Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണ ബോധവൽക്കരണത്തിൽ പങ്കാളികളായി നഴ്‌സുമാരും

കൊറോണ ബോധവൽക്കരണത്തിൽ പങ്കാളികളായി നഴ്‌സുമാരും

സ്വന്തം ലേഖകൻ

പാലാ: കൊറോണവ്യാപനത്തിനെതിരെ സന്ദേശവുമായി നഴ്‌സുമാർ. പാലാ മരിയൻ മെഡിക്കൽ സെന്ററിലെ നഴ്‌സുമാരാണ് കൊറോണ ബോധവൽക്കരണ സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തി ബോധവൽക്കരണം നടത്തിയത്.

തങ്ങൾ രാത്രിയും പകലും സേവനമനുഷ്ഠിക്കുകയാണ്, സുരക്ഷിതമായി വീടുകളിൽ കഴിയുക, സന്ദർശനങ്ങളും സന്ദർശകരെയും ഒഴിവാക്കുക, സ്വയം രക്ഷിച്ചു രാജ്യത്തെയും രക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് നഴ്‌സുമാർ ബോധവൽക്കരണ പ്രചാരണത്തിൽ പങ്കാളികളായത്. ആരോഗ്യ പ്രവർത്തകർക്ക് ആത്മവിശ്വാസം പകരാനും ബോധവൽക്കരണം ലക്ഷ്യമിടുന്നു.

വരും ദിവസങ്ങൾ നിർണ്ണായകമാണെന്ന് ആശുപത്രി അഡ്‌മിനിസ്‌ട്രേറ്റർ സി ഷേർളി പറഞ്ഞു. ഇപ്പോൾ വീടുകളിൽ കഴിയേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ബോധവൽക്കരണ പ്രചാരണം സംഘടിപ്പിച്ചത്. ജനങ്ങൾ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അഭ്യർത്ഥിച്ചു.

അഡ്‌മിനിട്രേറ്റർ സി ഷേർളി, സി ബെൻസി, മെഡിക്കൽ സൂപ്രണ്ട് ഡോ മാത്യു തോമസ് എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP