Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാർച്ച് ആദ്യവാരം തബ്ലീഗ് ജമാഅത്ത് കേന്ദ്രത്തിലെ സമ്മേളനത്തിൽ പങ്കെടുത്തത് സൗദി അറേബ്യ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും എത്തിയവർ; സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലേക്ക് പോയത് രോഗവാഹകരായി; കാശ്മീർ സ്വദേശിയായ 65കാരൻ മരിക്കും വരെ അധികൃതരുടെ ശ്രദ്ധയിൽപെടാത്ത തബ് ലീഗ് ജമാഅത്ത് കോവിഡിന്റെ എപ്പിസെന്ററായി മാറി; ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോഴും തമ്പടിച്ചു പ്രാർത്ഥന തുടർന്നു; മുഖ്യസംഘാടകൻ മൗലാന സാദ് കൺഡൽവിക്കെതിരെ കേസെടുത്തു

മാർച്ച് ആദ്യവാരം തബ്ലീഗ് ജമാഅത്ത് കേന്ദ്രത്തിലെ സമ്മേളനത്തിൽ പങ്കെടുത്തത് സൗദി അറേബ്യ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും എത്തിയവർ; സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലേക്ക് പോയത് രോഗവാഹകരായി; കാശ്മീർ സ്വദേശിയായ 65കാരൻ മരിക്കും വരെ അധികൃതരുടെ ശ്രദ്ധയിൽപെടാത്ത തബ് ലീഗ് ജമാഅത്ത് കോവിഡിന്റെ എപ്പിസെന്ററായി മാറി; ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോഴും തമ്പടിച്ചു പ്രാർത്ഥന തുടർന്നു; മുഖ്യസംഘാടകൻ മൗലാന സാദ് കൺഡൽവിക്കെതിരെ കേസെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഒറ്റദിവസം കൊണ്ടു കോവിഡ് വ്യാപനത്തിന്റെ കേന്ദ്രമായി മാറിയിരിക്കയാണ് ഡൽഹി നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് കേന്ദ്രം. കോവിഡ് വ്യാപനത്തിന്റെ എപ്പിസെന്ററായി ഇവിടം മാറാൻ ഇടയാക്കിയത് മതസമ്മേളനം സംഘടിപ്പിച്ചവരുടെ പിടിപ്പില്ലായ്മ ഒന്നു കൊണ്ടു മാത്രമാണ്. ആരോഗ്യ പ്രവർത്തകരും സർക്കാറും നൽകിയ മുന്നറിയിപ്പുകൾ അപ്പാടെ അവഗണിച്ചു കൊണ്ടു മുന്നോട്ടു പോയ ഇക്കൂട്ടർ രാജ്യത്തെ തന്നെ അപകടത്തിലാക്കുകയായിരുന്നു. മാർച്ച് ആദ്യം വാരം ലോകത്തിന്റെ വിവിധ ഇടങ്ങളിൽ രോഗവ്യാപനം നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് കേന്ദ്രത്തിലേക്ക് വിദേശ പ്രതിനിധികൾ എത്തിയത്. ഇവർ രോഗവാഹകരായാണ് ഇന്ത്യയിലേക്ക് എത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.

സൗദി അറേബ്യ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇവിടേക്ക് പ്രതിനിധികൾ എത്തിയിരുന്നു. ഇവരാണ് രോഗവാഹകരായി മാറിയതെന്നാണ് ലഭിക്കുന്ന വിവരം. ഇവിടെ കോവിഡ് വ്യാപനം ശ്രദ്ധയിൽ പെട്ടത് കാശ്മീർ സ്വദേശിയായ 65കാരൻ മരിച്ച വിവരം പുറത്തായതോടെയാണ്. ഈ വിവരം അധികൃതർ അറിയുമ്പോഴേക്കും ചുരുങ്ങിയത് രണ്ടായിരത്തോളം പേരെയെങ്കിലും നിരീക്ഷണത്തിലാക്കേണ്ടുന്ന വിധത്തിലേക്ക് രോഗവ്യാപനം നടന്നിരുന്നു.

തബ്‌ലീഗ് ജമാഅത്ത് കേന്ദ്രത്തിൽ സമ്മേളനം സംഘടിപ്പിച്ച മുഖ്യ സംഘാടകനായ മൗലാന സാദ് കൺഡൽവിയുടെ പേരിൽ സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇയാൾക്കെതിരെ കേസെടുക്കാൻ നിർദ്ദേശിച്ചത്. രാജ്യം ലോക്ക് ഡൗണിലേക്ക് നീങ്ങിയപ്പോഴും കർഫ്യൂ പ്രഖ്യാപിച്ചപ്പോഴുമെല്ലാം ഈ കേന്ദ്രത്തിൽ നൂറു കണക്കിന് ആളുകൾ തമ്പടിച്ചു പ്രാർത്ഥന നടത്തുന്ന സാഹചര്യമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. നിസാമുദ്ദൂൻ മേഖലയിലെ കോവിഡ് വ്യാപനത്തിന് മുഖ്യ കാരണക്കാരനായി മാറിയത് മൗലാന സൗദ് കൺഡൽവിയാണ് എന്ന നിഗമനത്തിലാണ് പൊലീസും ആരോഗ്യ പ്രവർത്തകരും. ലോക്ക് ഡൗണിനെ തുടർന്നു പ്രഖ്യാപിച്ച സാമൂഹിക അകലം പാലിക്കൽ അടക്കമുള്ള കാര്യങ്ങൾ നടപ്പിലാക്കാതെ തോന്നും വഴി കാര്യങ്ങൾ മുന്നോട്ടു പോകുകയായിരുന്നു.

നിയന്ത്രണങ്ങൾ നിലനിൽക്കേ തന്നെ ഇവിടെ നൂറു കണക്കിന് പേർ തമ്പടിച്ചു പ്രാർത്ഥനകൾ നടത്തുകയായിരുന്നു. മാർച്ച് 24ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കുക എന്നത് എല്ലാ സ്ഥാപനങ്ങളുടെയും കടമയായിരുന്നു. എന്നാൽ ഇത് തബ് ലീഗ് ജമാഅത്ത് കേന്ദ്രത്തിൽ ഇതൊന്നും പാലിക്കപ്പെട്ടില്ലെന്നാണഅ പൊലീസ് പറയുന്നത്. നിരീ്ക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചവർ പോലും മാനദണ്ഡങ്ങൾ പാലിക്കാതെ മുന്നോട്ടുപോകുകയാണ് ഇവിടെ ഉണ്ടായത്. അതുകൊണ്ട് തന്നെ കടുത്ത കൃത്യവിലോപമാണ് ഇവിടെ നടന്നതെന്നും ഈ അനാസ്ഥക്കെതിരെ കടുത്ത നടപടി വേണമെന്നുമുള്ള ആവശ്യം ശക്തമായി ഉയർന്നിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 200ഓളം പേരാണ് ഇവിടെ ചികിത്സയിൽ കഴിയുന്നത്.

തെലങ്കാനയിൽ കൊറോണ ബാധിച്ച് മരിച്ച ആറുപേർ തെക്കൻ ഡൽഹിയിലെ നിസാമുദ്ദീനിലെ മുസ്ലിം പള്ളിയിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയവരെന്ന് സ്ഥിരീകരിച്ചു. പരിപാടിയിലെ പ്രഭാഷകൻ കഴിഞ്ഞയാഴ്ച ശ്രീനഗറിൽ മരിച്ചിരുന്നു. കൊറോണഭീഷണിയെത്തുടർന്ന് 2000 പേരെ അധികൃതർ നിരീക്ഷണത്തിലാക്കി. മാർച്ച് ഒന്നുമുതൽ 15 വരെയായിരുന്നു സമ്മേളനം. അടച്ചിടൽ പ്രഖ്യാപിച്ചിട്ടും ആളുകൾ അവിടെ തുടർന്നതായാണ് റിപ്പോർട്ടുകൾ. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയാണ് നിസാമുദ്ദീൻ. കൊറോണ ഭീഷണിയെത്തുടർന്ന്, ആളുകൾ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ ഡ്രോൺ ഉൾപ്പെടെയുള്ള നിരീക്ഷണസംവിധാനങ്ങൾ പൊലീസ് ഉപയോഗിച്ചിരുന്നു.

നിസാമുദ്ദീനിലെ 175 പേർ കടുത്ത ചുമയും മറ്റ് അസ്വാസ്ഥ്യങ്ങളും അനുഭവപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞദിവസം കൊറോണ പരിശോധന നടത്തിയിരുന്നു. കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടശേഷം ഒരുപ്രദേശത്തെ ഇത്രയധികം ആളുകൾ ഒരുമിച്ച് പരിശോധനയ്ക്ക് വിധേയരാകുന്നത് ആദ്യമായാണ്. പരിശോധനാഫലം കാത്തിരിക്കുകയാണ് ഇവരിൽ മിക്കവരും. മരിച്ച മതപ്രഭാഷകൻ കശ്മീരിലേക്ക് മടങ്ങുന്നതിനുമുമ്പ് ഉത്തർപ്രദേശിലെ ഒരു മതപഠനശാലയും സന്ദർശിച്ചിരുന്നു. പള്ളിയിലെത്തിയ തമിഴ്‌നാട് സ്വദേശിയും കഴിഞ്ഞദിവസം മരിച്ചു. എന്നാൽ, ഇയാളുടെ മരണം വൈറസ് ബാധ കാരണമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞദിവസം ആന്ധ്രാപ്രദേശിൽ കൊറോണ സ്ഥിരീകരിച്ചയാളും ഈ പള്ളിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തിരുന്നു.

മലേഷ്യ, ഇൻഡൊനീഷ്യ, സൗദി അറേബ്യ, കിർഗിസ്താൻ എന്നീ രാജ്യങ്ങളിൽനിന്ന് ഒട്ടേറെ സന്ദർശകർ എത്താറുള്ള പള്ളിയാണിത്. ഡൽഹി, ശ്രീനഗർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ രോഗികളുമായി ഇടപഴകിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരുകയാണെന്ന് അധികൃതർ പറഞ്ഞു. തമിഴ്‌നാട്ടിൽ കോവിഡ് ബാധ സ്ഥിരീകരിച്ച രണ്ട് തായ്വാൻ സ്വദേശികൾ അടക്കമുള്ള 20 പേരും കശ്മീരിലെ ആദ്യ കോവിഡ് മരണവും തമിഴ്‌നാട്ടിൽവന്ന് മരണപ്പെട്ടയാളും ഇവിടെവന്ന് മടങ്ങിയ തബ്ലീഗ് പ്രവർത്തകരാണ്. നിസാമുദ്ദീൻ മർകസിൽ വന്ന് കൊൽക്കത്ത വഴി അന്തമാനിലെത്തിയ ആറു പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തായ്വാൻ, ചൈന, ഇന്തോനേഷ്യ, മലേഷ്യ, കിർഗിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ളവരും ഡൽഹിക്കും പരിസരത്തുമുള്ളവരും ഈ മാസമാദ്യം നിസാമുദ്ദീനിലെ തബ്ലീഗ് സംഗമത്തിൽ പങ്കെടുത്തിരുന്നു.

280 വിദേശികൾ അടക്കമുള്ള 2000 പേർ തബ്ലീഗ് മർകസിൽ തന്നെ കഴിഞ്ഞുകൂടി. ഇതിൽ 300 പേർക്ക്വൈറസ് ബാധയുടെ ലക്ഷണമുള്ളതായി പൊലീസ് പറയുന്നുണ്ട്. പ്രദേശവാസികളിലെ രോഗവ്യാപനം കണ്ടെത്താൻ വൈദ്യപരിശോധന ക്യാമ്പ് തുടരുകയാണ്. ഇതിന് പുറമെ മർകസിൽ വന്ന് വിവിധ സംസഥാനങ്ങളിലേക്ക് മടങ്ങിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ലക്ഷണങ്ങൾ കണ്ടവരെ ആശുപത്രിയിലാക്കിയെന്നും വന്ന് മടങ്ങിപ്പോയവരുടെ വിശദാംശങ്ങൾ പൊലീസിന് കൈമാറിയെന്നും മർകസ് വക്താവ് മാധ്യമങ്ങളോടു പറഞ്ഞു. നിസാമുദ്ദീനിലെ പ്രാർത്ഥനയിൽ പങ്കെടുത്ത 9 പേർക്ക് നേരത്തേ, ഡൽഹിയിൽ കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരുന്നു. പരിപാടിയിൽ തമിഴ്‌നാട്ടിൽ നിന്ന് മാത്രം 1500 ഓളം പേർ പങ്കെടുത്തിരുന്നു. പ്രാർത്ഥനയിൽ പങ്കെടുത്ത 163 പേരെ ഡൽഹിയിലെ ലോക് നായക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മർക്കസ് പരിസരം പൊലീസ് സീൽ ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP