Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പായിപ്പാട് നടന്നത് കേരളത്തെ താറടിച്ചു കാണിക്കാനുള്ള കുബുദ്ധിയെന്ന് മുഖ്യമന്ത്രി; അതിഥി തൊഴിലാളികൾക്ക് അവരുടെ നാട്ടിലെ ഭക്ഷണം വേണമെന്ന ആവശ്യം സാധിച്ചു കൊടുക്കും; ഇവർ പട്ടിണി കിടക്കേണ്ട സാഹചര്യം ഒരിടത്തും ഉണ്ടാകില്ല; ടെലിവിഷൻ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും പിണറായി; പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കാനായി സംസ്ഥാന തലത്തിൽ കൺട്രോൾ റൂം സംവിധാനം; ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്ന് മാസം കൂടി ദ്വീർഘിപ്പിച്ചു സർക്കാർ

പായിപ്പാട് നടന്നത് കേരളത്തെ താറടിച്ചു കാണിക്കാനുള്ള കുബുദ്ധിയെന്ന് മുഖ്യമന്ത്രി; അതിഥി തൊഴിലാളികൾക്ക് അവരുടെ നാട്ടിലെ ഭക്ഷണം വേണമെന്ന ആവശ്യം സാധിച്ചു കൊടുക്കും; ഇവർ പട്ടിണി കിടക്കേണ്ട സാഹചര്യം ഒരിടത്തും ഉണ്ടാകില്ല; ടെലിവിഷൻ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും പിണറായി; പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കാനായി സംസ്ഥാന തലത്തിൽ കൺട്രോൾ റൂം സംവിധാനം; ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്ന് മാസം കൂടി ദ്വീർഘിപ്പിച്ചു സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോട്ടയം പായിപ്പാട് അതിഥി തൊഴിലാളികൾ സംഘംചേർന്നു തെരുവിൽ ഇറങ്ങിയ സംഭവത്തിൽ ഗൂഢാലോചന ആവർത്തിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിലാളികൾ നാട്ടിലേക്ക് പോകരുന്നെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തെ താറടിച്ചു കാണിക്കാൻ ശ്രമിക്കുന്നവരാണ് അതിഥി തൊഴിലാളികളെ ഇളക്കിവിടാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

5178 ക്യാംപുകൾ തൊഴിലാളികൾക്കായി ഇപ്പോൾ പ്രവർത്തിക്കുന്നു. അവർക്കു വേണ്ട സൗകര്യങ്ങൾ ഉറപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. അവർക്ക് അവരുടെ നാട്ടിലെ ഭക്ഷണം വേണമെന്ന ആവശ്യം വന്നപ്പോൾ അതു സാധിച്ചുകൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. നാട്ടിലേക്കു പോകണമെന്നായിരുന്നു അവരുടെ ആവശ്യം. ഇപ്പോൾ എവിടെയാണോ അവിടെ നിൽക്കാനാണു എല്ലാവരോടും പ്രധാനമന്ത്രി പറഞ്ഞത്. അത് അവർക്കും അറിയാം. രാജ്യത്താകെ നടപ്പാകേണ്ട രീതി കേന്ദ്രം പ്രഖ്യാപിച്ചപ്പോൾ അതിന്റെ ഭാഗമായി അണിചേരുകയാണു സർക്കാർ ചെയ്തത്. എല്ലാം മാറ്റിവച്ചുള്ള കൂടിച്ചേരലാണു പക്ഷേ പായിപ്പാട് ഉണ്ടായത്.

പായിപ്പാട്ട് അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്നതിൽ ഒരു കച്ചവട രീതിയുണ്ട്. സൗകര്യങ്ങളില്ലാത്ത ഇടങ്ങളിൽ താമസിപ്പിച്ച് വാടക വാങ്ങുന്നതാണ് ഈ രീതി. സാധാരണ അന്തരീക്ഷത്തിൽ അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും മറ്റു ഉറപ്പുവരുത്തേണ്ടത് അവരുടെ കോൺട്രാക്ടർമാരാണ്. ഇവർക്കു മാന്യമായ താമസസ്ഥലം ഒരുക്കണം എന്നതാണ് സർക്കാർ ഇതിൽ സ്വീകരിച്ച നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പകൽ മുഴുവൻ അധ്വാനിക്കുന്നവർക്ക് കിടക്കാൻ ഒരു സ്ഥലം കിട്ടിയാൽ മതി. എന്നാൽ ഇപ്പോൾ മുഴുവൻ സമയവും അവർക്കു താമസസ്ഥലത്ത് ചെലവഴിക്കേണ്ടിവരുന്നു. അതുകൊണ്ട് ഇവർക്കു സൗകര്യമൊരുക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇതിനു പരിഹരമായി പുതിയ ക്യാന്പുകൾ സർക്കാർ സജ്ജമാക്കും. ഇവർക്കു ടിവി ഉൾപ്പെടെ വിനോദ ഉപാധികൾ ഒരുക്കി നൽകും. അവരുമായി ചർച്ച നടത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തും. ഇത്തരം ക്യാന്പുകളിൽ കളക്ടറാണു പൊതുമേൽനോട്ടം വഹിക്കുക. പൊലീസ് മേധാവിയും ലേബർ ഓഫീസറും ആവശ്യമായ പരിശോധനകൾ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആസൂത്രിതമായ പദ്ധതി ഇതിനു പിന്നിലുണ്ട്. കേരളം കൊറോണ പ്രതിരോധത്തിൽ നേടിയ മുന്നേറ്റത്തെ താറടിച്ചു കാണിക്കുന്നതിനുള്ള ചില കുബുദ്ധികളുടെ ശ്രമം ഇവിടെ കാണം. അതിഥി തൊഴിലാളികളെ ഇളക്കി വിടാനാണ് ശ്രമിച്ചത്. ഒന്നോ അതിലധികമോ ശക്തികൾ പ്രവർത്തിച്ചിട്ടുണ്ടെന്നാണു മനസ്സിലാക്കിയിട്ടുള്ളത്. മലപ്പുറത്ത് അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട വ്യാജപ്രചാരണം നടത്തിയ 2 പേരെ പിടിച്ചു. ഇവർ മലയാളികളാണ്.

അതിഥി തൊഴിലാളികളുടെ ക്യാംപുകൾ സന്ദർശിച്ച് ക്ഷേമം അന്വേഷിക്കുന്നതിന് ഹിന്ദി അറിയാവുന്ന ഹോം ഗാർഡുകളെ ചുമതലപ്പെടുത്തി. ഒറിയ, ബംഗാളി, ഹിന്ദി ഭാഷകളിലെ സന്ദേശം അതിഥി തൊഴിലാളികൾക്കിടയിൽ പ്രചരിപ്പിക്കും. സൗകര്യപ്രദമായ രീതിയിൽ ഇവരെ താമസിപ്പിക്കണമെന്നാണ് സർക്കാർ നിർദ്ദേശം. അതനുസരിച്ച് സൗകര്യങ്ങൾ ഉറപ്പാക്കണം. ആട്ട, ഉരുളക്കിഴങ്ങ്, ഉള്ളി, പരിപ്പ് തുടങ്ങിയവയെല്ലാം നൽകുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിഥി തൊഴിലാളികൾക്കായി സംസ്ഥാനതല കൺട്രോൾ റൂം തുറന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലോക്ഡൗൺ പശ്ചാത്തലത്തിൽ പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുന്ന ഒരു പ്രശ്‌നം ഉണ്ടായിരുന്നു. മാർച്ച് 20ന് അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി മൂന്നുമാസം കൂടി ദീർഘിപ്പിച്ചതായി പിഎസ്‌സി അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ അവശ്യസാധനങ്ങളുമായി സഞ്ചരിക്കന്ന ട്രക്കുകൾക്ക് ഇന്റർനെറ്റ് അടിസ്ഥാനമാക്കിയ മോണിറ്ററിങ് സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തിനകത്തും സംസ്ഥാനങ്ങൾക്കിടയിലും സഞ്ചരിക്കുന്നവയ്ക്ക് ഈ സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചരക്കുനീക്കം മൂന്നായി ക്രമപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഒന്നാമത്തേത് മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ, എൽപിജി, പാചക എണ്ണ, അവശ്യധാന്യങ്ങൾ, പയറുവർഗങ്ങൾ എന്നിവയാണ്. പച്ചക്കറി, പഴം, മറ്റു ധാന്യങ്ങൾ, പലവ്യഞ്ജനങ്ങൾ രണ്ടാം വിഭാഗത്തിൽ ഉൾപ്പെടും. മറ്റെല്ലാ അവശ്യസാധനങ്ങളും മൂന്നാം വിഭാഗത്തിലായിരിക്കും. ഇത്തരത്തിലായിരിക്കും ചരക്കുനീക്കം ക്രമീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. യാത്രാ പാസ്സുകൾ നൽകുന്ന കാര്യത്തിൽ 21-60 പ്രായപരിധിയിലുള്ളവർക്ക് ജില്ലാ അടിസ്ഥാനത്തിൽ യാത്രാ പാസ്സുകൾ ഒരുക്കും. ഇതിന് മൊബൈൽ ഉപയോഗിച്ച് വെരിഫൈ ചെയ്യാൻ സാധിക്കുന്ന സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കാനുള്ള ചുമതല സായുധസേന എഡിജിപിക്ക്

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥർക്ക് കഠിനമായ സാഹചര്യങ്ങളിലാണ് ജോലി ചെയ്യേണ്ടി വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്താകെ വിന്യസിച്ചിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കും. സായുധസേന എഡിജിപിക്കാണ് ഇതിന്റെ ചുമതല നൽകിയിട്ടുള്ളത്. പൊലീസുകാരുടെ ജോലി സമയം, ആരോഗ്യം എന്നിവ എഡിജിപി നിരീക്ഷിക്കും. മുഖാവരണം, കൈയുറ എന്നിവ പൊലീസുകാർക്ക് ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കും. ഓരോ സാഹചര്യത്തിനും അനുസരിച്ച സ്വീകരിക്കേണ്ട പരിശോധനാ രീതികൾ പൊലീസുകാരെ എസ്.എം.എസ് വഴി അറിയിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP