Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഹിന്ദുസ്ഥാൻ ലബോററ്ററീസിൽ നിർമ്മിച്ച സാനിറ്റൈസറുകൾ ശേഖരിച്ചത് മെഡിക്കൽ സ്റ്റോറുകളുടെ മറവിൽ; രണ്ടര ലക്ഷം രൂപയുടെ സാനിറ്റൈസറുകൾ പൂഴ്‌ത്തിവെച്ചത് ഇരട്ടി വിലക്ക് വിൽക്കാനായി; ക്രൈംബ്രാഞ്ച് പിടികൂടിയത് മൂന്നം​ഗ സംഘത്തിനെ

ഹിന്ദുസ്ഥാൻ ലബോററ്ററീസിൽ നിർമ്മിച്ച സാനിറ്റൈസറുകൾ ശേഖരിച്ചത് മെഡിക്കൽ സ്റ്റോറുകളുടെ മറവിൽ; രണ്ടര ലക്ഷം രൂപയുടെ സാനിറ്റൈസറുകൾ പൂഴ്‌ത്തിവെച്ചത് ഇരട്ടി വിലക്ക് വിൽക്കാനായി; ക്രൈംബ്രാഞ്ച് പിടികൂടിയത് മൂന്നം​ഗ സംഘത്തിനെ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: പൂഴ്‌ത്തിവച്ച 2.5ലക്ഷം രൂപ വിലവരുന്ന സാനിറ്റൈസർ ബോട്ടിലുകൾ മുംബൈ പൊലീസ് പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ മഹാരാഷ്ട്ര ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 50 രൂപ വിലയിട്ട സാനിറ്റൈസർ ഇരട്ടി വിലയ്ക്ക് മറിച്ച് വിൽക്കാനുള്ള നീക്കത്തിനിടെയാണ് സംഘം പിടിയിലായത്.

മാഹിമിലെ ഒരു ഫ്ലാറ്റിൽ നടത്തിയ റെയ്ഡിലാണ് സാനിറ്റൈസർ ശേഖരം കണ്ടെത്തിയത്. ആകെ 5000 ബോട്ടിലുകളാണ് ഫ്ളാറ്റിൽ ഉണ്ടായിരുന്നത്. ക്രൈംബ്രാഞ്ചിന്റെ ചെമ്പൂർ യൂണിറ്റാണ് പരിശോധന നടത്തിയത്. ഹിന്ദുസ്ഥാൻ ലബോററ്ററീസിൽ നിർമ്മിച്ച സാനിറ്റൈസറുകൾ മെഡിക്കൽ സ്റ്റോറുകളെ മറയാക്കി വ്യാപകമായി സംഭരിക്കുകയായിരുന്നു. സംഭവം ആസൂത്രണം ചെയ്ത മൂന്ന് പേരെയും ഫ്ലാറ്റിൽ വച്ച് തന്നെ അറസ്റ്റ് ചെയ്തു.

മുംബൈയിൽ മാസ്കുകൾക്കും സാനിറ്റൈസറുകൾക്കും ക്ഷാമം അനുഭവപ്പെടുന്നുണ്ട്. പൂഴ്‌ത്തിവയ്ക്കുന്നത് വ്യാപകമായതോടെ കർശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ആഴ്ച അന്ധേരിയിൽ നടത്തിയ റെയ്ഡിൽ 15 കോടിയുടെ മാസ്കുകളാണ് പിടികൂടിയത്. വിപണിയിൽ മാസ്‌ക് ലഭ്യത കുറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ പൂഴ്‌ത്തിവെച്ച 25.22 ലക്ഷം യൂണിറ്റ് മാസ്‌ക്കുകളാണ് പിടിച്ചെടുത്തത്. 3.25 ലക്ഷം യുണിറ്റ് മാസ്‌ക്കുകൾ മുംബൈ വിമാനത്തവളത്തിന് പുറത്തുള്ള എയർ കാർഗോയ്ക്ക് സമീപത്തുനിന്നും 22 ലക്ഷത്തോളം മാസ്‌ക്കുകൾ ബിവാൻഡിയിലുള്ള ഒരു ഗോഡൗണിൽനിന്നുമാണ് പിടിച്ചെടുത്തത്.

സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തതായി ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. ബാലാജി മുത്തുപാണ്ടി നാടാർ, ഷാരൂഖ് അഖിൽ ഷെയ്ക്ക്, മിഹിർ ദർശൻ പട്ടേൽ, ഗുലാം മുർതുസ മുൻഷിർ എന്നിവരാണ് പൊലീസ് പിടിയിലായത്. വിപണിയിൽ രണ്ട് രൂപ വില വരുന്ന മാസ്‌ക് 20 രൂപയ്ക്കും 100 രൂപയ്ക്ക് ലഭിക്കുന്ന എൻ95 മാസ്‌ക് 300 രൂപയ്ക്കുമാണ് സംഘം വിറ്റഴിച്ചിരുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശം മറികടന്ന് ഇവ കയറ്റുമതി ചെയ്യാനും സംഘം ശ്രമിച്ചിരുന്നു.

കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഹാൻഡ് സാനിറ്റൈസർ, മാസ്‌ക് എന്നിവ അവശ്യ സാധനങ്ങളുടെ പട്ടികയിൽ കേന്ദ്രം ഉൾപ്പെടുത്തിയിരുന്നു. ഉയർന്ന വിലയിൽ ഇവയുടെ വിൽപനയും കർശനമായി വിലക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP