Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എൽഐസി ഓഫിസിന് ഇന്നും നാളെയും പ്രവൃത്തി ദിവസമോ? ഓഫിസ് ഇന്നും നാളെയും തുറക്കണമെന്നാവശ്യപ്പെട്ടുള്ള സർക്കുലർ പുറത്ത്; സെൻട്രൽ ഓഫിസ് നലൽകിയ സർക്കുലറിന് വിരുദ്ധമായി പുതിയ സർക്കുലർ പ്രചരിപ്പിക്കുന്നതിൽ ആശയക്കുഴപ്പം

എൽഐസി ഓഫിസിന് ഇന്നും നാളെയും പ്രവൃത്തി ദിവസമോ? ഓഫിസ് ഇന്നും നാളെയും തുറക്കണമെന്നാവശ്യപ്പെട്ടുള്ള സർക്കുലർ പുറത്ത്; സെൻട്രൽ ഓഫിസ് നലൽകിയ സർക്കുലറിന് വിരുദ്ധമായി പുതിയ സർക്കുലർ പ്രചരിപ്പിക്കുന്നതിൽ ആശയക്കുഴപ്പം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ് എൽഐസി. എന്നാൽ ഇപ്പോൾ എൽഐസി ഒഫിസ് ഇന്നും നാളെയും തുറക്കണമെന്ന് ആവശ്യപ്പെട്ടുള്ള സർക്കുലർ പ്രചരിക്കുകയാണ്. സെൻട്രൽ ഓഫിസിന്റെ സർക്കുലറിന് വിരുദ്ധമായാണ് പുതിയ സർക്കുലർ പ്രചരിക്കുന്നത്. പ്രാദേശികമായി ഒപ്പുവെയ്ക്കാതെ ഇറങ്ങിയിരിക്കുന്ന ഈ സർക്കുലറിൽ തൊഴിലാളികൾ ഇന്നും നാളെയും ജോലിക്ക് ഹാജരാകണമെന്നാണ് പറയുന്നത്.

എന്നാൽ എൽഐസിയുടെ സെൻട്രൽ ഓഫിസിൽ നിന്നും ഇത്തരത്തിൽ ഒരു ഉത്തരവ് ഇറങ്ങിയിട്ടില്ല. വർഷാവസാന ജോലികൾക്കായി എല്ലാവരും ഹാാജരാകണമെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന ഈ സർക്കുലറിൽ പറയുന്നത്. ഈ ഉത്തരവിൽ സർക്കുലർ ഇറക്കിയ ആളുടെ പേരോ പോസ്‌റ്റോ ഒന്നും ഇല്ല.ഡിവിഷണൽ മാനേജർ എന്ന് മാത്രമാണ് ഉള്ളത്. ഇത് വ്യാപകമായി പ്രചരിക്കുന്നണ്ട്.

ട്രിവാൻഡ്രം ഡിവിഷ്നൽ ഓഫീസ് ഒപ്പു വെയ്കാതെ പുറപ്പെടുവിച്ച ഈ ഉത്തരവ് എൽഐസി സെൻട്രൽ ഓഫിസ് നൽകിയ സർക്കുലറിന് വിരുദ്ധം. എന്നാൽ ആരാണ് ഇത്തരത്തിൽ ഒരു സർക്കുലർ പ്രചരിപ്പിക്കുന്നതെന്നോ ഇതിന്റെ ലക്ഷ്യമെന്തെന്നോ വ്യക്തമല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP