Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

12 ദിവസത്തിനിടെ കോവിഡ് രോഗികളുടെ എണ്ണം നൂറിൽ നിന്ന് ആയിരം കവിഞ്ഞു; ആറു ദിവസം കൊണ്ട് ഇരട്ടിയായി; ചികിൽസയിൽ ഇപ്പോഴുള്ളത് 116 പേർ; കൊറോണ ബാധിച്ചവരുട എണ്ണത്തിൽ മുമ്പിലുള്ളത് മഹാരാഷ്ട്ര എങ്കിൽ ആക്ടീവ് കേസുകൾ കൂടുതൽ കേരളത്തിൽ; വൈറസിന്റെ എപിക് സെന്റർ എന്നോണം കാസർകോട്ട് 107 പേർ ചികിൽസയിൽ; രോഗ നിരക്ക് ഉയരുമ്പോഴും മറ്റു രാജ്യങ്ങളുമായുള്ള താരതമ്യത്തിൽ തീരെ കുറവ്; മഹാമാരിയെ കരുതലോടെ നേരിട്ട് ഇന്ത്യ

12 ദിവസത്തിനിടെ കോവിഡ് രോഗികളുടെ എണ്ണം നൂറിൽ നിന്ന് ആയിരം കവിഞ്ഞു; ആറു ദിവസം കൊണ്ട് ഇരട്ടിയായി; ചികിൽസയിൽ ഇപ്പോഴുള്ളത് 116 പേർ; കൊറോണ ബാധിച്ചവരുട എണ്ണത്തിൽ മുമ്പിലുള്ളത് മഹാരാഷ്ട്ര എങ്കിൽ ആക്ടീവ് കേസുകൾ കൂടുതൽ കേരളത്തിൽ; വൈറസിന്റെ എപിക് സെന്റർ എന്നോണം കാസർകോട്ട് 107 പേർ ചികിൽസയിൽ; രോഗ നിരക്ക് ഉയരുമ്പോഴും മറ്റു രാജ്യങ്ങളുമായുള്ള താരതമ്യത്തിൽ തീരെ കുറവ്; മഹാമാരിയെ കരുതലോടെ നേരിട്ട് ഇന്ത്യ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തു കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറു ദിവസം കൊണ്ട് ഇരട്ടിയിൽ അധികമായി. ഡൽഹിയിൽ സമൂഹ വ്യാപന സാധ്യതയും ആശങ്കയാണ്. കഴിഞ്ഞ 12 ദിവസത്തിനിടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം നൂറിൽനിന്ന് ആയിരത്തിലേക്കുയർന്നു. ഇതുവരെ 1347 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 138 പേർക്ക് രോഗം ഭേദമായി. 43 പേർ മരിച്ചു. മരണ നിരക്ക് ഉയരുന്നതും ആശങ്കയാണ്.

ഏറ്റവും കൂടുതൽ കൊറോണ രോഗികൾ ഉണ്ടായിരുന്നത് മഹാരാഷ്ട്രയിലാണ്. എന്നാൽ ആക്ടീവ് രോഗികളുള്ളത് കേരളത്തിലും. മഹാരാഷ്ട്രയിൽ 238 രോഗികളെ കണ്ടെത്തിയപ്പോൾ 39 പേർക്ക് രോഗം ഭേദമായി. 10 പേർ മരിച്ചു. ആക്ടീവ് കേസുകൾ 189ഉം. എന്നാൽ കേരളത്തിൽ 234 പേരിൽ വൈറസ് കണ്ടെത്തിയപ്പോൾ 20 പേർ മാത്രമാണ് ആശുപത്രി വിട്ട് വീട്ടിലെത്തിയത്. മരണം ഒന്നിൽ ഒതുങ്ങി. രാജ്യത്തെ 1166 ആക്ടീവ് കേസുകളിൽ 213 എണ്ണവും കേരളത്തിലാണ്. ഡൽഹിയിൽ 97ഉം ഉത്തർപ്രദേശിൽ 96ഉം കർണ്ണാടകയിൽ 91ഉം കൊറോണ രോഗികളുണ്ട്. രാജസ്ഥാനിലും തെലുങ്കാനയിലും ഗുജറാത്തിലും തമിഴ്‌നാട്ടിലും അമ്പതിലേറെ രോഗികൾ ചികിൽസയിലാണ്. രാജ്യത്ത് ഏറ്റവും അധികം പേർ മരിച്ചതും മഹാരാഷ്ട്രയിലാണ്. കാസർഗോഡ് 107 രോഗികളുണ്ട്.

തിങ്കളാഴ്ച എട്ടുപേരാണ് മരിച്ചത്. 250-ലേറെ പേർക്കാണ് വിവിധസംസ്ഥാനങ്ങളിലായി തിങ്കളാഴ്ച പുതുതായി രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ ഒൻപതുപേരും ഗുജറാത്തിൽ ആറുപേരും പഞ്ചാബിലും കർണാടകത്തിലും മൂന്നുപേരും ഡൽഹി, ജമ്മുകശ്മീർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ രണ്ടുപേർ വീതവും മരിച്ചു. കേരളത്തിൽ തിങ്കളാഴ്ച 32 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ തിങ്കളാഴ്ച രണ്ടുപേരാണ് മരിച്ചത്. 158 ജില്ലകളിൽ കൊറോണ കേസുകൾ സ്ഥിരീകരിച്ചു. ഇതുവരെ 38,442 സാംപിളുകൾ പരിശോധിച്ചു. 47 സ്വകാര്യലാബുകളിലായി 3501 സാംപിളുകൾ പരിശോധിച്ചു. അതിവേഗ സാമ്പിൾ പരിശോധനയാണ് രോഗികളുടെ എണ്ണം ഉയർത്തുന്നതെന്നാണ് വിലയിരുത്തൽ.

ഡൽഹിയിൽ നിസാമുദ്ദീൻ ദർഗയ്ക്കു സമീപത്തെ മസ്ജിദിൽ ഈ മാസം 18നു തബ്ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനത്തിൽ പങ്കെടുത്ത ഇരുനൂറോളം പേരെ കോവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടായിരത്തോളം പേർ ഹോം ക്വാറന്റീനിലാണ്. പ്രദേശത്തു ലോക്ഡൗൺ കർശനമാക്കി. കൂടുതൽ പൊലീസിനെ നിയോഗിച്ചു. ആയിരങ്ങൾ തിങ്ങി ഞെരുങ്ങി താമസിക്കുന്ന നിസാമുദ്ദീൻ മേഖലയിൽ രോഗം കണ്ടത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇത് സമൂഹ വ്യാപനമാകുമോ എന്നതാണ് ആശങ്ക. ഇതിൽ വ്യക്തത വന്നാൽ കോവിഡിനെ ഇന്ത്യ ചെറുത്തു തോൽപ്പിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

അതിനിടെ ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ട്രോമ സെന്റർ കോംപ്ലക്‌സ് കോവിഡ് ചികിത്സയ്ക്കുള്ള പ്രത്യേക ആശുപത്രിയാക്കി മാറ്റി. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ റോഡ് അപകട കേസുകൾ കുറഞ്ഞതും പരിഗണിച്ചാണ് ട്രോമ കെയർ സെന്റർ ഇതിനു തിരഞ്ഞെടുത്തത്. 260 കിടക്കകളുള്ള സെന്ററിൽ നിലവിൽ 20 പേരെ പ്രവേശിപ്പിക്കാവുന്ന ഐസിയു ആണുള്ളത്. അപകടത്തിൽ പരുക്കേറ്റെത്തുന്നവരെ അടിയന്തര ചികിത്സാ വിഭാഗത്തിലേക്കു മാറ്റും. ഡൽഹിയിലെ പ്രത്യേക സാഹചര്യവും ഇതിന് കാരണമായിട്ടുണ്ട്. ഡൽഹിയിൽ രോഗികളുടെ എണ്ണം കൂടുന്നതും ഗൗരവത്തോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എടുത്തിട്ടുണ്ട്.

രോഗ നിരക്ക് ഉയരുന്നുണ്ടെങ്കിലും മറ്റു രാജ്യങ്ങളുമായുള്ള താരതമ്യത്തിൽ ഇതു കുറവാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതേ കാലയളവിൽ 3000 മുതൽ 5000 പേർക്കു പല രാജ്യങ്ങളിലും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 6 ദിവസത്തിനിടെ ഇന്ത്യയിൽ രോഗികളുടെ എണ്ണം ഇരട്ടിയായി. അതേസമയം, രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. ഇനിവരുന്ന ആഴ്ചകളിൽ രാജ്യമാകെ മുൻകരുതലെടുക്കണം. ഒരാളുടെ വീഴ്ച പോലും വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണു മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ ഏപ്രിൽ 14ന് ലോക് ഡൗൺ അവസാനിച്ചാലും നീട്ടാനുള്ള സാധ്യയുണ്ട്. അതിനിടെ വെന്റിലേറ്റർ ക്ഷാമം പരിഹരിക്കാൻ വാഹന നിർമ്മാണ കമ്പനികളുടെ സഹായം തേടി കേന്ദ്ര സർക്കാർ പുതു നീക്കവും നടത്തി. ഒട്ടേറെ കമ്പനികൾ അനുകൂലമായി പ്രതികരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയും അമേരിക്കയും മറ്റും ഇതേ രീതി നടപ്പാക്കിയിരുന്നു.

രാജ്യത്തു നിലവിൽ ഏകദേശം 1.40 ലക്ഷം വെന്റിലേറ്ററുകളുണ്ടെന്നാണു സർക്കാർ കണക്ക്. 2 മാസത്തിനുള്ളിൽ 30,000 കൂടി നിർമ്മിച്ചു നൽകണമെന്നു ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിനോട് (ഭെൽ) ആവശ്യപ്പെട്ടിരുന്നു. നോയിഡയിലെ അഗ്വ ഹെൽത്ത്‌കെയർ 10,000 വെന്റിലേറ്ററുകളുടെ നിർമ്മാണം തുടങ്ങിക്കഴിഞ്ഞു. ആരോഗ്യ മേഖലയും പ്രതിസന്ധിയിലാകാൻ സാധ്യതയുണ്ട്.അരലക്ഷത്തിലേറെ ആളുകൾ നിരീക്ഷണത്തിൽ കഴിയുകയാണ്. അതുകൊണ്ട് തന്നെ ഡോക്ടർമാരുടെ ക്ഷാമം ഉണ്ടായേക്കും. സജീവ സർവീസിലില്ലാത്ത രജിസ്റ്റേഡ് ഡോക്ടർമാർ, മെഡിക്കൽ പിജി വിദ്യാർത്ഥികൾ, അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥികൾ എന്നിവരെ അടക്കം രംഗത്തിറക്കാൻ സർക്കാർ ആലോചിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.

1000 രോഗികൾക്ക് ഒരു ഡോക്ടറെങ്കിലുമെന്നതാണു ലോകാരോഗ്യ സംഘടനയുടെ ശുപാർശ. വർഷം ശരാശരി 70,000 പേർ ഇന്ത്യയിൽ എംബിബിഎസ് പഠിച്ചിറങ്ങുന്നുണ്ട്. കോവിഡ് ചികിത്സയിൽ ഇവർക്കു ദ്രുതപരിശീലനം നൽകാനാണ് ആലോചന. മെഡിക്കൽ ഉപകരണങ്ങൾ രാജ്യമെങ്ങും അതിവേഗം എത്തിക്കാൻ എയർ ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സംസ്ഥാനാന്തര ഗതാഗത പ്രശ്‌നങ്ങൾ രൂക്ഷമായിരിക്കെയാണ് എയർ ഇന്ത്യയും അലയൻസ് എയറും ഈ ദൗത്യം ഏറ്റെടുക്കുന്നത്. ഓരോ സംസ്ഥാനത്തിന്റെയും ആവശ്യകത പരിഗണിച്ചാകും വിമാനം അയയ്ക്കുക. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP