Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്തെ എല്ലാ വിചാരണത്തടവുകാർക്കും റിമാൻഡ് പ്രതികൾക്കും ഇടക്കാല ജാമ്യം; ഹൈക്കോടതിയുടെ തീരുമാനം രാജ്യത്ത് ലോക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ; അർഹരായവരെ മോചിപ്പിക്കാൻ ജയിൽ സൂപ്രണ്ടുമാർക്ക് നിർദ്ദേശം

സംസ്ഥാനത്തെ എല്ലാ വിചാരണത്തടവുകാർക്കും റിമാൻഡ് പ്രതികൾക്കും ഇടക്കാല ജാമ്യം; ഹൈക്കോടതിയുടെ തീരുമാനം രാജ്യത്ത് ലോക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ; അർഹരായവരെ മോചിപ്പിക്കാൻ ജയിൽ സൂപ്രണ്ടുമാർക്ക് നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംസ്ഥാനത്തെ എല്ലാ വിചാരണത്തടവുകാർക്കും, റിമാൻഡ് പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൊവിഡ്19ന്റെ പശ്ചാത്തലത്തിൽ രാജ്യമാകെ ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നടപടി. ഏപ്രിൽ 30 വരെയാണ് നിലവിൽ ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ഏഴ് വർഷത്തിന് താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തപ്പെട്ടിരിക്കുന്നവർക്കാണ് ഇളവ് ലഭിക്കുക. അർഹരായവരെ ജയിൽ സൂപ്രണ്ടുമാർ മോചിപ്പിക്കണമെന്നാണ് നിർദ്ദേശം. അതേസമയം, സ്ഥിരം കുറ്റവാളികൾക്ക് ഇടക്കാലജാമ്യത്തിന് അർഹതയില്ല. ഹൈക്കോടതിയുടെ ഫുൾ ബെഞ്ചാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

കർശന നിബന്ധനകളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. താമസ സ്ഥലത്ത് എത്തിയാൽ ഉടൻ പ്രതികൾ ലോക്കൽ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. ജാമ്യത്തിൽ പുറത്തിറങ്ങുന്നവർ ലോക്ക് ഡൗൺ നി‍‌‌‌ർദ്ദേശങ്ങൾ ക‌ർശനമായി പാലിക്കണം. ജാമ്യകാലാവധി കഴിയുമ്പോൾ പ്രതികൾ ബന്ധപ്പെട്ട കോടതികളിൽ ഹാജരാകണം. ജാമ്യം തുടരുന്നത് സംബന്ധിച്ച് വിചാരണക്കോടതി തീരുമാനം എടുക്കും.

കേരളത്തിലെ ജയിൽ സൂപ്രണ്ടുമാർ കോടതി ഉത്തരവ് അനുസരിച്ച് അർഹരായ തടവുകാരെ മോചിപ്പിക്കണമെന്നാണ് ഹൈക്കോടതി നി‌‌‌ർദ്ദേശിച്ചിരിക്കുന്നത്. നിലവിൽ ഏപ്രിൽ 30 വരെയാണ് ജാമ്യമെങ്കിലും ലോക്ക് ഡൗൺ കാലാവധി നീളുകയാണെങ്കിൽ ഇതിനനുസരിച്ച് ജാമ്യ കാലാവധിയും നീട്ടും. പുറത്തിറങ്ങുന്ന പ്രതികൾ ലോക്ഡൗൺ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്. ഏതെങ്കിലും കാരണവശാൽ ജാമ്യം ലഭിച്ചവർ സർക്കാർ നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങിയാൽ ഇപ്പോൾ അനുവദിക്കപ്പെട്ടിട്ടുള്ള ഇടക്കാല ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP