Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാവലായി ഭർത്താക്കന്മാരായ പൊലീസുകാർ; കരുതലായി നഴ്സുമാരായ ഞങ്ങളും; കൊറോണക്കാലത്ത് ഏവരും വീട്ടിൽ സുരക്ഷിതരായി ഇരിക്കാൻ ആവശ്യപ്പെട്ടുള്ള ഊർമ്മിള ബിനുവിന്റെ ഫേസ്‌ബുക്ക് കുറിപ്പ് വൈറൽ

കാവലായി ഭർത്താക്കന്മാരായ പൊലീസുകാർ; കരുതലായി നഴ്സുമാരായ ഞങ്ങളും; കൊറോണക്കാലത്ത് ഏവരും വീട്ടിൽ സുരക്ഷിതരായി ഇരിക്കാൻ ആവശ്യപ്പെട്ടുള്ള ഊർമ്മിള ബിനുവിന്റെ ഫേസ്‌ബുക്ക് കുറിപ്പ് വൈറൽ

മറുനാടൻ ഡെസ്‌ക്‌

ലോകമാകെ കോറോണ വൈറസിനെതിരായ പോരാട്ടത്തിലാണ്. പല സമ്പന്ന രാജ്യങ്ങളും മാരക വൈറസിന് മുന്നിൽ പകച്ച് നിൽക്കുമ്പോൾ കേരളം കൃത്യമായ പദ്ധതികളിലൂടെ വൈറസ് വ്യാപനത്തെ ഫലപ്രദമായി തടയുകയാണ്. ആരോ​ഗ്യ രം​ഗത്തിനൊപ്പം ക്രമസമാധാന പാലനത്തിലും കേരളം ഈ കൊറോണക്കാലത്ത് മറ്റിടങ്ങൾക്ക് മാതൃകയാകുകയാണ്. ലോക് ഡൗണിനെ തുടർന്ന് ജനങ്ങൾ തെരുവിൽ ഇറങ്ങുന്നതിനും കൂട്ടം കൂടുന്നതിനും ഉൾപ്പെടെ കർശന വിലക്ക് നിലനിൽക്കുമ്പോൾ ക്രിയാത്മകമായ സേവനമാണ് പൊലീസ് നിർവഹിക്കുന്നത്.

കൊവിഡ്19ന്റെ സമൂഹ വ്യാപനം നടയാനായി ഏവരും വീടുകളിൽ ഒതുങ്ങി കൂടുമ്പോൾ അതിന് പോലും സാധിക്കാത്ത രണ്ട് വിഭാ​ഗങ്ങളാണ് ആരോ​ഗ്യ പ്രവർത്തകരും പൊലീസുകാരും. പലയിടത്തും ആരോഗ്യ വകുപ്പും പൊലീസ് ഉദ്യോഗസ്ഥരും ഒരുമിച്ച് പ്രവർത്തിക്കുന്ന കാഴ്ചകളും കാണുന്നുണ്ട്.. ഇത്തരത്തിൽ ഏറെ ഹൃദ്യമായ ഒരു കുറിപ്പാണ് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്.

പുറത്തു ജനങ്ങൾക്ക് വേണ്ടി പൊലീസു ഉദ്യോഗസ്ഥനായ ഭർത്താക്കന്മാർ നിൽക്കുമ്പോൾ ആശുപത്രിയിൽ ഭാര്യമാരായ നഴ്‌സുമാർ പരിചരണത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. നഴ്‌സ് ഊർമ്മിള ബിനുവാണ് സുഹൃത്തിനോട് ഒപ്പമുള്ള കോവിഡ് കാല ഡ്യൂട്ടി അപാരതയെക്കുറിച്ച് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ഒരുമിച്ചു p s c സ്റ്റാഫ് നേഴ്‌സ് എക്‌സാം എഴുതി തൊട്ടടുത്ത റാങ്കുകൾ നേടി ഒരേ ആശുപത്രിയിൽ ഭർത്താക്കന്മാരുടെ പാത പിന്തുടർന്ന് ഒരുമിച്ചു ഒരേ ദിവസം ഞങ്ങൾ ജോലിയിൽ പ്രവേശിക്കുകയാണ്. ഈ കൊറോണ കാലത്ത് ഞങ്ങൾ നഴ്‌സ്മാരും പൊലീസ്‌കാരും ഉൾപ്പെടെ നിരവധിപേര് കർമനിരതരാണു… നിങ്ങൾ വീട്ടിലിരുന്നു ഞങ്ങളോടും നാടിനോടും സഹകരിക്കണം… നമ്മൾ അതിജീവിക്കും.- ഊർമ്മിള ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം..

#covid19 ന്റെ ആധിയുടെ കാലത്ത് ഒരു ചെറിയ വ്യത്യസ്ത dtuy joining അപാരത..

2012 ജൂൺ 18 നാണു എന്റെയും ആര്യയുടെയും ഭർത്താക്കന്മാരായ ബിനുവും അഭിലാഷും പൊലീസ് യൂണിഫോമണിയുന്നത്. അയൽക്കാരായ രണ്ടു പേരും ഒരുമിച്ച് പി എസ് സി പരീക്ഷ എഴുതി ഒരുമിച്ചു തൃശൂർ പൊലീസ് അക്കദമിയിൽ നിന്ന് passing out കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചു. വർഷങ്ങൾക്കിപ്പുറം 3 മാസത്തെ ഇടവേളയിൽ 2 നഴ്‌സ്മാരെ വിവാഹം കഴിച്ചു. ആ ഞങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജിലെ നഴ്‌സിങ് വിദ്യാഭ്യാസ കാലത്തെ പരിചയക്കാരായിരുന്നു. ഇന്ന് 26. 03. 2020 ഇൽ ഒരുമിച്ചു p s c സ്റ്റാഫ് നേഴ്‌സ് എക്‌സാം എഴുതി തൊട്ടടുത്ത റാങ്കുകൾ നേടി ഒരേ ആശുപത്രിയിൽ ഭർത്താക്കന്മാരുടെ പാത പിന്തുടർന്ന് ഒരുമിച്ചു ഒരേ ദിവസം ഞങ്ങൾ ജോലിയിൽ പ്രവേശിക്കുകയാണ്…… പ്രാർത്ഥനകൾ ഉണ്ടാവണം..

NB: ഈ കൊറോണ കാലത്ത് ഞങ്ങൾ നഴ്‌സ്മാരും പൊലീസ്‌കാരും ഉൾപ്പെടെ നിരവധിപേര് കർമനിരതരാണു… നിങ്ങൾ വീട്ടിലിരുന്നു ഞങ്ങളോടും നാടിനോടും സഹകരിക്കണം… നമ്മൾ അതിജീവിക്കും.. #stay home.. #stay safe…

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP