Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാക്കനാട് റൂട്ടിലോടുന്ന ഇർഫാൻ എന്ന പ്രൈവറ്റ് ബസിലെ ജീവനക്കാർ അവധിയിൽ പോകുമ്പോൾ പകരക്കാരനാകുന്ന ക്ലീനർ; ബസുകളിൽ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന മാഫിയയിലെ കണ്ണി; രാത്രിയിൽ വീട്ടിലെ ലൈറ്റ് ഓഫ് ചെയ്ത് മുകളിൽ കയറി ഇരുന്ന് ലഹരി ഉപയോഗിക്കുന്ന അയൽക്കാരുടെ പേടി സ്വപ്നം; ഗോപികയെ പിന്നാലെ നടന്ന് പ്രണയത്തിന്റെ പേരിൽ ഭീഷണിപ്പെടുത്തിയത് മനസിൽ പക സൂക്ഷിക്കുന്ന ക്രിമിനൽ; പത്താംക്ലാസുകാരിയുടെ ആത്മഹത്യയ്ക്ക് കാരണം സിബിയുടെ സ്വഭാവം അറിഞ്ഞുള്ള ഭയം തന്നെ

കാക്കനാട് റൂട്ടിലോടുന്ന ഇർഫാൻ എന്ന പ്രൈവറ്റ് ബസിലെ ജീവനക്കാർ അവധിയിൽ പോകുമ്പോൾ പകരക്കാരനാകുന്ന ക്ലീനർ; ബസുകളിൽ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന മാഫിയയിലെ കണ്ണി; രാത്രിയിൽ വീട്ടിലെ ലൈറ്റ് ഓഫ് ചെയ്ത് മുകളിൽ കയറി ഇരുന്ന് ലഹരി ഉപയോഗിക്കുന്ന അയൽക്കാരുടെ പേടി സ്വപ്നം; ഗോപികയെ പിന്നാലെ നടന്ന് പ്രണയത്തിന്റെ പേരിൽ ഭീഷണിപ്പെടുത്തിയത് മനസിൽ പക സൂക്ഷിക്കുന്ന ക്രിമിനൽ; പത്താംക്ലാസുകാരിയുടെ ആത്മഹത്യയ്ക്ക് കാരണം സിബിയുടെ സ്വഭാവം അറിഞ്ഞുള്ള ഭയം തന്നെ

ആർ പീയൂഷ്

കൊച്ചി: പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി കങ്ങരപ്പടി പല്ലങ്ങാട്ട് മുകൾ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കാഞ്ഞങ്ങാട് സ്വദേശി സിബി നാട്ടുകാരുടെ പേടി സ്വപ്നമെന്ന് അയൽവാസികൾ. സിബിയുടെ സ്വഭാവം തിരിച്ചറിഞ്ഞുള്ള ഭയമാണ് ഗോപികയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്ന് നാട്ടുകാരും പറയുന്നു.

രാത്രി കാലങ്ങളിൽ ഇയാൾ വീട്ടിലെ ലൈറ്റ് ഓഫ് ചെയ്ത് വീടിന് മുകളിൽ കയറി ഇരുന്ന് ലഹരി ഉപയോഗിക്കുന്നത് പലരും കണ്ടിട്ടുണ്ട്. പരിചയമില്ലാത്ത പലരും ഇയാളുടെ വീട്ടിലെത്തുകയും വീടിന് മുകളിൽ കയറി ഇരുന്ന് പുകവലിക്കുകയും ലഹരി ഉപയോഗിക്കുന്നതും സ്ഥിരമാണെന്നും അയൽ വാസികൾ പറയുന്നു. വയോധികരായ ദമ്പതികളും ഇയാളുടെ അമ്മയുമാണ് ഇവിടുത്തെ മറ്റ് താമസക്കാർ. പരിസരവാസികളാരോടും ഒരു സഹകരണവും ഇല്ലാത്ത ആളുകളായിരുന്നു ഇവർ. ആരെയെങ്കിലും കണ്ടാൽ ഇവർ വേഗം വീടിനുള്ളിൽ കയറി വാതിലടക്കും.

സിബി പൂക്കാട്ട് പടി - കാക്കനാട് റൂട്ടിലോടുന്ന ഇർഫാൻ എന്ന പ്രൈവറ്റ് ബസിൽ ക്ലീനറായി പോകുകയാണ്. മാസത്തിൽ കുറച്ചു ദിവസം മാത്രമാണ് ഇയാൾ ജോലിക്ക് പോയിരുന്നത്. ബസിലെ സ്ഥിരം ജീവനക്കാർ അവധിയിൽ പോകുമ്പോൾ പകരക്കാരനായി ജോലി ചെയ്യുകയായിരുന്നു. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന സിബി ബസുകളിലും വിദ്യാർത്ഥികൾക്കും കഞ്ചാവ് വിതരണം ചെയ്തിരുന്നുവെന്ന് ചില ബസ് തൊഴിലാളികൾ മറുനാടനോട് പറഞ്ഞു. ഒരു യാത്രക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തിൽ ചെറിയ പ്രശ്നം അടുത്തിടെയുണ്ടായിരുന്നു. എന്നാൽ അത് കേസാകാതെ ഒത്തു തീർപ്പാക്കിയിരുന്നു. രാത്രികാലങ്ങളിൽ ഇറങ്ങി നടക്കുന്ന സ്വഭാവവും ഇയാൾക്കുണ്ട്. എപ്പോഴും ലഹരി ഉപയോഗിച്ചാണ് നടക്കുന്നത്.

സിബിയുടെ മാതാവ് ലീല ഒരു ഡോക്ടറുടെ വീട്ടിൽ വീട്ടു വേലയ്ക്ക് പോകുകയാണ്. വീട്ടു വാടക കൊടുത്തിരുന്നത് ഇവരായിരുന്നു. സംഭവം നടന്നതിന് ശേഷം ഇവരോട് എത്രയും വേഗം വീടൊഴിയാൻ ആവശ്യപ്പെട്ടതായി വീട്ടുടമ സീത മറുനാടനോട് പറഞ്ഞു. പ്രശ്നക്കാരനാണ് എന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ അപ്പോൾ തന്നെ പുറത്താക്കുമായിരുന്നു. ആരും ഒരു സൂചനപോലും തന്നിരുന്നില്ല എന്നം അവർ പറഞ്ഞു.

മാസത്തിൽ കൂടുതൽ ദിവസവും വീട്ടിൽ തന്നെ ഇരിക്കുന്ന ഇയാൾ ചെലവിനുള്ള പണം കണ്ടെത്തുന്നത് കഞ്ചാവുൾപ്പെടെയുള്ള ലഹരി വസ്തുക്കൾ വിൽപ്പന നടത്തിയാണ്. അയൽക്കാരാരോടും സഹകരണമില്ലാത്തതും ഇയാളുടെ ലഹരി വിൽപ്പന വീട്ടുകാർക്ക് അറിയാം എന്നതു കൊണ്ടാണെന്നും നാട്ടുകാർ സംശയം ആരോപിക്കുന്നു. രണ്ട് വർഷമായതേയുള്ളൂ ഇയാളും കടുംബവും കങ്ങരപ്പടിയിൽ താമസം തുടങ്ങിയിട്ട്. ആദ്യമേ തന്നെ ഇവരുടെ പ്രവർത്തികളിൽ അസ്വഭാവികത തോന്നിയിരുന്നു. അന്ന് വാടക ഉടമയോട് വിരം പറഞ്ഞിരുന്നതായി അടുത്തുള്ളവർ പറഞ്ഞു.

കഴിഞ്ഞ 19 നാണ് കങ്ങരപ്പടി പല്ലാങ്ങാട്ട് വീട്ടിൽ സാബുവിന്റെയും സിനിയുടെയും മകൾ ഗോപിക മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്. അയൽ വാസിയായ സിബിയുടെ നിരന്തരമായ ശല്യപ്പെടുത്തലും ദേഹോപദ്രവവുമായിരുന്നു ആത്മഹത്യക്ക് പിന്നിലെ കാരണം. ഗോപികയുടെ പിന്നാലെ പ്രണയാഭ്യർത്ഥനയുമായി നടന്ന ഇയാളെ അവഗണിച്ചതിനാൽ കടുത്ത പകയുണ്ടായിരുന്നു. അതിനാൽ മിക്കപ്പോഴും ഇയാൾ ഗോപികയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാരണത്താലാണ് ഗോപിക ആത്മഹത്യ ചെയ്തത്.

കാഞ്ഞങ്ങാട് സ്വദേശിയായ സിബി വാടകയ്ക്കാണ് പെൺകുട്ടിയുടെ വീടിന് സമീപം താമസിച്ചിരുന്നത്. വാടക വീടിന്റെ ഉടമയോട് ഇയാളെ പറ്റി പരാതി പറയാൻ മാതാവ് സിനി പുറത്തേക്കിറങ്ങി. ഈ സമയമാണ് ഗോപിക വീട്ടിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ദോഹത്തൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പെൺകുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ തീയണച്ച് കളമശേരി ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ മെഡിക്കൽ കോളേജ് കോവിഡ് ചികിത്സാ കേന്ദ്രമായി മാറ്റിയതു കൊണ്ട് തിങ്കളാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിൽ തുടരുമ്പോഴാണ് ബുധനാഴ്ച രാത്രി 9 മണിയോടെ ഗോപിക മരണത്തിന് കീഴടങ്ങിയത്.

സംഭവം നടന്ന ദിവസം തന്നെ ഒളിവിൽ പോയ സിബിയെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കസ്റ്റഡിയിലെടുക്കുമ്പോൾ ലഹരി ഉപയോഗിച്ചതിനെതുടർന്ന് അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. നാലു വയസുകാരനായ ഗോവിന്ദ് ഗോപികയുടെ സഹോദരനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP