Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വേണു സാറിനെ കുറ്റവിമുക്തനാക്കി ആലപ്പുഴ ഡിഇഒ; ആരോപണങ്ങൾ തെളിയിക്കാൻ മാനേജ്‌മെന്റിന് കഴിഞ്ഞില്ലെന്ന് റിപ്പോർട്ട്; സംസ്‌കൃത അദ്ധ്യാപകനെ തിരിച്ചെടുക്കാൻ ഉത്തരവ്; ആലപ്പുഴ എസ് ഡി വി ഗേൾസ് ഹൈസ്‌കൂളിലെ സംസ്‌കൃത അദ്ധ്യാപകനെ പോക്‌സോ കേസിൽ കുടുക്കിയെന്ന് വ്യക്തമാക്കി തിരിച്ചെടുക്കൽ ഉത്തരവ്; വ്യാജ ആരോപണങ്ങളിലൂടെ മാഷിനെ തകർക്കാനുള്ള ഗൂഡ നീക്കം പൊളിച്ചു; സർക്കാർ ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ സ്‌കൂളിനെതിരെ നടപടി വരും

വേണു സാറിനെ കുറ്റവിമുക്തനാക്കി ആലപ്പുഴ ഡിഇഒ; ആരോപണങ്ങൾ തെളിയിക്കാൻ മാനേജ്‌മെന്റിന് കഴിഞ്ഞില്ലെന്ന് റിപ്പോർട്ട്; സംസ്‌കൃത അദ്ധ്യാപകനെ തിരിച്ചെടുക്കാൻ ഉത്തരവ്; ആലപ്പുഴ എസ് ഡി വി ഗേൾസ് ഹൈസ്‌കൂളിലെ സംസ്‌കൃത അദ്ധ്യാപകനെ പോക്‌സോ കേസിൽ കുടുക്കിയെന്ന് വ്യക്തമാക്കി തിരിച്ചെടുക്കൽ ഉത്തരവ്; വ്യാജ ആരോപണങ്ങളിലൂടെ മാഷിനെ തകർക്കാനുള്ള ഗൂഡ നീക്കം പൊളിച്ചു; സർക്കാർ ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ സ്‌കൂളിനെതിരെ നടപടി വരും

സ്വന്തം ലേഖകൻ

ആലപ്പുഴ: ആലപ്പുഴ എസ്.ഡി.വി ഗേൾസ് ഹൈസ്‌കൂളിലെ സംസ്‌കൃത അദ്ധ്യാപകനായ എസ്. വേണുവിനെ കോടതി ഉത്തരവും സർക്കാർ ഉത്തരവും ഉണ്ടായിട്ടും മാനേജ്മെന്റ് തിരിച്ചെടുക്കാത്തത് വിവാദത്തിൽ. വേണുവിനെ പോക്സോ കേസിൽ കുടുക്കുകയായിരുന്നെന്ന് മാതൃകാ സംസ്‌കൃത പഠന കേന്ദ്രത്തിലെ ഒരു വിഭാഗം പൂർവവിദ്യാർത്ഥികളും എസ്.ഡി.വി ഗേൾസ് സ്‌കൂളിലെ സംസ്‌കൃത വിഭാഗം കുട്ടികളുടെ ഏതാനും രക്ഷിതാക്കളും ആരോപിച്ചിരുന്നു.

പ്രതിയാക്കിശേഷം അദ്ദേഹത്തെ സ്‌കൂളിൽ നിന്ന് സസ്പെന്റ് ചെയ്തു. ജാമ്യം അനുവദിച്ച ഹൈക്കോടതി എസ്.ഡി.വി ബോയ്സ് സ്‌കൂളിലേക്ക് അദ്ദേഹത്തെ മാറ്റി നിയമിക്കാനും ഉത്തരവിട്ടിരുന്നു. കൂടാതെ സംസ്ഥാന സർക്കാരും അദ്ധ്യാപകനെ തിരിച്ചെടുത്തശേഷം റിപ്പോർട്ട് നല്കാൻ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. പരമാവധി ആറുമാസം വരെ മാത്രമേ ഒരു അദ്ധ്യാപകനെ ഇങ്ങനെ പുറത്ത് നിർത്താൻ പാടുള്ളൂ എന്ന സർവീസ് ചട്ടവും മാനേജ്മെന്റ് ലംഘിച്ചതായി ഇവർ കുറ്റപ്പെടുത്തുന്നു. ഈ ന്യായം പറഞ്ഞാണ് ശ്രീറാം വെങ്കിട്ടരാമനെ സർവ്വീസിൽ തിരിച്ചെടുത്തത്. എന്നാൽ ഇത് പോലും എസ്.ഡി.വി ഗേൾസ് സ്‌കൂൾ അറിഞ്ഞ മട്ട് കാണിക്കുന്നില്ല.

സ്‌കൂളിൽ പ്രവർത്തിക്കുന്ന കാലടി സംസ്‌കൃത സർവകലാശാലയുടെ ആഭിമുഖ്യത്തിലുള്ള മാതൃകാ സംസ്‌കൃത പഠനകേന്ദ്രത്തിലാണ് അദ്ദേഹം ജോലി ചെയ്തുകൊണ്ടിരുന്നത്. എന്നാൽ വേണുവിനെ മാറ്റിയതോടൊപ്പം ആ കോഴ്സും സ്‌കൂളിൽ നിന്ന് മാറ്റുവാൻ ശ്രമിച്ചു. രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് പിന്നീട് ഈ കോഴ്സ് ബോയ്സ് സ്‌കൂളിലേയ്ക്ക് മാനേജ്മെന്റ് മാറ്റുകയായും ചെയ്തു. പിന്നീട് വേണുവിന്റെ സസ്പെഷൻ റദ്ദു ചെയ്യാൻ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങുകയും ചെയ്തു.

ആലപ്പുഴ ഡി.ഇ.ഒ നടത്തിയ സമഗ്രമായ അന്വേഷണത്തിൽ ആരോപണ വിധേയനായ അദ്ധ്യാപകൻ എസ്. വേണുവിൽ ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം വ്യാജമെന്ന് ബോധ്യപ്പെട്ടതിനാൽ സസ്പെൻഷൻ റദ്ദുചെയ്യാനും ഈ മാസം 31ന് മുമ്പ് ജോലിയിൽ പ്രവേശിപ്പിക്കാനാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ 27ന് ഇറക്കിയ ഉത്തരവിൽ മാനേജ്മെന്റിനോട് വ്യക്തമാക്കിയിട്ടുള്ളത്. അദ്ധ്യാപകർ, രക്ഷകർത്താക്കൾ, പരാതിയിൽ പറയുന്ന വിദ്യാർത്ഥികൾ എന്നിവരിൽനിന്ന് മൊഴിയെടുത്തെങ്കിലും കൗൺസിലിങ് സമയത്ത് അദ്ധ്യാപകരോട് വിദ്യാർത്ഥികൾ പറഞ്ഞിട്ടുള്ളത് ശരിയാണെന്ന് അന്വേഷണ സംഘത്തെ ബോധ്യപ്പെടുത്താൻ സാധിച്ചിട്ടില്ല. 2018ന് ശേഷം അദ്ധ്യാപകനിൽ ആരോപിക്കപ്പെട്ട കുറ്റം ഒരിക്കൽ പോലും ആവർത്തിച്ചിട്ടില്ലെന്ന് രക്ഷകർത്താക്കൾ അന്വേഷണ സംഘത്തിന് മൊഴി നൽകി.

മറ്റ് കുട്ടികളുടെ സാന്നിദ്ധ്യത്തിൽ ആയതിനാൽ മറ്റ് അദ്ധ്യാപകരെ നേരിൽ കണ്ട് അന്വേഷിച്ചതിൽ ഇത്തരത്തിലുള്ള പ്രവർത്തികൾ ആരോപണ വിധേയനായ അദ്ധ്യാപകന്റെ ഭാഗത്തുനിന്ന് ഉണ്ടായതായി ശ്രദ്ധയിൽ പെട്ടിട്ടില്ലാത്തതിനാൽ നിയമപരമായി വേലവിലക്ക് തുടരേണ്ടതില്ലെന്ന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. വേണുവിന്റെ സസ്പെൻഷൻ റദ്ചെയ്ത കോടതി ഉത്തരവിന് അനുസൃസൃതമായി നടപടി സ്വീകരിച്ച് സർവീസിൽ മാർച്ച് 31ന് മുമ്ബ് പുനപ്രവേശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും എസ്.ഡി.വി സ്‌കൂൾ മാനേജർക്ക് നൽകിയ ഉത്തരവിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ വ്യക്തമാക്കിയിട്ടുണ്ട്.

ഇതും അവഗണിക്കാൻ ശ്രമിക്കുകയാണ് മാനേജ്‌മെന്റ്. എന്നാൽ ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ സ്‌കൂളിനെതിരെ നടപടി വരുമെന്നാണ് സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP