതേ ആശുപത്രിയിൽ പോകുകയും രക്ത പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാൽ രോഗം കണ്ടെത്തിയില്ല. 23 ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തെ ഇവിടെ നിന്ന് നേരെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ണ്ട് വെള്ളിയാഴ്ചകളിൽ ഉച്ച നമസ്‌കാരത്തിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. പ്രഥമിക ആരോഗ്യകേന്ദ്രത്തിലെയും ഫാർമേഴ്സ് ബാങ്കിലെയും ജീവനക്കാരെ നിരീക്ഷണത്തിലേക്ക് മാറ്റിക്കഴിഞ്ഞു.

ഇദ്ദേഹത്തിന്റെ ഭാര്യ കുടുംബശ്രീയോഗത്തിൽ പങ്കെടുത്തിരുന്നതായും മകൾ കെ.എസ്.ആർ.ടി ബസ് കണ്ടക്ടറാണെന്നും സർവ്വീസ് നിർത്തിവയ്ക്കുന്നതുവരെ ജോലിക്ക് പോയിരുന്നതായും പോത്തൻകോട് പഞ്ചായത്ത് അംഗം ബാലമുരളിയും സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിലാണ് പോത്തൻകോട്ടെ മുഴവൻ ആളുകളേയും സർക്കാർ ക്വാറന്റൈനിലേക്ക് മാറ്റുന്നത്. സമൂഹ വ്യാപന സാധ്യത പൂർണ്ണമായും ഇല്ലാതാക്കാനാണ് ഇത്. കോവിഡ് 19 ബാധിച്ച് തിരുവനന്തപുരം പോത്തൻകോട് ഒരാൾ മരിച്ച സാഹചര്യത്തിൽ അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. മരിച്ച ആളുമായി സമ്പർക്കം പുലർത്തിയ എല്ലാവരും അക്കാര്യം സ്വമേധയാ പൊലീസിനെയോ ആരോഗ്യപ്രവർത്തകരെയോ അറിയിക്കണെമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

പോത്തൻകോട് പഞ്ചായത്തിലെ മുഴുവൻ ജനങ്ങളും രണ്ട് കിലോമീറ്റർ പരിധിയിലെ മറ്റ് പ്രദേശങ്ങളിലെയാളുകളും പരിപൂർണ്ണമായും ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിിച്ചു. കാറോണ ബാധിതനായി പോത്തൻകോട് സ്വദേശി മരിച്ച സാഹചര്യത്തിൽ വിളിച്ചു ചേർത്ത പഞ്ചായത്ത് കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി കടകംപള്ളി. മരിച്ച അബ്ദുൾ അസീസുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ ഐസൊലേഷനിൽ പോയിക്കഴിഞ്ഞൂവെന്നും ഇനി ആരെങ്കിലും ഉണ്ടെങ്കിൽ 1077 എന്ന ഹെൽപ് ലൈനിൽ വിളിച്ചറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

'കാൾസെന്ററിൽ 24 മണിക്കൂറും ഡോക്ടർമാർ കർമ്മനിരതരായി പ്രവർത്തിക്കുകയാണ്. വ്യാപനം നടന്ന മറ്റുരാജ്യങ്ങളിൽ നിന്നു വന്നവർ പരിസരപ്രദേശങ്ങളിൽ എത്തിയിട്ടുണ്ടെങ്കിൽ സ്വമേധയാ 1077 എന്ന കാൾസെന്റർ നമ്പറിൽ വിളിച്ച് പരിശോധനയ്ക്ക് വിധേയരാണെന്ന് സ്വമേധയാ അറിയിക്കണം. പോത്തൻകോട് സ്വദേശിയുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ അതും അറിയിക്കണം', കടകംപള്ളി പറഞ്ഞു, പോത്തൻകോട്പ്രദേശമാകെ വരുന്ന രണ്ടുമൂന്നാഴ്ചക്കാലം പൂർണ്ണമായും ക്വാറന്റൈനിലേക്ക് പോവണമെന്നും, ജനം സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും കടകംപള്ളി സുരേന്ദ്രൻ നിർദ്ദേശിച്ചു.

'പോത്തൻകോട് പഞ്ചായത്ത് പൂർണ്ണമായും ക്വാറന്റൈനിൽ പോവണം, പോത്തൻകോടുമായി ബന്ധപ്പെടുന്ന അണ്ടൂർകോണം പഞ്ചായത്തിലെ പ്രദേശങ്ങൾ, കാട്ടായിക്കോണം കോർപ്പറേഷൻ ഡിവിഷന്റെ അരിയോട്ടുകോണം, മേലെമുക്ക് തുടങ്ങി പോത്തൻകോടിന്റെ രണ്ട് കിലോമീറ്റർ പരിധിയിൽ വരുന്ന പ്രദേശങ്ങളെല്ലാം ക്വാറന്റിനിൽ പോവണം'. പ്രദേശത്തെ എല്ലാവരുടെയും പാസ്പോർട്ട് വിവരങ്ങൾ ശേഖരിക്കാൻ പറഞ്ഞിട്ടുണ്ടെന്നും സമൂഹ വ്യാപനത്തിന്റെ ആശങ്കയില്ലെന്നും കടകംപള്ളി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP