Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫർണ്ണിച്ചർ നിർമ്മാണ കേന്ദ്രം നടത്തുന്ന ഭർത്താവ്; പണിക്കാരെല്ലാം ഭക്ഷണം കഴിക്കുന്നതും അംഗൻവാടി ടീച്ചറുടെ വീട്ടിൽ നിന്ന്; ഉസ്മാനൊപ്പം വിദ്യാഭ്യാസ മന്ത്രിയെ കാണാനെത്തിയ സംഘത്തിലെ അദ്ധ്യാപികയ്ക്ക് കോവിഡ് പിടിച്ചത് ഇടുക്കിക്ക് വീണ്ടും വെല്ലുവിളി; ഐസുലേഷനിലേക്ക് മാറ്റിയ ടീച്ചറുടെ കുടുംബാഗംങ്ങളുടെ സ്രവം പരിശോധനയ്ക്ക് അയച്ചു; കൊറോണയിൽ പൊതു പ്രവർത്തകയുടെ ഫലം പോസിറ്റീവ് ആകുമ്പോൾ

ഫർണ്ണിച്ചർ നിർമ്മാണ കേന്ദ്രം നടത്തുന്ന ഭർത്താവ്; പണിക്കാരെല്ലാം ഭക്ഷണം കഴിക്കുന്നതും അംഗൻവാടി ടീച്ചറുടെ വീട്ടിൽ നിന്ന്; ഉസ്മാനൊപ്പം വിദ്യാഭ്യാസ മന്ത്രിയെ കാണാനെത്തിയ സംഘത്തിലെ അദ്ധ്യാപികയ്ക്ക് കോവിഡ് പിടിച്ചത് ഇടുക്കിക്ക് വീണ്ടും വെല്ലുവിളി; ഐസുലേഷനിലേക്ക് മാറ്റിയ ടീച്ചറുടെ കുടുംബാഗംങ്ങളുടെ സ്രവം പരിശോധനയ്ക്ക് അയച്ചു; കൊറോണയിൽ പൊതു പ്രവർത്തകയുടെ ഫലം പോസിറ്റീവ് ആകുമ്പോൾ

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: ഇടുക്കിയിൽ കോവിഡ് സ്ഥിരീകരിച്ച അംഗൻവാടി അദ്ധ്യാപികയെ ഇടുക്കി മെഡിക്കൽ കോളേജ് ഐസലേഷൻ വാർഡിലേയ്ക്ക് മാറ്റി. ഇവരുടെ ഭർത്താവിന്റെയും രണ്ട് മക്കളുടെയും സ്രവം ഇന്ന് പരിശോധനയ്ക്കായി ശേഖരിക്കും.അടുത്തിടപഴകിയവരെ കണ്ടെത്തി നീരീക്ഷണത്തിലാക്കാൻ ആരോഗ്യവകുപ്പധികൃതർ ഊർജ്ജിത നീക്കം ആരംഭിച്ചു.

ഇന്നലെ വൈകിട്ടാണ് പരിശോധന ഫലം പോസിറ്റീവാണെന്ന് അധികൃതർ ഇവരെ അറിയിച്ചത്. ഇന്നലെ ഉച്ചമുതൽ ഇടുക്കിയിലെ 24 പേരുടെയും പരിശോധന ഫലം നെഗറ്റീവാണെന്ന് മാധ്യമങ്ങളിൽ വാർത്തവന്നിരുന്നു ഈ 24 പേരിൽ അംഗൻവാടി അദ്ധ്യാപികയും ഉൾപ്പെട്ടിരുന്നു. വിവരം സ്ഥിരീകരിക്കാൻ അദ്ധ്യാപിക ആരോഗ്യവകുപ്പധികൃതരുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ 23 പേർ ലിസ്റ്റിൽ ഉണ്ടെന്നും ഇവരുടെ പേര് ഇല്ലന്നും അറിയിക്കുകയായിരുന്നു. ഇതോടെ ഇവരും വീട്ടുകാരും അസ്വസ്ഥരായി. തുടർന്ന് രാത്രിയോടെ കളക്ടർ ഇവരെ മൊബൈലിൽ ബന്ധപ്പെട്ട് പരിശോധന ഫലം പോസിറ്റിവാണെന്ന് തന്നെ അറിയിച്ചതായിട്ടാണ് ഇവർ അടുപ്പക്കാരുമായി പങ്കിട്ട വിവരം.

ഇവരുടെ ഭർത്താവ് വീടിനോടനുബന്ധിച്ച് ഫർണ്ണീച്ചർ നിർമ്മാണ കേന്ദ്രം നടത്തിവരികയായിരുന്നു. ഇവിടെ സ്ഥിരമായി പണിക്കാരുമുണ്ടായിരുന്നു. ഇവർക്ക് ഭക്ഷണം നൽകിയിരുന്നതും വീട്ടിൽ നിന്നാണ്. ഇവിടെ നിന്നും മറ്റുവീടുകളിലെ ജോലിക്ക് ഇവരുടെ ഭർത്താവും സ്ഥാപനത്തിലെ പണിക്കാരും പോയിട്ടുണ്ട്. ഇവർ ആരൊക്കെയെന്ന് കണ്ടെത്തി ബന്ധം പുലർത്തിയ മുഴുവൻ പേരെയും നിരീക്ഷണത്തിലാക്കുന്നതിനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പധികൃതർ.

ഈ മാസം 11-ന് തലസ്ഥാനത്ത് മന്ത്രിയെയും മറ്റും സന്ദർശിച്ച അംഗൻവാടി അദ്ധ്യാപകരുടെ സംഘത്തിൽ ഇവരും ഉൾപ്പെട്ടിരുന്നു. ഈ മാസം 14 മുതൽ ഇവർക്ക് വിട്ട് വിട്ട് പനിയും തലവേദനയും അനുഭവപ്പെട്ടിരുന്നു. തുടർന്ന് വീടിനടുത്തെ ആശുപത്രിയിലെത്തി മരുന്നുവാങ്ങിയിരുന്നു.പകർച്ചപ്പനിയാണെന്ന് സംശയമുണ്ടെന്നും വീട്ടിൽ വിശ്രമിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇവരെ മരുന്നും നൽകി ഡോക്ടർ പറഞ്ഞയച്ചത്.ഇതിന് ശേഷം താൻ എവിടെയ്ക്കും പോയിട്ടില്ലന്നാണ് ഇവർ ആരോഗ്യവകുപ്പധികൃതരെ അറിയിച്ചിട്ടുള്ളത്.

കോവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ കോൺഗ്രസ്സ് നേതാവ് ഉസ്മാൻ ഈ അദ്ധ്യാപിക ഉൾപ്പെട്ടിരുന്ന അംഗൻവാടി അദ്ധ്യാപകരുടെ സംഘടന നേതാവായിരുന്നു.വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അംഗൻവാടി അദ്ധ്യാപകർ നടത്തിവന്നിരുന്ന നിരാഹാര സമരവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ ഉസ്മാനും സജീവമായി പങ്കെടുത്തിരുന്നു.ഇതെത്തുടർന്നാണ് സമരമുഖത്ത് സജീവമായിരുന്ന ഇപ്പോൾ കോവിഡ് സ്ഥിരീകരിച്ച അദ്ധ്യാപികയുടെ സ്രവം പരിശോധിക്കാൻ അധികൃതർ തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP