Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അനാവശ്യമായി റോഡിൽ ഇറങ്ങുന്നവർക്ക് ഇനി 14 ദിവസത്തെ ക്വാറന്റൈന് കേന്ദ്ര നിർദ്ദേശം; ഓൺലൈൻ പാസില്ലാതെ വാഹനവുമായി ഇറങ്ങുന്നവർക്കെതിരെ ഇനി കർശന നടപടി; അതിഥി തൊഴിലാളികളുടെ പലായനവും ഒരു കാരണവശാലും അനുവദിക്കില്ല; രോഗ ബാധ 202 പേരിൽ സ്ഥിരീകരിച്ചതോടെ കടുത്ത നടപടികൾക്ക് നിർബന്ധിതരായി സംസ്ഥാന സർക്കാർ; സമൂഹ വ്യാപന സാധ്യത സജീവമെന്ന വിലയിരുത്തലും ശക്തം; ഇനി പിടിക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കും

അനാവശ്യമായി റോഡിൽ ഇറങ്ങുന്നവർക്ക് ഇനി 14 ദിവസത്തെ ക്വാറന്റൈന് കേന്ദ്ര നിർദ്ദേശം; ഓൺലൈൻ പാസില്ലാതെ വാഹനവുമായി ഇറങ്ങുന്നവർക്കെതിരെ ഇനി കർശന നടപടി; അതിഥി തൊഴിലാളികളുടെ പലായനവും ഒരു കാരണവശാലും അനുവദിക്കില്ല; രോഗ ബാധ 202 പേരിൽ സ്ഥിരീകരിച്ചതോടെ കടുത്ത നടപടികൾക്ക് നിർബന്ധിതരായി സംസ്ഥാന സർക്കാർ; സമൂഹ വ്യാപന സാധ്യത സജീവമെന്ന വിലയിരുത്തലും ശക്തം; ഇനി പിടിക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മുതൽ ലോക് ഡൗൺ കൂടുതൽ ശക്തമാക്കും. കോവിഡിൽ സമൂഹ വ്യാപനത്തിന് സാധ്യതയുള്ളതിനാലാണ് ഇത്. രാജ്യത്ത് ഏറ്റവും അധികം കോവിഡ് ബാധിതരുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ഈ സാഹചര്യത്തിലാണ് ലോക് ഡൗൺ കർശനമാക്കുന്നത്. യാത്രാ പാസുകുൾ ഓൺലൈൻ വഴി ആക്കി. ഇതോടെ പാസില്ലാത്ത ആർക്കും യാത്ര ചെയ്യാൻ കഴിയാതെ വരും.

ലോക്ഡൗൺ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഞായറാഴ്ച 1029 പേർക്കെതിരെ കേസെടുത്തിരുന്നു. ഇതോടെ ആറു ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 9340 ആയി. സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1068 പേരാണ്. 531 വാഹനങ്ങളും പിടിച്ചെടുത്തു. പാസില്ലാതെ ഇനി യാത്ര ചെയ്യുന്നവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കാനാണ് തീരുമാനം. അങ്ങനെ കടുത്ത നടപടികൾ എടുക്കും. എങ്ങനേയും ലോക് ഡൗൺ ശക്തമാക്കണമെന്ന സന്ദേശം സർക്കാരും പൊലീസിന് കൊടുത്തിട്ടുണ്ട്. എന്നാൽ യാത്രക്കാരോട് കയർക്കാൻ പൊലീസിനെ അനുവദിക്കില്ല.

ലോക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരെ 14 ദിവസത്തെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദ്ദേശം കിട്ടിയിട്ടുണ്ട്. ഇവരെ സർക്കാർ ക്വാറന്റൈൻ സംവിധാനങ്ങളിലാണ് പ്രവേശിപ്പിക്കേണ്ടതെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്കയച്ച പുതിയ സർക്കുലറിൽ വ്യക്തമാക്കുന്നു. ക്വാറന്റൈനിലുള്ള അത്തരം വ്യക്തികളെ നിരീക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ നിർദ്ദേശങ്ങളും സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് മൂന്നാഴ്ച ഏർപ്പെടുത്തിയ ലോക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കേണ്ടത് സംസ്ഥാന സർക്കാരുകളുടെ ചുമതലയാണ്. എല്ലാവരുടെയും താല്പര്യങ്ങളെ മുൻനിർത്തിക്കൊണ്ടാണ് പുതിയ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നതെന്നും സർക്കുലറിൽ പറയുന്നു. അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് നൽകിയ പുതിയ സർക്കുലറിലാണ് ഈ പരാമർശങ്ങൾ ഉള്ളത്. ഇത് സംസ്ഥാനം നടപ്പാക്കുമോ എന്ന് വ്യക്തമല്ല. എങ്കിലും സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി ശക്തമായി തന്നെ സംസ്ഥാനത്തും പൊലീസ് ഇടപെടൽ നടത്തും.

കോവിഡ് 19 നെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് അത്യാവശ്യ സാഹചര്യത്തിൽ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം, വെഹിക്കിൾ പാസ് എന്നിവ ലഭിക്കുന്നതിന് ഓൺലൈൻ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. https://pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി പൊതുജനങ്ങൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. സൈബർ ഡോം നോഡൽ ഓഫീസർ കൂടിയായ എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ സൈബർ ഡോമിലെ വിദഗ്ധ സംഘമാണ് ഓൺലൈൻ സംവിധാനം വികസിപ്പിച്ചത്. വളരെ അത്യാവശ്യ സന്ദർഭങ്ങളിൽ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം ഓൺലൈനിൽ ലഭിക്കുവാൻ യാത്രക്കാർ പേര്, മേൽവിലാസം, വാഹനത്തിന്റെ നമ്പർ, സഹയാത്രികന്റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തിയതിനു ശേഷം യാത്രക്കാരന്റെ ഒപ്പ് അപ്ലോഡ് ചെയ്യണം.

ഈ വിവരങ്ങൾ പൊലീസ് കൺട്രോൾ സെന്ററിൽ പരിശോധിച്ചശേഷം സത്യവാങ്മൂലം അംഗീകരിച്ച ലിങ്ക് യാത്രക്കാരന്റെ മൊബൈൽ നമ്പറിലേയ്ക്കു മെസ്സേജ് ആയി നൽകും. യാത്രവേളയിൽ പൊലീസ് പരിശോധനയ്ക്കായി ഈ ലിങ്കിൽ ലഭിക്കുന്ന സത്യവാങ്മൂലം കാണിച്ചാൽ മതിയാകും. അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കിൽ ആ വിവരം മൊബൈൽ നമ്പറിലേയ്ക്കു മെസ്സേജ് ആയി ലഭിക്കും.

ഒരു ആഴ്ചയിൽ ഓൺലൈൻ മുഖാന്തിരം ഉള്ള സത്യവാങ്മൂലം പ്രകാരം പരമാവധി മൂന്നുതവണ മാത്രമേ യാത്ര അനുവദിക്കുകയുള്ളു. വെഹിക്കിൾ പാസ് ഓൺലൈനായി നൽകുന്നത് മരണം, ഒഴിവാക്കാനാകാത്ത ആശുപത്രി സന്ദർശനം മുതലായ തികച്ചും ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കാനാണ്. പേര്, മേൽ വിലാസം, മൊബൈൽ നമ്പർ എന്നിവ ചേർത്ത ശഷം ഫോട്ടോ,ഒപ്പ്,ഒഫീഷ്യൽ ഐ.ഡി. കാർഡ് എന്നിവയുടെ ഇമേജ് അപ്ലോഡ് ചെയ്യണം. പരിശോധനയ്ക്കു ശേഷം പാസ് യാത്രക്കാരന് മെസ്സേജ് ആയി ലഭിക്കും. ഇതും ആഴ്ചയിൽ പരമാവധി മൂന്നുതവണയേ ലഭിക്കൂ.

നൽകുന്ന വിവരങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ അപേക്ഷകർക്കെതിരെ നിയമനടപടി സ്വീകരിക്കും. വളരെ അത്യാവശ്യ സാഹചര്യങ്ങളിൽ ഉപയോഗിക്കുവാൻ ലഭ്യമാക്കിയിട്ടുള്ള ഈ സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെയും നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.

ഇന്നലെ പൊലീസ് നടപടി ഇങ്ങനെ
ജില്ല തിരിച്ചുള്ള കണക്ക് ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി - 23, 30, 5
തിരുവനന്തപുരം റൂറൽ - 47, 60, 29
കൊല്ലം സിറ്റി - 69, 74, 55
കൊല്ലം റൂറൽ - 180, 184, 57
പത്തനംതിട്ട - 206, 200, 159
കോട്ടയം - 66, 74, 18
ആലപ്പുഴ - 57, 70, 19
ഇടുക്കി - 99, 35, 23
എറണാകുളം സിറ്റി - 26, 26, 17
എറണാകുളം റൂറൽ - 54, 61, 23
തൃശൂർ സിറ്റി - 37, 41, 32
തൃശൂർ റൂറൽ - 35, 43, 18
പാലക്കാട് - 28, 40, 22
മലപ്പുറം - 35, 59, 4
കോഴിക്കോട് സിറ്റി - 24, 22, 23
കോഴിക്കോട് റൂറൽ - 8, 10, 8
വയനാട് - 24, 28, 12
കണ്ണൂർ - 9, 9, 5
കാസർകോട് - 2, 2, 2

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP