Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിൽ രണ്ടാമത്തെ കോവിഡ് മരണം; പോത്തൻകോട്ടെ കൊറോണാ ബാധിതനും മരിച്ചു; അതീവ ഗുരുതരാവസ്ഥയിലായിരുന്ന തിരുവനന്തപുരത്തുകാരന്റെ മരണം പുലർച്ചെ മൂന്ന് മണിക്ക്; വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന രോഗിക്ക് പ്രതിസന്ധിയായത് ഹൃദ്രോഗവും വൃക്ക പ്രശ്‌നങ്ങളും അടക്കമുള്ള കാരണങ്ങൾ; അറുപത്തിയെട്ടുകാരന്റെ വൈറസ് ബാധയ്ക്ക് ഇനിയും കാരണം കണ്ടെത്താൻ കഴിയാതെ ആരോഗ്യ വകുപ്പ്; മരിച്ചത് റിട്ടേ എഎസ്‌ഐ അബ്ദുൾ അസീസ്

കേരളത്തിൽ രണ്ടാമത്തെ കോവിഡ് മരണം; പോത്തൻകോട്ടെ കൊറോണാ ബാധിതനും മരിച്ചു; അതീവ ഗുരുതരാവസ്ഥയിലായിരുന്ന തിരുവനന്തപുരത്തുകാരന്റെ മരണം പുലർച്ചെ മൂന്ന് മണിക്ക്; വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന രോഗിക്ക് പ്രതിസന്ധിയായത് ഹൃദ്രോഗവും വൃക്ക പ്രശ്‌നങ്ങളും അടക്കമുള്ള കാരണങ്ങൾ; അറുപത്തിയെട്ടുകാരന്റെ വൈറസ് ബാധയ്ക്ക് ഇനിയും കാരണം കണ്ടെത്താൻ കഴിയാതെ ആരോഗ്യ വകുപ്പ്; മരിച്ചത് റിട്ടേ എഎസ്‌ഐ അബ്ദുൾ അസീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊറോണ വൈറസ് മൂലം കേരളത്തിൽ രണ്ടാമത്തെ മരണം. തിരുവനന്തപുരം പോത്തൻകോട് സ്വദേശിയായ അബ്ദുൾ അസീസ് (68) ആണ് മരിച്ചത്. ഈ മാസം 23 മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. റിട്ടയേർഡ് എ എസ് ഐയാണ് ആസീസ്.

ശ്വാസകോശവും വൃക്ക സംബന്ധമായ അസുഖവും ഇയാൾക്കുണ്ടായിരുന്നു. ആദ്യ പരിശോധനിൽ ഫലം നെഗറ്റീവായിരുന്നു. എന്നാൽ രണ്ടാമത്തെ പരിശോധനാ ഫലം പോസിറ്റീവായതോടെ രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന് എവിടെ നിന്ന് രോഗം ലഭിച്ചു എന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സെക്കൻഡറി കോൺടാക്ടിൽ നിന്നാണ് ഇദ്ദേഹത്തിന് രോഗം വന്നതെന്നാണ് സൂചന. തിരുവനന്തപുരം മെഡിക്കൽകോളേജിൽ അതീവഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു അസീസ്. മഞ്ഞുമല കൊച്ചുവിളാകം വീട്ടിൽ അബ്ദുൾ അസീസ് റിട്ടയേഡ് എഎസ്‌ഐ ആയിരുന്നു അദ്ദേഹം. നേരത്തേ ദുബായിൽ നിന്ന് തിരികെയെത്തിയ മട്ടാഞ്ചേരി സ്വദേശി ഇബ്രാഹിം സുലൈമാൻ സേട്ടും കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്.

ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അസീസ് ജീവൻ നിലനിർത്തിയിരുന്നത്. 69- വയസുള്ള ഈ രോഗിക്ക് എങ്ങനെയാണ് രോഗബാധയുണ്ടായത് എന്ന കാര്യത്തിൽ ഇനിയും ഒരു നി?ഗമനത്തിലെത്താൻ ആരോ?ഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ല. ഇദ്ദേഹത്തെ ചികിത്സിച്ച നാല് ഡോക്ടർമാരും ഇപ്പോൾ നിരീക്ഷണത്തിലാണ്. അസീസിന് ജീവൻ തിരിച്ചു കിട്ടുമോ എന്ന കാര്യത്തിൽ ഇന്നലെ മുഖ്യമന്ത്രി പോലും ആശങ്ക പങ്കുവച്ചിരുന്നു. മറ്റ് രോഗങ്ങളാണ് അസീസിനും വിനയായത്. അതു കൊണ്ട് തന്നെ കൊറോണ അതികഠിനമാകുകയായിരുന്നു. കൊടുത്ത മരുന്നുകളോടൊന്നും പ്രതികരിച്ചില്ല.

അസീസ് തോന്നയ്ക്കൽ പിഎച്ച്‌സിയിൽ ആദ്യം രോഗലക്ഷണങ്ങളുമായി എത്തി. എന്നാൽ പ്രാഥമിക ചികിത്സ നൽകി ആശുപത്രി അധികൃതർ തിരികെ വിട്ടു. പിന്നീട് മാർച്ച് 21-ന് വീണ്ടും കടുത്ത രോഗലക്ഷണങ്ങളുമായി ഇദ്ദേഹം അതേ പിഎച്ച്‌സിയിലെത്തി. പിന്നീട് തൊട്ടടുത്ത ആശുപത്രിയിലേക്ക് കൂടി പോയ ഇദ്ദേഹത്തെ പിന്നീട് അവിടത്തെ ഡോക്ടറാണ് ദിശ ആംബുലൻസിൽ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് നടന്ന പരിശോധനയിലാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ വീട്ടുകാരും നിരീക്ഷണത്തിലാണ്. രോഗമുണ്ടെന്ന് അറിയാതെ നിരവധി ഇടങ്ങളിൽ അസീസ് പോയിട്ടുണ്ട്. ഇതും ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്നു.

കേരളത്തിൽ ആദ്യത്തെ കൊറോണ മരണം റിപ്പോർട്ട് ചെയ്തതുകൊച്ചിയിലാണ് അറുപത്തൊമ്പതുകാരനായ എറണാകുളം മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശിയാണ് മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരണം. ദുബായിൽനിന്ന് ഇദ്ദേഹം എത്തിയത് മാർച്ച് 16-നാണ്. കടുത്ത ന്യുമോണിയ ലക്ഷണങ്ങളെ തുടർന്ന് 22-ന് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഹൃദ്രോഗത്തിനും ഉയർന്ന രക്തസമ്മർദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം നേരത്തേ ബൈപ്പാസ് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. ഇതായിരുന്നു ഇദ്ദേഹത്തിന് ഗുരുതരാവസ്ഥയുണ്ടാക്കിയത്.

കൊച്ചിയിൽ മരിച്ച ആളുടെ ഭാര്യയും എയർപോർട്ടിൽ നിന്ന് വീട്ടിലേയക്ക് കൊണ്ടുവന്ന ടാക്സി ഡ്രൈവറും കോവിഡ് 19 രോഗബാധിതരാണ്. ഇവർ ദുബായിൽനിന്ന് എത്തിയ വിമാനത്തിലെ 40 പേരും നിരീക്ഷണത്തിലാണ്. വിമാനത്താവളത്തിലെ ജീവനക്കാരെയും ഇവർ താമസിച്ചിരുന്ന ഫ്‌ളാറ്റിൽ ഉണ്ടായിരുന്ന എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹം മട്ടാഞ്ചേരിയിലുള്ള ആരാധനാലയത്തിൽ പ്രോട്ടോക്കോൾ പ്രകാരം ആഴത്തിൽ കുഴിയെടുത്ത് സംസ്‌കരിച്ചു. കൂടുതൽ പേർ സംസ്‌കാരത്തിന് എത്തരുത് എന്നത് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ ജില്ലാ ഭരണകൂടം നടപ്പാക്കിയിരുന്നു. അഞ്ച് പേരാണ് സംസ്‌കാരത്തിൽ പങ്കെടുത്തത്. അതേ രീതികൾ തിരുവനന്തപുരത്തും തുടരും. അസീസിന്റെ മൃതദേഹവും ജില്ലാ ഭരണകൂടത്തിന്റെ നിരീക്ഷണത്തിലാകും സംസ്‌കരിക്കുക.

ഇദ്ദേഹത്തിന് എവിടെ നിന്ന് രോഗം ലഭിച്ചു എന്ന് കണ്ടെത്താൻ കഴിയാത്തത് വലിയ പ്രതിസന്ധിയിലാണ്. സെക്കൻഡറി കോൺടാക്ടിൽ നിന്നാണ് ഇദ്ദേഹത്തിന് രോഗം വന്നത്.  പ്രഥമിക ആരോഗ്യകേന്ദ്രത്തിൽ ജലദോഷം ബാധിച്ചാണ് ആദ്യം എത്തിയത്. തുടർന്ന് വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയെത്തി. അവിടെവെച്ച് കൊറോണ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽക്കോളേജിലേക്ക് മാറ്റുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP