Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിസാമുദ്ദീനിൽ കോവിഡ് ലക്ഷണങ്ങളോടെ 200ഓളം പേർ ആശുപത്രിയിൽ; പ്രദേശം പൂർണമായും അടച്ചുപൂട്ടി പൊലീസ്; വിനയായത് കോവിഡ് ഭീഷണിക്കിടയിൽ മാർച്ച് 18ന് തബ്‌ലീഗ് ജമാഅത്ത് മർകസിൽ സംഘടിപ്പിച്ച 500ൽ അധികം പേർ പങ്കെടുത്ത പരിപാടി; തമിഴ്‌നാട്ടിൽ കോവിഡ് ബാധിച്ച മരിച്ചയാളും ഇവിടെവന്ന് മടങ്ങിയ തബ്‌ലീഗ് പ്രവർത്തകനെന്ന് പൊലീസ്

നിസാമുദ്ദീനിൽ കോവിഡ് ലക്ഷണങ്ങളോടെ 200ഓളം പേർ ആശുപത്രിയിൽ; പ്രദേശം പൂർണമായും അടച്ചുപൂട്ടി പൊലീസ്; വിനയായത് കോവിഡ് ഭീഷണിക്കിടയിൽ മാർച്ച് 18ന് തബ്‌ലീഗ് ജമാഅത്ത് മർകസിൽ സംഘടിപ്പിച്ച 500ൽ അധികം പേർ പങ്കെടുത്ത പരിപാടി; തമിഴ്‌നാട്ടിൽ കോവിഡ് ബാധിച്ച മരിച്ചയാളും ഇവിടെവന്ന് മടങ്ങിയ തബ്‌ലീഗ് പ്രവർത്തകനെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് നിയന്ത്രണാതീതമാകുന്നതായി സൂചന. കൂട്ടത്തോടെ കോവിഡ് ബാധ റിപ്പോർട്ടു ചെയ്തതോടെ തബ്‌ലീഗ് ജമാഅത്തിന്റെ നിസാമുദ്ദീനിലെ ആസ്ഥാനം അടച്ച പൊലീസ് പ്രദേശത്തിന്റെ നിയന്ത്രണമേറ്റെടുത്തു. നിസാമുദ്ദീൻ മർകസ് എന്നറിയപ്പെടുന്ന 'ആലമി മർകസി ബംഗ്‌ളെവാലി' മസ്ജിദിൽ തബ്‌ലീഗ് സംഗമത്തിൽ പങ്കെടുത്ത ഒരാൾ തമിഴ്‌നാട്ടിലും മറ്റൊരാൾ കശ്മീരിലും മരിക്കുകയും ആൻഡമാനിൽ ആറു പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. മർകസിന്റെ പരിസരത്തുള്ള 200ാളം പേരെ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളെ തുടർന്ന് ഡൽഹിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

കോവിഡ് ഭീഷണിക്കിടയിൽ മാർച്ച് 18ന് തബ്‌ലീഗ് ജമാഅത്ത് മർകസിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 500 പേർ പങ്കെടുത്തിരുന്നു. അവർ തിരിച്ചുപോയ ശേഷം മർകസിന്റെ പരിസരത്തുള്ള 200ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച 34 പേരെയും തിങ്കളാഴ്ച 150 പേരെയും ഡൽഹിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഗമത്തിൽ പങ്കെടുത്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തുനിന്നുമുള്ളവർക്ക് കോവിഡ് ബാധ റിപ്പോർട്ട് ചെയ്തു. തമിഴ്‌നാട്ടിൽ കോവിഡ് ബാധ സ്ഥിരീകരിച്ച രണ്ട് തായ്‌വാൻ സ്വദേശികൾ അടക്കമുള്ള 20 പേരും കശ്മീരിലെ ആദ്യ കോവിഡ് മരണവും തമിഴ്‌നാട്ടിൽവന്ന് മരണപ്പെട്ടയാളും ഇവിടെവന്ന് മടങ്ങിയ തബ്‌ലീഗ് പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു.

അതിന് പുറമെ നിസാമുദ്ദീൻ മർകസിൽ വന്ന് കൊൽക്കത്ത വഴി അന്തമാനിലെത്തിയ ആറു പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തായ്‌വാൻ, ചൈന, ഇന്തോനേഷ്യ, മലേഷ്യ, കിർഗിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ളവരും ഡൽഹിക്കും പരിസരത്തുമുള്ളവരും ഈ മാസമാദ്യം നിസാമുദ്ദീനിലെ തബ്‌ലീഗ് സംഗമത്തിൽ പങ്കെടുത്തിരുന്നു. ഇവരെല്ലാവരും കൊേറാണ വൈറസ് ബാധയുടെ ഭീഷണിയിലായി. മൂന്നു ദിവസത്തെ പരിപാടിയായിരുന്നു ഇതെന്നാണ് പറയുന്നത്. ഇതിൽ 280 വിദേശികൾ അടക്കമുള്ള 2000 പേർ തബ്‌ലീഗ് മർകസിൽ തന്നെ കഴിഞ്ഞുകൂടി. ഇതിൽ 300 പേർക്ക്‌വൈറസ് ബാധയുടെ ലക്ഷണമുള്ളതായി പൊലീസ് പറയുന്നുണ്ട്.

200ഓളം പേരെ ഡൽഹിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതോടെ പ്രദേശം നിയന്ത്രണത്തിലാക്കിയ പൊലീസ് മർകസിലേക്കുള്ള പ്രവേശനം തടഞ്ഞു. പ്രദേശവാസികളിലെ രോഗവ്യാപനം കണ്ടെത്താൻ വൈദ്യപരിശോധന ക്യാമ്പ് തുടരുകയാണ്. ഇതിന് പുറമെ മർകസിൽ വന്ന് വിവിധ സംസഥാനങ്ങളിലേക്ക് മടങ്ങിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ലക്ഷണങ്ങൾ കണ്ടവരെ ആശുപത്രിയിലാക്കിയെന്നും വന്ന് മടങ്ങിപ്പോയവരുടെ വിശദാംശങ്ങൾ പൊലീസിന് കൈമാറിയെന്നും മർകസ് വക്താവ് മാധ്യമങ്ങളോടു പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP