Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിനിമാ നിർമ്മാതാവിന് മംഗലാപുരത്തെ കോളേജ് ഉടമ നൽകാനുള്ളത് വാങ്ങി കൊടുക്കാൻ ക്വട്ടേഷൻ എടുത്തത് 25 ലക്ഷത്തിന്; സിഐ സാജു വർഗീസിനെ കുടുക്കിയത് അറസ്റ്റിലായ ഡ്രൈവർ; എസ് പി ഹരിശങ്കറിന്റെ റിപ്പോർട്ടിൽ സസ്‌പെൻഷനും; ഒപ്പം ഉയരുന്നത് കേസ് അട്ടിമറിയും കൈക്കൂലിയും മുതൽ മദ്യവിൽപ്പനയ്ക്കുള്ള ഒത്താശ വരെ; രൂക്ഷവിമർശനം നടത്തി ഹൈക്കോടതിയും; വകുപ്പ് തല അന്വേഷണം നടക്കവേ സാജു മോന് ഡിവൈഎസ്‌പിയായി നിയമനവും; പാർട്ടിക്കൂറിൽ അഴിമതിക്കാരനെ ഡിവൈഎസ്‌പിയാകുമ്പോൾ

സിനിമാ നിർമ്മാതാവിന് മംഗലാപുരത്തെ കോളേജ് ഉടമ നൽകാനുള്ളത് വാങ്ങി കൊടുക്കാൻ ക്വട്ടേഷൻ എടുത്തത് 25 ലക്ഷത്തിന്; സിഐ സാജു വർഗീസിനെ കുടുക്കിയത് അറസ്റ്റിലായ ഡ്രൈവർ; എസ് പി ഹരിശങ്കറിന്റെ റിപ്പോർട്ടിൽ സസ്‌പെൻഷനും; ഒപ്പം ഉയരുന്നത് കേസ് അട്ടിമറിയും കൈക്കൂലിയും മുതൽ മദ്യവിൽപ്പനയ്ക്കുള്ള ഒത്താശ വരെ; രൂക്ഷവിമർശനം നടത്തി ഹൈക്കോടതിയും; വകുപ്പ് തല അന്വേഷണം നടക്കവേ സാജു മോന് ഡിവൈഎസ്‌പിയായി നിയമനവും; പാർട്ടിക്കൂറിൽ അഴിമതിക്കാരനെ ഡിവൈഎസ്‌പിയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോട്ടയം പൊലീസിലെ വിവാദ പുരുഷനായ തൃക്കൊടിത്താനം സിഐ സാജു വർഗീസിന് ഡിവൈഎസ്‌പിയായി പ്രമോഷൻ നൽകിയത് വിവാദമാകുന്നു. സിനിമാ നിർമ്മാതാവിന് വേണ്ടി ക്വട്ടേഷൻ ഏറ്റെടുത്ത് നടപ്പാക്കിയത് ഉൾപ്പെടെ ഒട്ടനവധി ആരോപണങ്ങൾ നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് ഡിവൈഎസ്‌പിയായി പ്രമോഷൻ നൽകിയിരിക്കുന്നത്. ഈ ക്വട്ടേഷൻ ഏറ്റെടുത്ത് മംഗലാപുരം സ്വദേശിയായ കോളേജ് ഉടമയെ തട്ടിക്കൊണ്ടു പോന്നതിനു സാജു വർഗീസിന് സസ്‌പെൻഷൻ ലഭിച്ചിരുന്നു. മംഗലാപുരത്ത് മെഡിക്കൽ സീറ്റിനു നൽകിയ 70 ലക്ഷം രൂപ തിരികെ വാങ്ങി നൽകിയതിനു കമ്മിഷൻ ഇനത്തിൽ സിനിമ നിർമ്മാതാവിൽ നിന്നു 25 ലക്ഷം രൂപ കൈപ്പറ്റിയതിനാണ് ഈ സിഐയ്ക്ക് എതിരെ അന്വേഷണം വന്നത്.

കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഐജിയായിരുന്ന വിജയ് സാഖറെയാണ് സാജു വർഗീസിനെ സസ്‌പെൻഡ് ചെയ്തത്. ക്വട്ടേഷൻ കേസിൽ സസ്പെൻഷൻ ലഭിച്ചതിനെ തുടർന്നു വകുപ്പ് തല അന്വേഷണം നടക്കവേയാണ് ഡിവൈഎസ്‌പിയായി പ്രമോട്ടും ചെയ്യുന്നത്. കോട്ടയത്തെ സിപിഎം അനുകൂല വാട്‌സ് അപ്പ ഗ്രൂപ്പുകളിൽ ഡിവൈഎസ്‌പിയായ സാജു വർഗീസിന് ആശംസകൾ നേർന്നു പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പക്ഷെ പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വന്നിട്ടുണ്ട്. സാജു വർഗീസിനെതിരെ അക്കമിട്ടുയർന്നആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിൽ ആരോപണങ്ങൾ ഉയരുന്നത്.

ക്വട്ടേഷൻ കേസിൽ സസ്‌പെൻഷൻ ലഭിച്ചത് പ്രമോഷൻ സാധ്യതകളെ ബാധിച്ചിരിക്കെ തന്നെയാണ് ഡിവൈഎസ്‌പിയുമാക്കി പ്രമോഷൻ നൽകിയിരിക്കുന്നത്. സിപിഎമ്മുമായി പുലർത്തുന്ന ഉറ്റ ബന്ധമാണ് ഈ വിവാദ ഉദ്യോഗസ്ഥനെ ഡിവൈഎസ്‌പിയായി പ്രമോട്ട് ചെയ്യാൻ കാരണം എന്നാണ് ലഭിക്കുന്ന സൂചന. സിപിഎം പറഞ്ഞാൽ എന്തും ചെയ്യും എന്നതിനാൽ കോട്ടയത്ത് നിന്ന് ഈ സിഐയെ സ്ഥലം മാറ്റാറുമില്ല. ഒതുക്കി തീർക്കലിനും പാർട്ടി പ്രശ്‌നങ്ങൾക്കും കുടപിടിക്കുന്ന ഉദ്യോഗസ്ഥൻ ആയതിനാൽ വിവാദ കേസുകളിൽ കൂടി അന്വേഷണ സംഘത്തിൽ സാജു വർഗീസ് ഉൾപ്പെടാറുമുണ്ട്. നെടുങ്കണ്ടം രാജ്കുമാർ ഉരുട്ടിക്കൊലപാതകം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിൽ ഈ രീതിയിൽ സാജു വർഗീസിനെയും ഉൾപ്പെടുത്തിയിരുന്നു. ഇത് അന്ന് വിവാദമായി മാറിയിരുന്നു. ഈ കേസ് പിന്നെ സർക്കാർ സിബിഐയ്ക്ക് വിടുകയായിരുന്നു.

നിർമ്മാതാവിന് ലഭിക്കാനുള്ള തുക മംഗലാപുരത്തെ കോളേജ് ഉടമയിൽ നിന്നും വാങ്ങി നൽകാൻ 25 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ ഏറ്റെടുത്തതോടെയാണ് സാജു വർഗീസ് ഡിപ്പാർട്ട്‌മെന്റിൽ വിവാദ പുരുഷനായി മാറുന്നത്. ഈ കേസിൽ തന്നെയാണ് സസ്‌പെൻഷനും ലഭിച്ചത്. ഡിവൈഎസ്‌പിയാകാനുള്ള സാധ്യതയ്ക്ക് മങ്ങലേൽപ്പിച്ചാണ് ഈ സസ്‌പെൻഷൻ നിലവിൽ വന്നത്. പക്ഷെ നിയമങ്ങൾ വകവയ്ക്കാതെ പിണറായി സർക്കാർ ഈ ഉദ്യോഗസ്ഥനെ ഡിവൈഎസ്‌പിയായി പ്രമോട്ട് ചെയ്യുകയായിരുന്നു. കൃത്യവിലോപം , പെരുമാറ്റ ദൂഷ്യം , അച്ചടക്ക ലംഘനം എന്നിങ്ങനെ ഗുരുതരമായ ആരോപണങ്ങളാണ് ഈ സിഐയ്ക്ക് എതിരെ അന്വേഷണത്തിൽ വെളിവായത്. 2017 നവംബർ 18 നായിരുന്നു കേസിനാസ്പദമായ സംഭവം.

നിർമ്മാതാവിന് വേണ്ടി ക്വട്ടേഷൻ

പുതുപ്പള്ളി സ്വദേശിയായ നിർമ്മാതാവ് പ്രകാശ് ദാമോദരനു ലഭിക്കാനുള്ള 83.50 ലക്ഷം രൂപ മംഗലാപുരം സ്വദേശിയായ കോളേജ് ഉടമയിൽ നിന്നു വാങ്ങി നൽകാനായിരുന്നു ക്വട്ടേഷൻ. പുതുപ്പള്ളിയിലെ പ്രാദേശിക സി പി എം നേതാവിന്റെ നിരദേശാനുസരണം ഇവർ ആദ്യം അന്നത്തെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. തുടർന്ന് ഈസ്റ്റ് എസ് ഐ രഞ്ജിത്ത് കെ വിശ്വനാഥ് പ്രാഥമിക അന്വേഷണം നടത്തി എഫ് ഐ ആർ ഇട്ട് കേസ് സാജുവിന് കൈമാറുകയായിരുന്നു. നിർമ്മാതാവ് ഏർപ്പെടുത്തിയ ഗുണ്ടകൾക്കൊപ്പം മൂന്ന് സ്വകാര്യ കാറുകളിൽ മംഗലാപുരത്ത് എത്തി കേസിലെ അഞ്ചാം പ്രതിയായ കോളജ് ഉടമയെ തട്ടിക്കൊണ്ടു വരികയായിരുന്നു. ഇത് വെളിയിൽ വന്നിരുന്നില്ല.

ഈ ക്വട്ടേഷൻ സമയത്ത് സാജുവിന്റെ വാഹനം ഓടിച്ച യുവാവിനെ മറ്റൊരു കേസിൽ ഈസ്റ്റ് പൊലീസ് പിടികൂടുകയും മർദിക്കുകയും ചെയ്തു. ഇതോടെ സംഭവത്തെപ്പറ്റി യുവാവ് വെളിപ്പെടുത്തി. സംഭവം രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യുകയായിരുന്നു. കഴിഞ്ഞ ജൂലൈയിൽ പത്രവാർത്തകൾ വരുകയും ചെയ്തു. വാർത്ത വിവാദമായതോടെ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്‌പി.യെ ജില്ലാ പൊലീസ് മേധാവി ചുമതലപ്പെടുത്തി. അന്വേഷണം നടത്തിയ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്‌പി. സി ഐ സാജു വർഗീസ് വീഴ്ച വരുത്തിയതായി കണ്ടെത്തി കഴിഞ്ഞ ആഴ്ച എസ് പി യ്ക്ക് റിപ്പോർട്ട് നൽകി. പ്രതിയായ കോളജ് ഉടമയെ മംഗലാപുരത്ത് നിന്ന് പിടികൂടിയതിനും കേസെടുത്തതിനും രേഖകളുണ്ട്. ഇയാളെ സ്റ്റേഷനിൽ എത്തിച്ചതായും കേസ് ഡയറിയിൽ പറയുന്നു. ണം നൽകി കേസ് ഒത്തു തീർപ്പായതായി വാക്കാൽ പറഞ്ഞെങ്കിലും രേഖകൾ ഒന്നുമില്ല. പ്രതിയെ വിട്ടയച്ചത് സംബന്ധിച്ച് രേഖകളൊന്നുമില്ല. കേസ് ഒത്തുതീർന്നതായി പറയുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് കോടതിയിൽ റിപ്പോർട്ടും സമർപ്പിച്ചിട്ടില്ല. ഇതാണ് സാജു വർഗീസിന് കുടുക്കായത്.

ഒട്ടനവധി ആരോപണങ്ങളും ഈ സിഐയ്ക്ക് എതിരെ ഉയർന്നിരുന്നു. കോട്ടയം ഈസ്റ്റിൽ സിഐ ആയിരിക്കെയാണ് മാങ്ങാനത്തു യുവാവിന്റെ തല അറുത്തു കൊന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കോട്ടയത്തെ പിടിച്ചു കുലുക്കിയ കൊലപാതകമായിരുന്നു. പുതുപ്പള്ളി മുൻ ഈസ്റ്റ് എസ്‌ഐയും പാമ്പാടി എസ്‌ഐയുമായിരുന്നു അന്ന് പ്രതിയെ പിടിച്ചത്. ഈ സംഭവത്തിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാൻ സാജു വർഗീസ് നടത്തിയ ശ്രമങ്ങൾ അന്ന് വിവാദമായിരുന്നു. സ്വത്ത് വിവരങ്ങൾ മറച്ചു വെയ്ക്കുന്നതിനെ ചൊല്ലിയും ആരോപണവിധേയനായി. കോട്ടയത്ത് ഈസ്റ്റ് സിഐ ആയിരിക്കെ ത്മസിച്ച്ത് വെസ്റ്റ് സിഐയുടെ പരിധിയിലായിരുന്നു. ഇതും ഒരു ആരോപണമായി ഉയർന്നുവന്നിരുന്നു. പൊലീസ് ജീപ്പ് സ്വകാര്യ ആവശ്യത്തിനു സ്ഥിരമായി ഉപയോഗിക്കുന്നു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ടു ഹൈക്കോടതിയും സാജു വർഗീസിനെതിരെ രൂക്ഷവിമർശനം ഉയർത്തിയിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് കളത്തിപ്പടി സ്വദേശിയായ വൃദ്ധൻ കോട്ടയം എസ്‌പി ക്കുനൽകിയ പരാതി അന്വേഷിക്കാൻ നിയുക്തനായത് സാജു വർഗീസ് ആയിരുന്നു. ഈ കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് പരാതിക്കാരൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. വെസ്റ്റ് എസ്‌ഐ ആയിരിക്കെതന്നെ അനധികൃത മദ്യവിൽപ്പനയുമായി ബന്ധപ്പെട്ടും സാജു വർഗീസിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെയാണ് ഇപ്പോഴുള്ള ഡിവൈഎസ്‌പിയായുള്ള പ്രമോഷനും.

സാജു വർഗീസിനെതിരെ സോഷ്യൽ മീഡിയയിലേ ആരോപണങ്ങൾ

ആരുണ്ടിവിടെ ചോദിക്കാൻ ???

നിയമം പാലിക്കാത്ത നിയമ പാലകൻ.......

കോട്ടയം ഈസ്റ്റ് C I സാജുവർഗീസ്....

01 - പൊലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ അധികാര പരിധിക്കുള്ളിൽ താമസിക്കണം എന്ന നിയമം ടിയാൻ പാലിക്കുന്നുണ്ടോ ?
ടിയാൻ പാമ്പാടി C I ആയിരുന്നപ്പോൾ താമസിച്ചിരുന്നത് കോട്ടയത്ത്.
നിലവിൽ ഈസ്റ്റ് C I ആയ ടിയാൻ താമസിക്കുന്നത് കോട്ടയം വെസ്റ്റ് C I യുടെ അധികാര പരിധിയിൽ.
02 - എല്ലാവർഷവും സ്വത്തുവിവരങ്ങൾ ഡിപ്പാർട്ട്‌മെന്റ്‌നു നൽകണം എന്ന നിബന്ധന ടിയാൻ പാലിക്കുന്നുണ്ടോ ?
03 - പൊലീസ് ജീപ്പ് മേലധികാരത്തിന്റെ അനുമതി കൂടാതെ സ്വകാര്യ ആവശ്യത്തിനു സ്ഥിരമായി ഉപയോഗിക്കുന്നു.
04 - ടിയാൻ കോട്ടയം ഈസ്റ്റിൽ ചാർജ് എടുത്ത ഉടനായിരുന്നു മാങ്ങാനത്തു യുവാവിന്റെ തല അറുത്തു കൊലചെയ്ത സംഭവം.
അന്ന് പുതുപ്പള്ളിയിലെ D Y F I പ്രവർത്തകരുടെയും മുൻ ഈസ്റ്റ് S I യും നിലവിലെ പാമ്പാടി C I യുമായ ബഹുമാനപ്പെട്ട ശ്രീജിത്ത് സാറിന്റെയും ശ്രമഭലമായിപ്രതിയെ മണിക്കൂറുകൾക്കകം പൊലീസ് കസ്ടടിയിൽ എടുത്തിരുന്നു.
ഈ സംഭവത്തിന്റെ ക്രെടിട്റ്റ് അടിച്ചെടുക്കാൻ സാജു വർഗീസ് നടത്തിയ ശ്രമങ്ങൾ പാർട്ടി അണികളിൽ വരേ അമർഷം ഉണ്ടാക്കിയിരുന്നു .....

05- സാജു വെസ്റ്റ് S I ആയിരിക്കെ കോട്ടയം ടൗണിൽ ഉണ്ടായ ഒരു സംഭവവുമായി ബന്ധപ്പെട്ടു Rs.10000/- {പതിനായിരം} കൈക്കൂലി വാങ്ങിയതിനു ദൃക്‌സാക്ഷിയായ ആളെ കോട്ടയം S P യോ സ്‌പെഷ്യൽ ബ്രാൻചോആവശ്യപ്പെടുന്ന പക്ഷം നേരിട്ട് ഹാജരാക്കാം .അന്ന് ടിയാൻ
കുടുംബമായി താമസിച്ചിരുന്നത് കോട്ടയം ദേശാഭിമാനി ഓഫീസിന്റെ സമീപമുള്ള ഫ്‌ളാറ്റിന്റെ താഴത്തെ നിലയിൽ ആയിരുന്നു.അവിടെ വച്ചാണ് മേൽപ്പടി പതിനായിരം രൂപ ടിയാൻ കൈപ്പറ്റിയിരുന്നത്.
Crime 744/2007/Kottayam West PS എന്ന മേൽപ്പടി കേസിൽ ബഹു:മാനപ്പെട്ട കേരളാ ഹൈക്കോടതി ടിയാനെ കേസിന്റെ അന്വേഷണത്തിൽ നിന്നും നീക്കം ചെയ്തിരുന്നു . ടി ഹൈക്കോടതി ഉത്ടരവ് gokulan Vs State of kerala എന്ന പേരിൽ Indian Law സെർച്ചിങ് വെബ് സൈറ്റായ kanoon india.com - ൽ ഇപ്പോളും ലഭ്യമാണ്.ഉന്നത നീതി പീഠത്തിന്റെ സൽപ്പേര് എക്കാലവും കാത്തു സൂക്ഷിച്ചിരുന്ന Hon.ജസ്റ്റിസ് R.ബസന്താണ് അന്നത്തെ വെസ്റ്റ് S I യും ഇന്നത്തെ വിവാദ C I യുമായ സജു വർഗീസിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉള്ള
ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.

06 - ഏതാനും മാസങ്ങൾക്ക് മുന്പ്‌കോട്ടയം കളത്തിപ്പടി സ്വദേശിയായ വൃദ്ധൻ കോട്ടയം S P ക്കുനൽകിയ പരാതി ടിയാണ് അന്വേഷിക്കാൻ നൽകിയത് ബാഹ്യപ്രേരണക്ക് വശംവദനായി അട്ടിമറിച്ചതുമായി ബന്ധപ്പെട്ട സംഭവവും പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.ടി സംഭവവുമായി ബന്ടപ്പെട്ടു മേൽപ്പടി കേസിലെ പരാതിക്കാരൻ കേരളാ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ മറുപടി കാത്തിരിക്കുകയാണ്.

07 - ടിയാണ് തിരുവാർപ്പ് ഭാഗത്തുള്ള മണ്ണ് മാഫിയയായിട്ടുള്ള ബന്ധങ്ങളും മറ്റ് ബ്ലേഡ് ഇടപാടുകളും ഇന്ത്യയിലെ പ്രമുഖ ഇന്ഗ്ലീഷ് ദിനപ്പത്രത്തിന്റെ ഉത്തരവാദിത്തപ്പെട്ടവരിൽ നിന്നും ഞാൻ നേരിട്ട് കേട്ട് അറിഞ്ഞി ട്ട്ഉള്ളതാണ്.
08 - ടിയാൻ വെസ്റ്റ് S I ആയിരിക്കെതന്നെ കോട്ടയം ആതിരാബാറിൽ അന്ന് നടന്നുവന്നിരുന്ന അനധികൃത മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് ടിയാനെതിരെ നിരവധി പരാതികൾ ഉണ്ടായിരുന്നു.ബാർ അവുധി ദിവസങ്ങളിലുൾപ്പടെ 24 മണിക്കൂറും 'കിളിവാതിൽ കച്ചവടം' അനുവദിച്ചിരുന്നതിനു Rs.16500/- മാസപ്പടി വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ കൈപ്പറ്റിയിരുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആ പരാതികൾ.
09 - ലക്ഷങ്ങളുടെ ക്വോട്ടേഷൻ നേരിട്‌റെടുക്കുന്ന ലെവൻ കുറഞ്ഞ കേസുകളിൽ ഏജന്റിനെ വച്ചിരിക്കുന്നു.... മീനടം സ്വദേശി തടിച്ച കുള്ളനും ലെവന്റെ കളക്ഷൻ ഏജന്റ്.....

10 - നിങ്ങൾ പറയൂ.......
സഖാവ് പിണറായ് വിജയൻ ഭരിക്കുന്ന കേരളത്തിൽ അദ്ദേഹം ഭരിക്കുന്ന പൊലീസ് വകുപ്പിൽ ഏന്റെയും നിങ്ങളുടെയും നികുതി പണത്തിൽനിന്നും അഞ്ചക്ക ശമ്പളം നൽകി ഇതുപോലുള്ള മൂന്നാം കിട ക്രിമിനലുകളെ പോറ്റേണ്ട ആവശ്യം ഉണ്ടോ ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP