Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊതുഗതാഗത സേവനത്തിന്റെ സമയക്രമം ആർ.ടി.എ പ്രഖ്യാപിച്ചു; എല്ലാ ദിവസങ്ങളിലും ഏഴു മുതൽ രാത്രി ഏഴു വരെ ദുബൈ മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനം പതിവുപോലെ സർവിസ് നടത്തും; ഏഴിന് തന്നെ എല്ലാ വിധ പൊതുഗതാഗത സേവനങ്ങളും അവസാനിപ്പിക്കും

പൊതുഗതാഗത സേവനത്തിന്റെ സമയക്രമം ആർ.ടി.എ പ്രഖ്യാപിച്ചു; എല്ലാ ദിവസങ്ങളിലും ഏഴു മുതൽ രാത്രി ഏഴു വരെ ദുബൈ മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനം പതിവുപോലെ സർവിസ് നടത്തും; ഏഴിന് തന്നെ എല്ലാ വിധ പൊതുഗതാഗത സേവനങ്ങളും അവസാനിപ്പിക്കും

സ്വന്തം ലേഖകൻ

ദുബൈ: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യമാകെ നടപ്പാക്കുന്ന ദേശീയ അണുനശീകരണ യജ്ഞം ദീർഘിപ്പിച്ചതോടെ പൊതുഗതാഗത സേവനത്തിന്റെ സമയക്രമം ആർ.ടി.എ പ്രഖ്യാപിച്ചു. എല്ലാ ദിവസങ്ങളിലും രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ ദുബൈ മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനം പതിവുപോലെ സർവിസ് നടത്തും. രാത്രി എട്ടു മുതൽ പുലർച്ചെ ആറു വരെ അണുനശീകരണ യജ്ഞം നടക്കുന്നതിനാൽ ഏഴിന് തന്നെ എല്ലാ വിധ പൊതുഗതാഗത സേവനങ്ങളും അവസാനിപ്പിക്കും.

ദുബൈയിൽ പകൽ സമയങ്ങളിൽ പൊതുഗതാഗതം ഉപയോഗിക്കാമോ എന്നത് സംബന്ധിച്ച് യാത്രക്കാർ പ്രകടിപ്പിച്ച ആശയക്കുഴപ്പത്തിന് പരിഹാരമെന്നോണമാണ് ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി വെബ്‌സൈറ്റിൽ സമയക്രമം പ്രഖ്യാപിച്ചത്.ദുബൈ മെട്രോ രാവിലെ ഏഴു മണിക്ക് സർവിസ് ആരംഭിച്ച് രാത്രി ഏഴോടെ അവസാനിപ്പിക്കും. ദുബൈ മെട്രോ റെഡ് ലൈനിൽ അവസാനത്തെ സർവീസ് വൈകുന്നേരം 6.02ന് പുറപ്പെടും. റാഷിദിയയിൽ നിന്ന് യു.എ.ഇ എക്‌സ്‌ചേഞ്ചിലേക്കും തിരിച്ചും 6.02ന് ആയിരിക്കും അവസാനത്തെ സർവീസ്.

ഗ്രീൻ ലൈനിൽ ക്രീക്ക് സ്‌റ്റേഷനിൽ നിന്ന് ഇതിസലാത്തിലേക്ക് 6.13ന് മെട്രോ അവസാന സർവീസ് നടത്തും. ഇതിസലാത്തിൽ നിന്ന് ക്രീക്ക് സ്‌റ്റേഷനിലേക്കുള്ള അവസാന സർവീസ് 6.17ന് ആയിരിക്കും. ബസുകൾ രാവിലെ ഏഴിന് ആരംഭിച്ച് വൈകീട്ട് ആറോടെ സർവിസ് നിർത്തും. ടാക്‌സികളും ഇതേ സമയക്രമത്തിൽ തന്നെയായിരിക്കും സർവിസ് തുടരുക. എന്നാൽ ഇന്റർസിറ്റി ബസ് സർവിസ് സമയത്തിൽ അൽപം മാറ്റമുണ്ട്. ദുബൈയിൽ നിന്ന് അബൂദബി, ഫുജൈറ, ഹത്ത എന്നിവിടങ്ങളിലേക്ക് ബസുകൾ രാവിലെ ഏഴിന് ആദ്യ സർവിസ് നടത്തും. വൈകീട്ട് നാലിനാണ് അവസാന സർവിസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP