Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പരിശോധനാ ഫലം നെ​ഗറ്റീവാണെന്ന് ആരാധകരോട് പറഞ്ഞത് രണ്ട് ദിവസം മുമ്പ്; കൊറണ ബാധിതനായി ചികിത്സയിലായിരുന്ന അമേരിക്കൻ സംഗീതജ്ഞൻ ജോ ഡിഫി അന്തരിച്ചു

പരിശോധനാ ഫലം നെ​ഗറ്റീവാണെന്ന് ആരാധകരോട് പറഞ്ഞത് രണ്ട് ദിവസം മുമ്പ്; കൊറണ ബാധിതനായി ചികിത്സയിലായിരുന്ന അമേരിക്കൻ സംഗീതജ്ഞൻ ജോ ഡിഫി അന്തരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

വാഷിംങ്ടൺ: പ്രശസ്ത അമേരിക്കൻ സംഗീതജ്ഞൻ ജോ ഡിഫി (61) മരിച്ചു. കൊവിഡ് 19 ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു ഡിഫി. കൊവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് രണ്ട് ദിവസംമുമ്പ് ഡിഫി തന്നെയാണ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ തന്റെ ആരാധകരോട് പറഞ്ഞത്.

ഒക്‌ലഹോമ സ്വദേശിയായ ഡിഫി നാടോടിപ്പാട്ടിലൂടെയാണ് പോപ്പ് സംഗീതത്തിലേക്ക് എത്തുന്നത്. 1990 ലാണ് എ തൗസൻഡ് വൈൻഡിങ് റോഡ് എന്ന ആദ്യ ആൽബത്തിലൂടെ അദ്ദേഹത്തിന്റെ ഹോം എന്ന് ഗാനം പുറത്തിറങ്ങുന്നത്. തുടർന്ന് പിക്കപ്പ് മാൻ, പ്രോപ് മി അപ് ബിസൈഡ് ദി ജൂക്‌ബോക്സ് (ഇഫ് ഐ ഡൈ), ജോൺ ഡീറി ഗ്രീൻ തുടങ്ങിയവ പുറത്തിറങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP