Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെൻഷൻകാരും സാമൂഹിക അകലം പാലിക്കാൻ ബാധ്യസ്ഥരാണ്; സ്ഥിതിഗതികൾ ഈനിലയിൽ തുടർന്നാണ് പെൻഷൻ വിതരണം നിർത്തിവെയ്ക്കേണ്ടി വരും; ജനം സാമൂഹിക അകലം പാലിക്കുന്നുണ്ട് എന്ന് ബാങ്ക് ജീവനക്കാർ ഉറപ്പുവരുത്തണം; പെൻഷൻ വിതരണത്തിലെ തിക്കിലും തിരക്കിലും പ്രതികരണവുമായി മന്ത്രി തോമസ് ഐസക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്ക് ഡൈൺ വിലക്കുകൾ മറികടന്നും പെൻഷൻ വാങ്ങാൻ ബാങ്കുകൾക്ക് മുന്നിൽ വൻതിരക്ക്. ആളുകളുടെ വൻനിരയാണ് ബാങ്കുകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.സ്ഥിതിഗതികൾ ഈരീതിയിൽ തുടരുകയാണെങ്കിൽ പെൻഷൻ വിതരണം നിർത്തിവെയ്ക്കേണ്ടി വരുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

ക്ഷേമ പെൻഷൻ ഉൾപ്പെടെ രണ്ട് മാസത്തെ പെൻഷനുകളാണ് ബാങ്കുകളിൽ എത്തിയിരിക്കുന്നത്. ഇതുവാങ്ങാനാണ് ബാങ്കുകളുടെ മുന്നിൽ പ്രായമായവർ ഉൾപ്പെടെയുള്ളവർ തടിച്ചുകൂടിയിരിക്കുന്നത്. തിരുവനന്തപുരത്താണ് ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുന്നത്. സാമൂഹിക അകലം പാലിക്കണമെന്ന നിർദ്ദേശം നിലനിൽക്കുമ്പോഴാണ് ജനം ബാങ്കുകൾക്ക് മുന്നിൽ തടിച്ചുകൂടിയത്.

ജനം സാമൂഹിക അകലം പാലിക്കുന്നുണ്ട് എന്ന് ബാങ്ക് ജീവനക്കാർ ഉറപ്പുവരുത്തണമെന്ന് തോമസ് ഐസക് പറഞ്ഞു. പെൻഷൻകാരും സാമൂഹിക അകലം പാലിക്കാൻ ബാധ്യസ്ഥരാണ്. സ്ഥിതിഗതികൾ ഈനിലയിൽ തുടർന്നാണ് പെൻഷൻ വിതരണം നിർത്തിവെയ്ക്കേണ്ടി വരും. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ആലോചിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.

കൂടുതൽ ദിവസങ്ങൾ നിശ്ചയിച്ച് പെൻഷൻ വിതരണം നടത്തുന്ന നിലയിൽ ക്രമീകരണം ഏർപ്പെടുത്തുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. നിലവിൽ സർവീസ് പെൻഷൻകാർക്ക് അഞ്ചുദിവസം കൊണ്ട് വിതരണം ചെയ്യാനാണ് നിശ്ചയിച്ചിരുന്നത്. അതായത് ഈ രണ്ട് ദിവസങ്ങളിൽ ഈ രണ്ടു നമ്പറുകൾ എന്ന നിലയിലാണ് വിതരണം ചെയ്യുന്നത്. ഇത് ഒരു ദിവസം ഒരു നമ്പർ എന്ന നിലയിൽ പത്തുദിവസത്തിനുള്ളിൽ വിതരണം ചെയ്യാനാണ് പുതിയ തീരുമാനം. ട്രഷറിയിൽ സാമൂഹിക അകലം പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

ഏപ്രിൽ രണ്ടാം തീയതിയിൽ പൂജ്യം നമ്പർ ഉള്ളവർക്കും മൂന്നാം തീയതി ഒന്നാം നമ്പർ കിട്ടിയവർക്കും എന്നിങ്ങനെ പെൻഷൻ വിതരണം ചെയ്യുന്ന തരത്തിൽ പുതുക്കിയ ഓർഡർ ഉടൻ പുറത്തിറക്കാനാണ് തീരുമാനിച്ചത്. എന്നാൽ സ്ഥിതിഗതികൾ ഇങ്ങനെ തുടർന്നാൽ പെൻഷൻ വിതരണം നിർത്തിവെയ്ക്കേണ്ടി വരുമെന്ന് തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP