Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സി.ബി.എസ്.ഇ പരീക്ഷകൾ മെയിൽ പൂർത്തിയാക്കും; ഫല പ്രഖ്യാപനം ജൂണിൽ

സി.ബി.എസ്.ഇ പരീക്ഷകൾ മെയിൽ പൂർത്തിയാക്കും; ഫല പ്രഖ്യാപനം ജൂണിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സി.ബി.എസ്.ഇ. 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ മേയിൽ പൂർത്തിയാക്കി. ജൂണിൽ ഫലം പ്രഖ്യാനം നടത്തുമെന്നും പ്രതീക്ഷിക്കുന്നതായി കേന്ദ്ര ഉന്നതവിദ്യാഭ്യാസ സെക്രട്ടറി അമിത് ഖാരെ പറഞ്ഞു. അടച്ചിടൽ ഏപ്രിൽ 14 കഴിഞ്ഞും നീണ്ടാൽ, 12-ാം ക്ലാസിന്റെ ശേഷിക്കുന്ന പരീക്ഷകൾ അടച്ചിടൽ കാലയളവിൽത്തന്നെ നടത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

12-ാം ക്ലാസിന്റെ ബിസിനസ് സ്റ്റഡീസ്, ജ്യോഗ്രഫി, കംപ്യൂട്ടർ സയൻസ്, ഹിന്ദി, ഹോംസയൻസ്, സോഷ്യോളജി തുടങ്ങിയ പ്രധാനവിഷയങ്ങളുടെ പരീക്ഷകൾ നടക്കാനുണ്ട്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിന് ബോർഡ് പരീക്ഷാഫലം സമയബദ്ധമായി പ്രഖ്യാപിക്കേണ്ടതുണ്ടെന്ന് സെക്രട്ടറി പറഞ്ഞു.

കേന്ദ്രീയ വിദ്യാലയം, സി.ബി.എസ്.ഇ. സ്‌കൂളുകൾ, സെൻട്രൽ ടിബറ്റൻ സ്‌കൂളുകൾ എന്നിവയിൽ ഏപ്രിൽ ഒന്നുമുതൽ ഓൺലൈൻ പഠനം ആരംഭിക്കാനാണു പദ്ധതിയിടുന്നത്. ഇതിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂളിങ്ങിനോട് (എൻ.ഐ.ഒ.എസ്.) ക്ലാസടിസ്ഥാനത്തിലും വിഷയാടിസ്ഥാനത്തിലും പഠന മൊഡ്യൂൾ തയ്യാറാക്കാൻ നിർദേശിച്ചിട്ടുണ്ട്. എൻ.ഐ.ഒ.എസ്. സ്വന്തംനിലയ്ക്ക് ചാനലുകളിലൂടെ പാഠഭാഗങ്ങൾ സംപ്രേഷണം ചെയ്യുന്നുണ്ട്. റേഡിയോയിലൂടെയും പ്രക്ഷേപണംനടത്താൻ എൻ.ഐ.ഒ.എസിനോട് നിർദേശിച്ചിട്ടുണ്ട്.

അടച്ചിടൽ കഴിയുന്നതോടെ ജെ.ഇ.ഇ. (അഡ്വാൻസ്ഡ്), ജെ.ഇ.ഇ. (മെയിൻ), നീറ്റ് ഉൾപ്പെടെയുള്ള പ്രവേശനപ്പരീക്ഷകൾ നടത്തുമെന്നും ഖാരെ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP