Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിമാന വിലക്ക്: സർക്കാർ ഇടപെടണമെന്ന് പ്രവാസികൾ

വിമാന വിലക്ക്: സർക്കാർ ഇടപെടണമെന്ന് പ്രവാസികൾ

സ്വന്തം ലേഖകൻ

ജിദ്ദ: നിറുത്തി വെച്ച ആഭ്യന്തര - വിദേശ വിമാന സർവീസ് വിലക്ക് സൗദി അധികൃതർ അനന്തമായി നീട്ടിയത് നാട്ടിൽ പോവാൻ ആഗ്രഹിച്ചു നിൽക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് വലിയ തിരിച്ചടിയായി. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദിയിൽ ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യ വസ്തുക്കളുടെ വിപണനം ഒഴികെ എല്ലാം തല്ക്കാലം നിറുത്തിവെച്ചിരിക്കുകയാണ്. മാത്രവുമല്ല, ജിദ്ദ, റിയാദ്, മക്ക, മദീന ഉൾപ്പെടെ മിക്ക സ്ഥലങ്ങളിലും വൈകുന്നേരം മുതൽ രാവിലെ വരെ കർഫ്യു ഏർപ്പെടിത്തിയിരിക്കുകയുമാണ്.

ഇക്കാരണത്താൽ വിവിധ കമ്പനികളിലും കടകളിലും മറ്റും ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെട ആയിരക്കണക്കിന് ഇന്ത്യക്കാർ ജോലിയില്ലാതെ തങ്ങളുടെ താമസ സ്ഥലങ്ങളിൽ ഇരുന്നു സമയം തള്ളി നീക്കുകയാണ്. ശമ്പളം ഇല്ലാത്തതിനാൽ ഭക്ഷണത്തിനും താമസത്തിനും മറ്റും പൈസ ഇല്ലാത്ത അവസ്ഥയുമാണ്. ഈ അവസ്ഥ തുടർന്നാൽ ഭക്ഷണത്തിനു പോലും പൈസ ഇല്ലാത്ത സാഹചര്യം ഉണ്ടാകുമെന്നു പ്രവാസികൾ ആശങ്കപ്പെടുന്നു.

ജോലി ഇല്ലാത്തതിനാൽ പല സ്ഥാപനങ്ങളും ജീവനക്കാർക്ക് ദീർഘ കാല അവധി നൽകിയിരിക്കുകയാണ്. എന്നാൽ, വിമാന സർവീസ് ഇല്ലാത്തതിനാൽ നാട്ടിലേക്കു പോവാൻ കഴിയാതെ വിഷമിക്കുകയാണ് പ്രവാസികൾ. ഏപ്രിൽ മുതൽ വിമാന സർവീസ് ഭാഗികമായെങ്കിലും പുനരാംഭിക്കും എന്നായിരുന്നു പ്രവാസികൾ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കൊറോണ വ്യാപനം തടുക്കുന്നതിനു വേണ്ടി സൗദി സർക്കാർ ആഭ്യന്തര - വിദേശ വിമാന സർവീസ് അനന്തമായി നിറുത്തിവെക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ കേരള സർക്കാർ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി മലയാളികൾ ഉൾപ്പെടയുള്ള പ്രവാസികളെ നാട്ടിൽ എത്തിക്കാൻ ശ്രമിക്കണമെന്നാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP