Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കൂർഗ് വനത്തിൽ നിന്ന് പിടിച്ച പിടിയാനയെ തടിപിടുത്തത്തിന് നിയോഗിച്ചത് വനം വകുപ്പ്; ലക്ഷണമൊത്ത പിടിയാനയെ കണ്ട് കൊതിച്ച അമേരിക്കൻ മൃഗശാലയ്ക്ക് ഇന്ത്യ അംബികയെ കൈമാറിയത് നാല് ദശകം മുൻപ്; ഇന്ത്യ അമേരിക്ക് നൽകിയ ആന മുത്തശ്ശി അംബികയെ ദയാവധം ചെയ്ത് സ്മിത്ത്സോണിയൻ മൃഗശാല; ദയാവധം രോഗബാധിതയായതിനെ തുടർന്ന്

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: ഇന്ത്യയുടെ വംശജയായ ആന മുത്തശ്ശിക്ക് വാഷിങ് ടൺ മൃഗശാലയിൽ ദയാവധം. പ്രായാധിക്യം മൂലം അവശതകൾ അനുഭവിച്ച ആനമുത്തശ്ശി അംബികയെ ദയാവധം കഴിഞ്ഞ ദിവസമാണ് ദയാവധത്തിന് വിധേയമാക്കിയത്. വാഷിങ്ടണിലെ സ്മിത്ത്സോണിയൻ മൃഗശാലയിൽ കഴിഞ്ഞിരുന്ന 72 വയസ്സുള്ള ഏഷ്യൻ ആനയാണ് അംബിക. സ്മിത്ത്സോണിയൻ മൃഗശാലക്ക് ഇന്ത്യ നൽകിയ സമ്മാനമായിരുന്നു അംബിക.

1948 കാലത്താണ് അംബികയുടെ ജനനം. നോർത്ത് അമേരിക്കയിലെ ഏറ്റവും പ്രായമേറിയ ആനകളിലൊന്നായിരുന്നു അംബിക. കൂർഗ് വനത്തിൽനിന്നും എട്ട് വയസുള്ളപ്പോഴായിരുന്നു വനം വകുപ്പ് അംബികയെ പിടികൂടിയത്.

തുടർന്ന് തടിപിടിക്കുന്നതിനായി അംബികയെ നിയോഗിക്കുകയും 1961 വരെ തുടരുകയും ചെയ്തു. അതിന് ശേഷമാണ് സ്മത്ത്സോണിയൻ മൃഗശാലക്ക് അംബികയെ സമ്മാനിച്ചത്.അംബികക്ക് ആദരാഞ്ജലികൾ, ഇന്ത്യ നൽകിയ സ്നേഹമുള്ള സമ്മാനം. ഏറ്റവും പ്രായമുള്ള ഏഷ്യൻ ആന അംബിക സ്മിത്ത്സോണിയൻ ദേശീയ മൃഗശാലയിൽ ചെരിഞ്ഞു- ഇന്ത്യൻ അംബാസിഡർ തരൺജിത് സിങ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞയാഴ്ച അംബികയുടെ മുൻവശത്തെ വലതുകാലിന് മുറിവ് ഉണ്ടായതായി മൃഗശാല പരിപാലകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഭാരം കാരണം കാലിന് വളവുണ്ടാവുകയും ശരിയായ നിൽക്കാൻ കഴിയാതെ ആവുകയുമായിരുന്നു. അംബികയെ എഴുന്നേൽപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ അധികൃതർ നടത്തിയെങ്കിലും അതൊക്കെ പരാജയപ്പെടുകയായിരുന്നു.

എന്നാൽ ഇക്കാരണം കൊണ്ട് തന്നെ അംബികയുടെ മൃഗശാലയിലെ ഉറ്റ സുഹൃത്തുക്കളായ രണ്ട് ആനകൾ ശാന്തിയുമായോ ബോസിയുമായോ ഇടപെഴകുന്നതിനും മറ്റും തയാറായിരുന്നില്ല. തുടർന്ന് ശാരീരികവും മാനസികവുമായുള്ള അംബികയുടെ ബുദ്ധിമുട്ടുകളെ തുടർന്ന് മെഡിക്കൽ സംഘം ദയാവധത്തിന് തീരുമാനിക്കുകയായിരുന്നു. ദയാവധത്തിന് മുൻപ് തന്നെ ഈ രണ്ട് ആനകളുമായി ഇടപെഴകുന്നതിനും അധികൃതർ അവസരമൊരുക്കി.

ഗർഭാശയ മുഴകളുടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഗൊണോഡോട്രോപിൻ റിലീസിങ് ഹോർമോൺ ആദ്യമായി പരീക്ഷിച്ച ആദ്യ ആനയും അംബികയാണ്.

മനുഷ്യന്റെ പരിചരണയിൽ കഴിയുന്ന ഏഷ്യൻ ആനകളുടെ സാധാരണ പ്രായം 40 ആണെങ്കിലും കഴിഞ്ഞ 59 വർഷമായി സ്മിത്ത്സോണിയൻ മൃഗശാലയിൽ കഴിയുന്ന അംബിക ഏവർക്കും അത്ഭുതമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP