Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വനവാസികൾക്ക് അവശ്യസാധനങ്ങൾ എത്തിക്കാൻ വാഹനങ്ങൾ വിട്ടുനൽകുമെന്ന് വനംമന്ത്രി അഡ്വ കെ രാജു; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ വനവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഏകോപനത്തിന് പ്രത്യേക സംവിധാനവുമായി സർക്കാർ

വനവാസികൾക്ക് അവശ്യസാധനങ്ങൾ എത്തിക്കാൻ വാഹനങ്ങൾ വിട്ടുനൽകുമെന്ന് വനംമന്ത്രി അഡ്വ കെ രാജു; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ വനവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഏകോപനത്തിന് പ്രത്യേക സംവിധാനവുമായി സർക്കാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വനവാസികൾക്ക് അവശ്യസാധനങ്ങൾ എത്തിക്കാൻ വനംവകുപ്പ് വാഹനങ്ങൾ വിട്ടു നൽകുമെന്ന് വനംമന്ത്രി അഡ്വ കെ രാജു അറിയിച്ചു. വനപാതകളിൽ സർവീസ് നടത്തിയിരുന്ന ജീപ്പുകളുടെ സർവീസ് നിർത്തലാക്കിയ സാഹചര്യത്തിൽ ഉൾക്കാടുകളിൽ താമസിക്കുന്നവർക്ക് അവശ്യസാധനങ്ങൾ വങ്ങുന്നതിനും ആശുപത്രികളിൽ പോകുന്നതിനും മറ്റും ബുദ്ധിമുട്ടുകൾ നേരിടുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് തീരുമാനം. ആശുപത്രികളിലെത്തുന്നതിനും മരുന്നും ഭക്ഷ്യവസ്തുക്കളും മറ്റ് നിത്യോപയോഗ സാധനങ്ങളും വാങ്ങുന്നതിനും വനംവകുപ്പിന്റെ വാഹനങ്ങൾ വിട്ടു നൽകുന്നതിന് എല്ലാ ബന്ധപ്പെട്ട ഓഫീസർമാർക്കും നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.

സിവിൽസപ്ലൈസ് നൽകുന്ന റേഷനും മറ്റും ആനുകൂല്യങ്ങളും ഊരുകളിൽ നേരിട്ടെത്തിക്കുന്ന പ്രവർത്തനങ്ങൾ പട്ടികവർഗ വകുപ്പുമായി ചേർന്ന് ഇതിനോടകം തന്നെ വനംവകുപ്പ് നടപ്പിലാക്കി വരികയാണ്. കോവിഡ് മുൻനിർത്തി ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സൗജന്യ ഭക്ഷ്യധാന്യങ്ങളും പലവ്യജ്ഞനകിറ്റും മറ്റ് ആനുകൂല്യങ്ങളും ഊരുകളിലെത്തിക്കുന്നതിനും വിതരണം ചെയ്യുന്നതിനും സൗകര്യമൊരുക്കുന്നതിന് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്കും എസ് ടി പ്രൊമോട്ടർമാർക്കും അതത് പ്രദേശത്തെ റേഞ്ച് ഓഫീസർമാരെ സമീപിക്കാമെന്നും മന്ത്രി അറിയിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ വനവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ ഏകോപ്പിക്കുന്നതിന് എ പി സി സി എഫ് രാജേ്ഷ് രവീന്ദ്രനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. പുറത്തുനിന്നുള്ളവർ ഊരുകളിലെത്താതിരിക്കാൻ നിരീക്ഷണം കർശനമാക്കണമെന്നും ഉൾക്കാടുകളിൽ താമസിക്കുന്നവർക്ക് പ്രത്യേകശ്രദ്ധയും പരിഗണനയും നൽകണമെന്നും മന്ത്രി ബന്ധപ്പട്ട ഉദ്യോഹസ്ഥർക്ക് കർശന നിർദ്ദേശം നൽകുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP