Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഓസ്‌ട്രേലിയയിൽ 4514 പേർക്ക് കോവിഡ് 19; കർശന നടപടികളുമായി രാജ്യം; വെറുതേ പുറത്തിറങ്ങിയാൽ 11,000 ഡോളർ വരെ പിഴയും ശിക്ഷയും

ഓസ്‌ട്രേലിയയിൽ 4514 പേർക്ക് കോവിഡ് 19;  കർശന നടപടികളുമായി രാജ്യം; വെറുതേ പുറത്തിറങ്ങിയാൽ 11,000 ഡോളർ വരെ പിഴയും ശിക്ഷയും

സ്വന്തം ലേഖകൻ

ഓസ്‌ട്രേലിയ: ചൊവ്വാഴ്ച  ഓസ്‌ട്രേലിയയിൽ 4514 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.ടാസ്‌മേനിയയിൽ ഒരു മരണം കൂടി സ്ഥിരികരിച്ചിട്ടുണ്ട് .ഇപ്പോൾ രാജ്യത്ത് ആകെ മരണം 19 ആയി. എൻ എസ് ഡബ്യൂവിൽ 2032 പേർക്കും വിക്ടോറിയയിൽ 917 പേർക്കും ക്വീൻസ്ലാന്റ് 743 പേർക്കും രോഗം സ്ഥിരീകരിച്ചു.സൗത്ത് ഓസ്‌ട്രേലിയയിൽ 305,വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ 355,ടാസ്‌മേനിയ 69,എ സി റ്റി 78,എൻ റ്റിയിൽ 17 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം ഇതേത്തുടർന്ന് കർശന നിയമങ്ങളാണ് രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.അത്യാവശ്യകാര്യങ്ങൾക്കല്ലാതെ വീട്ടിൽ നിന്ന് പുറത്തിറങ്ങരുത് എന്നും, പൊതു സ്ഥലങ്ങളിൽ രണ്ടു പേരിൽ കൂടുതൽ ഒത്തുചേരരുത് എന്നുമുള്ള നിയമം തിങ്കളാഴ്ച അർദ്ധരാത്രി മുതൽ നിലവിൽ വന്നു. എന്നാൽ ഭക്ഷണം വാങ്ങുന്നത് പോലുള്ള അടിസ്ഥാന ഷോപ്പിങ്,വ്യായാമം ചെയ്യാൻ ഡോക്ടറെ കാണാൻ, അല്ലെങ്കിൽ ബന്ധുക്കളെയോ മറ്റോ അടിയന്തര സാഹചര്യങ്ങളിൽ സഹായിക്കാൻ ഇക്കാര്യങ്ങൾക്ക് പുറത്തിറങ്ങാമെന്ന് നിയമത്തിൽ പറയുന്നുണ്ട്. നിയമം ലംഘിക്കുന്നവർക്ക് കനത്ത ശിക്ഷ നൽകാനാണ് വിവിധ സംസ്ഥാനങ്ങൾ തീരുമാനിച്ചിരിക്കുന്നത്.

അത്യാവശ്യകാര്യങ്ങൾക്കല്ലാതെ താമസസ്ഥലത്തിന് പുറത്തിറങ്ങുന്നവർക്ക് പരമാവധി 11,000 ഡോളർ വരെ പിഴയും ആറു മാസം വരെ തടവും നൽകാമെന്ന് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ വ്യക്തമാക്കി. രണ്ടുപേരിൽ കൂടുതൽ ഒത്തു ചേർന്നാൽ അവിടെവച്ച് തന്നെ 1,000 ഡോളർ പിഴ നൽകാനാണ് സർക്കാർ തീരുമാനം. സ്ഥാപനങ്ങൾക്ക് 5000 ഡോളർ വരെ പിഴ നൽകും. വിക്ടോറിയയിൽ സോഷ്യൽ ഡിസ്റ്റൻസിങ് നിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് ഉടനടി 1652 ഡോളർ പിഴയീടാക്കാനാണ് വ്യവസ്ഥ. ബിസിനസുകൾക്ക് ഇത് 9913 ഡോളറാണ്. വീട്ടിനുള്ളിൽ പോലും പുറത്തു നിന്നുള്ളവർക്ക് നിയന്ത്രണമുണ്ട്. ഒരേ വീട്ടിൽ താമസിക്കുന്നവരല്ലാതെ, പുറത്തു നിന്ന് ആളെത്തിയാൽ ''രണ്ടു പേരിൽ കൂടുതൽ ഒത്തുചേരരുത്'' എന്ന നിയമത്തിന്റെ ലംഘനമാകും അത്. വീടിനുള്ളിലെ ഈ നിയന്ത്രണം പിന്തുടരുമെന്ന് ന്യൂ സൗത്ത് വെയിൽസ് പ്രീമിയറും ഇന്ന് പ്രഖ്യാപിച്ചു.

ഓൺ ദ സ്‌പോട്ട് പിഴയ്ക്കു പുറമേ, കോടതിമുഖേന കൂടുതൽ കടുത്ത ശിക്ഷ നൽകാനും വിക്ടോറിയയിൽ വ്യവസ്ഥയുണ്ട് ക്വീൻസ്ലാന്റിൽ വ്യക്തികൾക്ക് 1334 ഡോളർ ഓൺ-ദ-സ്‌പോട്ട് പിഴയും, സ്ഥാപനങ്ങൾക്ക് 6672 ഡോളർ പിഴയുമാണ് വ്യവസ്ഥ. വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ 1000 ഡോളറും 5000 ഡോളറും വീതമാണ് പിഴ. നോർതേൺ ടെറിട്ടറിയിലും ടാസ്‌മേനിയയിലും പൊലീസിന് പിഴയീടാക്കാൻ അധികാരമുണ്ടാകും. ടാസ്‌മേനിയയിൽ 750 ഡോളർ മുതൽ 1000 ഡോളർ വരെ പിഴയാണ് പരിഗണനയിൽ. സൗത്ത് ഓസ്‌ട്രേലിയയും ACTയും രണ്ടുപേരിൽ കൂടുതല് ഒത്തുകൂടരുത് എന്ന വ്യവസ്ഥയുടെ ലംഘനത്തിന് ശിക്ഷ നൽകില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. സൗത്ത് ഓസ്‌ട്രേലിയയിൽ 10 പേരിൽ കൂടുതൽ ഒത്തുകൂടിയാൽ 1000 ഡോളർ പിഴ കിട്ടാം.ഓരോ സംസ്ഥാനവും നിയമം നടപ്പാക്കുന്നത് ഇങ്ങനെയാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP