Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചരക്ക് നീക്കത്തിന് ലോക് ഡൗൺ തടസ്സമല്ലെന്ന് കേന്ദ്രസർക്കാർ; ചരക്ക് വാഹനങ്ങൾക്ക് കടന്ന് പോകാൻ സൗകര്യം ഒരുക്കണമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി; അവശ്യ സാധനങ്ങൾ മാത്രമല്ല കടത്തി വിടേണ്ടതെന്നും അജയ് ഭല്ലയുടെ കത്തിൽ ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശം

ചരക്ക് നീക്കത്തിന് ലോക് ഡൗൺ തടസ്സമല്ലെന്ന് കേന്ദ്രസർക്കാർ; ചരക്ക് വാഹനങ്ങൾക്ക് കടന്ന് പോകാൻ സൗകര്യം ഒരുക്കണമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി; അവശ്യ സാധനങ്ങൾ മാത്രമല്ല കടത്തി വിടേണ്ടതെന്നും അജയ് ഭല്ലയുടെ കത്തിൽ ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് ചരക്ക് നീക്കത്തിന് തടസ്സം സൃഷ്ടിക്കരുതെന്ന് കേന്ദ്രസർക്കാർ. ലോക് ഡൗൺ ചരക്ക് നീക്കത്തെ ബാധിക്കരുതെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രം നിർദ്ദേശം നൽകി. അവശ്യ വസ്തുക്കളും അല്ലാത്തവയും വാഹനങ്ങളിൽ കൊണ്ടുപോകാൻ അനുവദിക്കാമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ വ്യക്തമാക്കി.

പത്ര വിതരണം, പാൽ സംഭരണം - വിതരണം, പലചരക്ക് സാധനങ്ങളുടെയും ശുചിത്വ പരിപാലന ഉത്പന്നങ്ങളുടെയും വിതരണം എന്നിവയെല്ലാം അനുവദിക്കണം. പാൽ വിതരണവുമായി ബന്ധപ്പെട്ട പായ്ക്കിങ് വസ്തുക്കളുടെ വിതരണം അടക്കമുള്ളവ അനുവദിക്കണം. അച്ചടി മാധ്യമങ്ങളുടെ പ്രവർത്തനത്തിനും തടസമുണ്ടാകരുത്. സോപ്പ്, ഹാൻഡ് വാഷ്, അണുനാശിനികൾ, ഷാംപു, അലക്കുപൊടി, ടിഷ്യൂ പേപ്പർ, ടൂത്ത് പേസ്റ്റ്, സാനിറ്ററി പാഡുകൾ, ഡയപ്പറുകൾ, ബാറ്ററികൾ, ചാർജർ എന്നിവയെല്ലാം വാഹനങ്ങളിൽ കൊണ്ടുപോകാൻ അനുവദിക്കണം എന്നും കത്തിൽ പറയുന്നു.

ലോക്ക് ഡൗണിനെത്തുടർന്ന് ദുരിതത്തിലായ കുടിയേറ്റ തൊഴിലാളികൾക്കും ഭവന രഹിതർക്കും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കും ഭക്ഷണവും അവശ്യ വസ്തുക്കളും നൽകാൻ സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് ഉപയോഗിക്കാനും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്.

ലോക്ക് ‍ഡൗൺ മൂലം തൊഴിലും വരുമാനവും നഷ്ടമായ അതിഥി തൊഴിലാളികൾ രാജ്യവ്യാപകമായി കുടുങ്ങി കിടക്കുന്നുണ്ട്. പൊതു​ഗതാ​ഗതസൗകര്യം ലഭ്യമാല്ലാത്തതിനാൽ നൂറുകണക്കിന് കിലോമീറ്റ‍ർ നടന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണ് തൊഴിലാളികൾ ഈ സാഹചര്യത്തിലാണ് ഇവർക്ക് ആവശ്യമായ താമസം, ഭക്ഷണം, ചികിത്സ എന്നിവ ഉറപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP