Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിജെപി എന്ന പാർട്ടിക്ക് അധികാരത്തിലേക്ക് ചവിട്ടിക്കയറാൻ കോൺഗ്രസ് പണിതു കൊടുത്ത അനവധി നടക്കെട്ടുകളിൽ ഒന്നായിരുന്നു രാമായണ പരമ്പര; മോദി ഭരണകൂടം സാമ്പത്തികവും രാഷ്ട്രീയവുമായ തകർച്ചയെ നേരിട്ടു കൊണ്ടിരിക്കുമ്പോൾ പഴയ അടിത്തറയിട്ടു കൊടുത്ത രാമായണത്തെ തിരിച്ചു വിളിക്കുകയാണ് എന്നും സക്കറിയ; പുരാണ സീരിയലുകൾ പുനഃസംപ്രേഷണം ചെയ്യുന്നതിലെ രാഷ്ട്രീയം തുറന്ന് കാട്ടി എഴുത്തുകാരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ബിജെപി എന്ന പാർട്ടിക്ക് അധികാരത്തിലേക്ക് ചവിട്ടിക്കയറാൻ കോൺഗ്രസ് പണിതു കൊടുത്ത അനവധി നടക്കെട്ടുകളിൽ ഒന്നായിരുന്നു രാമായണ പരമ്പര; മോദി ഭരണകൂടം സാമ്പത്തികവും രാഷ്ട്രീയവുമായ തകർച്ചയെ നേരിട്ടു കൊണ്ടിരിക്കുമ്പോൾ പഴയ അടിത്തറയിട്ടു കൊടുത്ത രാമായണത്തെ തിരിച്ചു വിളിക്കുകയാണ് എന്നും സക്കറിയ; പുരാണ സീരിയലുകൾ പുനഃസംപ്രേഷണം ചെയ്യുന്നതിലെ രാഷ്ട്രീയം തുറന്ന് കാട്ടി എഴുത്തുകാരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

കൊറോണ വൈറസിനെ നേരിടാനുള്ള ലോക്ക് ഡൗൺ കാലത്ത് രാമായണവും മഹാഭാരതവും പുനഃസംപ്രേഷണം ചെയ്യുകയാണ് ദൂരദർശൻ. മറ്റ് ചാനലുകൾ ഒന്നും ഇല്ലാതിരുന്ന കാലത്ത് ജനങ്ങളെ ടെലിവിഷന് മുന്നിൽ പിടിച്ചിരുത്തിയ പരമ്പരകളായിരുന്നു ഈ പുരാണ കഥകൾ. ടെലിവിഷൻ പോലും സാർവത്രികമല്ലാതിരുന്ന കാലത്ത് ആളുകൾ ടിവിയുള്ള വീടുകൾക്ക് മുന്നിൽ ഈ പരമ്പര കാണാനായി തടിച്ച് കൂടിയിരുന്നു. എന്നാൽ വർത്തമാന കാലത്ത് ഇരു സീരിയലുകളും പുനഃസംപ്രേഷണം ചെയ്യാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന് പിന്നിൽ ഒരു രാഷ്ട്രീയം ഉണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് എഴുത്തുകാരൻ സക്കറിയ.

രാമായണം സീരിയൽ വീണ്ടും സംപ്രേഷണം ചെയ്യാൻ കേന്ദ്ര സർക്കാർ കൈക്കൊണ്ട തീരുമാനം പഴയ കുപ്പിയിലെ പഴയ വീഞ്ഞ് വീണ്ടും കൊണ്ടുവരലാണെന്ന് സക്കറിയ ചൂണ്ടിക്കാട്ടുന്നു. മോദി. ഭരണകൂടം അതിന്റെ അടിത്തറയെ തന്നെ കുലുക്കുന്ന സാമ്പത്തികവും രാഷ്ട്രീയവുമായ തകർച്ചയെ നേരിട്ടു കൊണ്ടിരിക്കുമ്പോൾ പഴയ അടിത്തറയിട്ടു കൊടുത്ത രാമായണത്തെ തിരിച്ചു വിളിക്കുകയാണെന്ന് സക്കറിയ കുറിപ്പിൽ പറഞ്ഞു. അവസരങ്ങൾക്കനുസരിച്ച് അതിജീവന തന്ത്രം മെനയാനുള്ള ഈ വൈഭവം പ്രതിപക്ഷ പാർട്ടികൾ കണ്ടു പഠിക്കേണ്ടതാണെന്നും സക്കറിയ അഭിപ്രായപ്പെട്ടു.

സക്കറിയയുടെ കുറിപ്പ്:

ഇന്നത്തെ ഇന്ത്യയിൽ എനിക്ക് ബിജെപിയോടും ആർ എസ് എസ്സിനോടും ഒരു വിധത്തിൽ പറഞ്ഞാൽ ആദരവ് തോന്നുന്ന ഒരു കാര്യമുണ്ട്: അവസരങ്ങൾക്കനുസരിച്ച് രാഷ്ട്രീയ അതിജീവന തന്ത്രങ്ങൾ മെന യാനുള്ള അവരുടെ ശേഷി. ഇത് ഈ തോതിൽ ഇന്ദിരാഗാന്ധിക്ക് ശേഷം മറ്റൊരു ഇന്ത്യൻ രാഷ്ട്രീയ നേതാവിലോ പാർട്ടി യിലോ ഞാൻ കണ്ടിട്ടില്ല. അതിന്റെ ഏറ്റവും പുതിയ പ്രകടനമാണ് കൊറോണ അടച്ചു പൂട്ടൽ കാലത്ത് രാമായണം പുന സംപ്രേഷണം ചെയ്യാനുള്ള തീരുമാനം. ബിജെപി എന്ന പാർട്ടിക്ക് അധികാരത്തിലേക്ക് ചവിട്ടിക്കയറാൻ കോൺഗ്രസ് പണിതു കൊടുത്ത അനവധി നടക്കെട്ടുകളിൽ ഒന്നായിരുന്നു രാമായണ പരമ്പര.

വാസ്തവത്തിൽ ഈ വഴിയൊരുക്കൽ തുടങ്ങുന്നത് ബിജെപി ജനിച്ചിട്ടില്ലാത്ത കാലത്ത് നെഹ്‌റു ഭരണത്തി ന് കീഴിൽ 1949 ൽ ബാബ്‌റി മസ്ജി് ദിൽ രാം ലല്ല യുടെ വിഗ്രഹം ഒരു മലയാളിയുടെ മേൽനോട്ടത്തിൽ കടത്തിയ മുഹൂർത്തത്തിൽ ആണ്.
1984ൽ രാജീവ് ഗാന്ധിയും കോൺഗ്രസ്സും ഷാബാനു നിയമ നിർമ്മാണ ത്തിലൂടെ ആ വഴി വീണ്ടും വെട്ടിത്തുറന്നു. 1986ൽ കോൺഗ്രസ് രാജീവ് ഗാന്ധി സംവിധാനം ഹിന്ദുത്വ പാതയിലെ അടുത്ത നാഴികക്കല്ല് സ്ഥാപിച്ചു: ബാബ്‌റി മസ്ജിദി ന്റെ പൂട്ട് തുറന്നു കൊടൂത്തു. 1987ൽ രാജീവ് ഗാന്ധിയുടെ കാലത്ത് സംപ്രേഷണം ആരംഭിച്ച രാമായണ പരമ്പര ബിജെപി യുടെ വളർച്ചയുടെ നിർണായക മുഹൂർത്തം ആയിരുന്നു. ആർഎസ്എസ് സ്വപ്നങ്ങൾക്ക് അനുസൃതമായ ഒരു 'ഹിന്ദുത്വ' വികാരം ജന സാമാന്യ ത്തിൽ സൃഷ്ടിക്കാൻ ഒരു ഒറ്റമൂലി പോലെ അത് സഹായിച്ചു. രാജീവ് ഗാന്ധി തന്നെ ബിജെ പിക്ക് അതിന്റെ അടുത്ത കുതിച്ചു ചാട്ടം സൃഷ്ടിച്ചു കൊടുത്തു : 1989 ലെ ശിലാന്യാസ നാടകവുമായുള്ള ഒത്ത്തീർപ്പ്. 1992ൽ നരസിംഹ റാവു എന്ന കോൺഗ്രസ് പ്രധാന മന്ത്രി ബാബ്‌റി മസ്ജിദ് തകർക്കലിന് മൗന സമ്മതം നൽകിയതോടെ ബിജെപി യുടെ കോൺഗ്രസ്സിന്റെ കൈപിടിച്ചുള്ള ഇന്ത്യൻ രാഷ്ട്രീയത്തിലെക്കുള്ള സമാഗമനം ഏതാണ്ട് പൂർത്തിയായി. രഥയാത്രയെ ബാക്കിയുണ്ടായി രുന്നുള്ളു.

അദ്വാനി ഒരിക്കൽ പറഞ്ഞത് ഓർമ വരുന്നു ( കൃത്യമായ വാക്കുകളല്ല): 'പുരുഷോത്തം ദാസ് ടൻഡൻജി കോൺഗ്രസ് പ്രസിഡന്റ് ആയിരിക്കും വരെ കോൺഗ്രസും ഹിന്ദുത്വവും ഒരേ നാണയത്തിന്റെ രണ്ടു മുഖങ്ങളായിരുന്നു.' ടാൻഡൻ മൃദുല ഹിന്ദുത്വ വാദിയായ കോൺഗ്രസ്കാരനായിരു ന്നു. ഒരു പക്ഷെ അദ്ദേഹത്തെ കടത്തി വെട്ടുകയാണ് കോൺഗ്രസ് പിന്നീട് ചെയ്തത് എന്ന് സംശയിക്കണം.

ഇന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഭരണകൂടം അതിന്റെ അടിത്തറയെ തന്നെ കുലുക്കുന്ന സാമ്പത്തികവും രാഷ്ട്രീയ വുമായ തകർച്ചയെ നേരിട്ടു കൊണ്ടിരിക്കുമ്പോൾ പഴയ അടിത്തറയിട്ടു കൊടുത്ത രാമായണത്തെ തിരിച്ചു വിളിക്കുകയാണ്. പഴയ കുപ്പിയിലെ പഴയ വീഞ്ഞ് ഫലം കാണുമോ എന്ന് കാത്തിരുന്ന് കാണണം. പക്ഷേ ഈ സമയാനുസൃതമായ ബുദ്ധി വൈഭവത്തെ ഇന്ത്യൻ പ്രതി ക്ഷം എന്ന് സ്വയം വിശേഷി പ്പിക്കുന്നവർ കണ്ട് മനസ്സിലാക്കുന്നതു നന്നായിരിക്കും.

ഓർമകൾ ഉണ്ടായിരിക്കുന്നത് നല്ലതായതു കൊണ്ട് ഇത് കുറിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP