Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എനിക്ക് അധികാരമുള്ള സ്ഥലമാണിത്; ഇവിടെ ഞാൻ എടുക്കുന്ന തീരുമാനം ചോദ്യം ചെയ്യരുത്; എല്ലാത്തിനെയും പടിയിറക്കി വിടും; വനിതകളായ താമസക്കാർക്ക് നേരെ ഭീഷണി മുഴക്കിയത് ഹോസ്റ്റൽ ചുമതലയുള്ള ഹൗസിങ് ബോർഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ; തൊടുപുഴയിലെ ഹൗസിങ് ബോർഡ് ഹോസ്റ്റലിൽ നിന്നും പടിയിറങ്ങേണ്ട ഘട്ടം വന്നപ്പോൾ ഇടപെട്ട് കലക്ടറും; ഹോസ്റ്റൽ പൂട്ടാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ പ്രതികാരം തീർത്തത് അടുക്കള പൂട്ടി; വനിതകൾക്ക് ഒടുവിൽ ഗ്യാസും പാചക സാധനങ്ങളും എത്തിച്ചത് സഹപ്രവർത്തകർ

എനിക്ക് അധികാരമുള്ള സ്ഥലമാണിത്; ഇവിടെ ഞാൻ എടുക്കുന്ന തീരുമാനം ചോദ്യം ചെയ്യരുത്; എല്ലാത്തിനെയും പടിയിറക്കി വിടും; വനിതകളായ താമസക്കാർക്ക് നേരെ ഭീഷണി മുഴക്കിയത് ഹോസ്റ്റൽ ചുമതലയുള്ള ഹൗസിങ് ബോർഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ; തൊടുപുഴയിലെ ഹൗസിങ് ബോർഡ് ഹോസ്റ്റലിൽ നിന്നും പടിയിറങ്ങേണ്ട ഘട്ടം വന്നപ്പോൾ ഇടപെട്ട് കലക്ടറും; ഹോസ്റ്റൽ പൂട്ടാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ പ്രതികാരം തീർത്തത് അടുക്കള പൂട്ടി; വനിതകൾക്ക് ഒടുവിൽ ഗ്യാസും പാചക സാധനങ്ങളും എത്തിച്ചത് സഹപ്രവർത്തകർ

എം മനോജ് കുമാർ

തൊടുപുഴ: കൊറോണയുമായി ബന്ധപ്പെട്ടു ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഡോക്ടറും കോടതി ജീവനക്കാരും ഉൾപ്പെടെയുള്ള ഹോസ്റ്റൽ താമസക്കാരെ പുറത്താക്കി വാതിലടച്ച് ഹൗസിങ് ബോർഡ് ഉന്നതരുടെ ക്രൂരത. ഇടുക്കി കളക്ടറുടെയും ഹെൽത്ത് അധികൃതരുടെയും ഇടപെടൽ വന്നതോടെയാണ് ഹൗസിങ് ബോർഡ് അധികൃതരുടെ കുടിയിറക്കൽ നീക്കം പൊളിഞ്ഞത്. തൊടുപുഴ മുട്ടത്തെ ലേഡിസ് വർക്കിങ് വിമൻസ് ഹോസ്റ്റലിലാണ് നാടകീയ സംഭവവികാസങ്ങൾ കഴിഞ്ഞ ദിവസം നടന്നത്. തിരുവനന്തപുരം ഭാഗത്ത് നിന്നുള്ള താമസക്കാരെയാണ് ലോക്ക് ഡൗണിന്റെ പേരിൽ ഇറക്കിവിടാൻ ഹോസ്റ്റൽ അധികൃതർ ശ്രമം നടത്തിയത്. . മുന്നറിയിപ്പില്ലാതെ ഹോസ്റ്റൽ അടച്ചു പൂട്ടുന്ന വിവരം അറിഞ്ഞെത്തിയ താമസക്കാർ കളക്ടറെയും ഉന്നത അധികൃതരെയും വിവരമറിയിച്ചതോടെയാണ് ഹൗസിങ് ബോർഡ് അധികൃതർ മുട്ടുമടക്കിയത്. ലോക്ക്‌ഡൗൺ പ്രഖ്യാപിക്കുമ്പോൾ ആരൊക്കെ എവിടെയൊക്കെ തങ്ങുന്നു. ലോക്ക് ഡൗൺ കഴിയും വരെ ഇവർ അവിടെത്തന്നെ തങ്ങണം എന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നിലനിൽക്കുമ്പോൾ തന്നെയാണ് ഇത് ലംഘിച്ച് താമസക്കാരെ ഇറക്കി വിടാൻ ഹോസ്റ്റലിന്റെ ചുമതലയുള്ള ഹൗസിങ് ബോർഡ് എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിൽ ശ്രമം നടന്നത്.

താമസക്കാരെ ഇറക്കിവിടാൻ കഴിഞ്ഞില്ലെങ്കിലും പ്രതികാരമായി ഹോസ്റ്റൽ അടുക്കള അടച്ചു പൂട്ടുകയാണ് ഹൗസിങ് ബോർഡ് അധികൃതർ ചെയ്തത്. ഹോസ്റ്റലിൽ ഉള്ള നാലുപേർക്ക് വേണ്ടി പാചകക്കാരിയെ നിർത്താനും അവർക്ക് ശമ്പളം നൽകാനും കഴിയില്ലെന്ന് പറഞ്ഞാണ് അടുക്കള അടച്ചുപൂട്ടുകയും പാചകക്കാരിയെ പറഞ്ഞുവിടുകയും ചെയ്തത്. അടുക്കള അടച്ചു പൂട്ടിയപ്പോൾ നിവൃത്തിയില്ലാതെ കോടതി ജീവനക്കാരുടെ സഹപ്രവർത്തകർ സംഘടിച്ചെത്തി മറ്റുള്ള ഇടങ്ങളിൽ നിന്ന് ഗ്യാസും പാചകത്തിനുള്ള പാത്രങ്ങളും മറ്റു സാധനങ്ങളും എത്തിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് താമസക്കാർക്ക് ഇവിടെത്തന്നെ തുടരാൻ കഴിഞ്ഞത്. ഹൗസിങ് ബോർഡ് നേരിട്ട് നടത്തുന്ന വർക്കിങ് വിമൻസ് ഹോസ്റ്റലാണ് തൊടുപുഴ മുട്ടത്തേത്. നിരവധി പരാതികളാണ് ഈ ഹോസ്റ്റലിന് നേരെ പല സമയത്തായി ഉയർന്നു വന്നിരിക്കുന്നത്. താമസക്കാരെ ബുദ്ധിമുട്ടിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന സമീപനമാണ് ഹൗസിങ് ബോർഡ് അധികൃതരുടെത് എന്ന പരാതിയാണ് ഹോസ്റ്റലിനെക്കുറിച്ചുള്ളത്. അധികൃതരുടെ സമീപനം അറിയാവുന്നതിനാൽ ഹോസ്റ്റൽ അടച്ചു പൂട്ടുന്ന വിവരം അറിഞ്ഞത്തിയ വനിതകളായ താമസക്കാർ സഹപ്രവർത്തകരെ വിളിച്ചു വരുത്തുകയായിരുന്നു. ഹോസ്റ്റൽ അടച്ചു പൂട്ടുന്നത് ഹൗസിങ് ബോർഡിന്റെ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ തീരുമാനമാണെന്ന് പറഞ്ഞപ്പോൾ ഇവരെ കോടതി ജീവനക്കാരികളുടെ സഹപ്രവർത്തകർ ബന്ധപ്പെട്ടിരുന്നു. പക്ഷെ തട്ടിക്കയറുന്ന പെരുമാറ്റമാണ് എക്‌സിക്യുട്ടീവ് എഞ്ചിനീയർ ആൻസി കുര്യാക്കൊസിൽ നിന്നും വന്നത്.

എനിക്ക് അധികാരമുള്ള സ്ഥലത്ത് ഞാൻ എടുക്കുന്ന തീരുമാനം ചോദ്യം ചെയ്യേണ്ട ആവശ്യം നിങ്ങൾക്കില്ല. എന്നൊക്കെ പറഞ്ഞു കുറെ ന്യായങ്ങൾ നിരത്തി ഇവർ ഫോൺ കട്ട് ചെയ്യുകയായിരുന്നു. തുടർന്നു സഹപ്രവർത്തകർ കളക്ടറെ ബന്ധപ്പെട്ടപ്പോൾ ഇവിടെ തന്നെ തുടരാൻ കളക്ടർ നിർദ്ദേശിക്കുകയായിരുന്നു. തുടർന്നാണ് ഗ്യാസും പാത്രങ്ങളും സംഘടിപ്പിച്ച് കോടതി ജീവനക്കാരായ സഹപ്രവർത്തകർ താമസസ്ഥലത്ത് തന്നെ ഇവരെ നിലനിർത്തിയത്. ഇവർ താമസസ്ഥലത്ത് തന്നെ തങ്ങുന്ന വിവരം അറിഞ്ഞു ഹൗസ്സിങ് ബോർഡ് അധികൃതർ പൊലീസിലും സമ്മർദ്ദം ചെലുത്തിയിരുന്നു എന്നാണു സൂചന. ഇവരോട് വീട്ടിലേക്ക് പോകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. വീടുകളിലേക്ക് മടങ്ങാൻ തങ്ങൾ തയ്യാറാണ്. തങ്ങൾക്ക് അതിനുള്ള വാഹനസൗകര്യം ഉൾപ്പെടെ തരാൻ തയ്യാറായാൽ മടങ്ങാം എന്ന് പറഞ്ഞപ്പോൾ പൊലീസ് പിൻവാങ്ങുകയായിരുന്നു.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ മുൻകൂർ അറിയിപ്പ് നൽകാതെയാണ് ഹൗസിങ് ബോർഡിംഗിന്റെ കീഴിലുള്ള ഹോസ്റ്റൽ അടയ്ക്കുന്നത്. ഹോസ്റ്റൽ അടയ്ക്കുകയാണ് എന്നാണ് ഹോസ്റ്റൽ അധികൃതർ അറിയിച്ചത്. തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലക്കാർ ആയതിനാൽ ഞങ്ങൾക്ക് ഒരു മാർഗവുമില്ലെന്ന് ഇവർ പറഞ്ഞെങ്കിലും വിട്ടുവീഴ്ചയില്ലാത്ത സമീപനം അധികൃതർ തുടരുകയായിരുന്നു. തത്ക്കാലം താങ്ങാനുള്ള സൗകര്യം ചെയ്ത് നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഹോസ്റ്റലിന്റെ ചാർജുള്ള എക്‌സിക്യൂട്ടീവ് എഞ്ചിനിയറെ വിളിച്ച് സംസാരിക്കാൻ ഹോസ്റ്റൽ അധികൃതർ ആവശ്യപ്പെടുകയിരുന്നു. തുടർന്നാണ് കോടതി ജീവനക്കാരുടെ സഹപ്രവർത്തകർ എക്‌സിക്യുട്ടീവ് എഞ്ചിനീയറായ ആൻസി കുര്യാക്കോസിനെ വിളിച്ച് താമസസൗകര്യം ഒരുക്കി നൽകാൻ ആവശ്യപ്പെട്ടത്. പെട്ടെന്ന് ഇവർക്ക് തിരികെ പോകാനുള്ള സംവിധാനമില്ലെന്നാണ് സഹപ്രവർത്തകർ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ അറിയിച്ചത്. എന്നാൽ തട്ടിക്കയരുന്ന സമീപനമായിരുന്നു ഇവരുടേത് എന്നാണ് സഹപ്രവർത്തകർ മറുനാടനോട് പറഞ്ഞത്.

ലോക്ക് ഡൗൺ സമയത്ത് നിങ്ങൾ എവിടെ തുടരുന്നു അവിടെത്തന്നെ തുടരണം എന്നുള്ള പ്രധാനമന്ത്രിയുടെ ഉത്തരവ് പോലും വകവയ്ക്കാൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ തയ്യാറായില്ല. അതൊന്നും എനിക്കറിയേണ്ടതില്ല. എന്റെ സ്ഥാപനത്തിൽ നിന്നും തീരുമാനം എന്റെതാണ്. ഞാൻ പറയുന്നത് നിങ്ങൾ കേട്ടാൽ മതി. ഹൗസിങ് ബോർഡ് സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമല്ല. സ്വന്തം ഫണ്ടാണ് ഉപയോഗിക്കുന്നത്. ഹൗസിങ് ബോർഡ് നഷ്ടത്തിലാണ്. ഹോസ്റ്റൽ അടച്ചു പൂട്ടിയിരിക്കെ ഹോസ്റ്റൽ സ്റ്റാഫിന് ശമ്പളം നൽകാൻ കഴിയുമോ എന്നൊക്കെ സംശയമുണ്ട്. ഒരു സൂപ്രണ്ട്, ഒരു വാർഡൻഉൾപ്പെടെ മൂന്നു പേരുണ്ട്. ഒരു കുക്കിനെ നിലനിർത്തിക്കൊണ്ട് മുന്നോട്ടു പോകാൻ കഴിയില്ല. ഇവർക്ക് വേണ്ടി വാട്ടർ ചാർജ്, ഇലക്ട്രിസിറ്റി ചാർജ് എന്നിവ നൽകാൻ കഴിയില്ല. എനിക്ക് അധികാരമുള്ള സ്ഥലമാണിത്. നിങ്ങൾ എന്നോടു പറയാൻ അധികാരപ്പെട്ട ആളല്ല. എനിക്ക് അധികാരമുള്ള സ്ഥലത്ത് ഞാൻ എടുക്കുന്ന തീരുമാനം ചോദ്യം ചെയ്യേണ്ട ആവശ്യം നിങ്ങൾക്കില്ല. എന്നൊക്കെ പറഞ്ഞു ഫോൺ കട്ട് ചെയ്തു.

പിന്നെ ഫോൺ എടുത്തില്ല-ഇതാണ് എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ മറുപടി എന്നാണ് സഹപ്രവർത്തകർ മറുനാടനോട് പറഞ്ഞത്. അതോടെ കളക്ടറെ ബന്ധപ്പെട്ടു. അവിടെ തുടരാൻ കളക്ടർ നിർദ്ദേശിച്ചു. പ്രശ്‌നമറിഞ്ഞ് ഹെൽത്ത് വിഭാഗം ആളുകൾ എത്തി. അടുക്കള തുറന്നു കൊടുക്കാൻ ഹെൽത്ത് ആവശ്യപ്പെട്ടു. അത് അവർ സമ്മതിച്ചില്ല. തുടർന്നു ഗ്യാസ്, സ്റ്റവ്, പാത്രങ്ങൾ എന്നിവ നൽകാമെന്നു ഇവരുടെ സഹപ്രവർത്തകർ തന്നെ ഏറ്റു. അതോടെയാണ് അടുക്കള തുറന്നു കൊടുത്തത്. നിലവിൽ ഉള്ള സൗകര്യം വെച്ച് ഈ വനിതകൾ ഇവിടെത്തന്നെ തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP