Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇടുക്കിയിലെ കോൺഗ്രസ് നേതാവ് എ.പി.ഉസ്മാന് കോവിഡ് ബാധിച്ചത് മൂന്നാർ ടീ കൗണ്ടിയിലെ ബ്രിട്ടീഷ് പൗരനിൽ നിന്നോ? വൈറസ് ബാധ എവിടെ നിന്നെറിയാതെ ഇരുട്ടിൽ തപ്പുമ്പോൾ ഒരുസാധ്യതയും കൈവിടാതെ ആരോഗ്യ പ്രവർത്തകർ; ഉസ്മാൻ സഞ്ചരിച്ച വാഹനങ്ങളിൽ നിന്നോ താമസിച്ച സ്ഥലങ്ങളിൽ നിന്നോ രോഗബാധയുണ്ടാകാനും സാധ്യത; ഇടപഴകിയ മുഴുവൻ പേരും വീടുകളിൽ നിരീക്ഷണത്തിൽ; ഐസൊലേഷൻ വാർഡിൽ നാലുപേരും

ഇടുക്കിയിലെ കോൺഗ്രസ് നേതാവ് എ.പി.ഉസ്മാന് കോവിഡ് ബാധിച്ചത് മൂന്നാർ ടീ കൗണ്ടിയിലെ ബ്രിട്ടീഷ് പൗരനിൽ നിന്നോ? വൈറസ് ബാധ എവിടെ നിന്നെറിയാതെ ഇരുട്ടിൽ തപ്പുമ്പോൾ ഒരുസാധ്യതയും കൈവിടാതെ ആരോഗ്യ പ്രവർത്തകർ; ഉസ്മാൻ സഞ്ചരിച്ച വാഹനങ്ങളിൽ നിന്നോ താമസിച്ച സ്ഥലങ്ങളിൽ നിന്നോ രോഗബാധയുണ്ടാകാനും സാധ്യത; ഇടപഴകിയ മുഴുവൻ പേരും വീടുകളിൽ നിരീക്ഷണത്തിൽ; ഐസൊലേഷൻ വാർഡിൽ നാലുപേരും

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: ഇടുക്കിയിലെ കോൺഗ്രസ്സ് നേതാവിന് എ.പി.ഉസ്മാന് കൊവിഡ് ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനുള്ള ശ്രമം ഫലം കാണുന്നില്ല. ഇയാൾ സഞ്ചരിച്ച വാഹനങ്ങളിൽ നിന്നോ, താമസിച്ച സ്ഥലങ്ങളിൽ നിന്നോ ആകാം വൈറസ് ബാധയുണ്ടായതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. ഇയാൾക്ക് വൈറസ് ബാധയേൽക്കാനുണ്ടായ സാഹചര്യം സ്ഥിരീകരിക്കാൻ സാധ്യമായ എല്ലാമാർഗ്ഗവും പരിശോധിക്കുന്നുണ്ടെന്ന് ദേവികുളം സബ്ബ്കളക്ടർ പ്രേം കൃഷ്ണൻ അറിയിച്ചു.

കോവിഡ് വൈറസ്സ് കൂടുതൽ പേരിലേക്ക് വ്യാപിച്ചതായി കണ്ടെത്തിയതോടെ പരിശോധനകളും ബോധവൽക്കരണവും കാര്യക്ഷമമാക്കാൻ ജില്ലാഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ 3 ദിവസത്തിനുള്ളിൽ മൂന്നാറിലെ കോളനിമേഖലകളിലെ മുഴുവൻ വീടുകളിലും ആരോഗ്യവകുപ്പ് ജീവനക്കാർ ജില്ലാഭരണകൂടത്തിന്റെ സഹായത്തോടെ പരിശോധന പൂർത്തിയാക്കി. 1200-ളം വീടുകളിലെ മുഴുവൻ താമസക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കി.

ഇതിൽ 12 പേർക്ക് പനിയുടെ ലക്ഷണങ്ങൾ കണ്ടെത്തി. ഇവരോട് മുറിയടച്ച് താമസസ്ഥത്ത് കഴിയണമെന്നും പുറത്തിറങ്ങരുതെന്നും ആരോഗ്യവകുപ്പധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. മൂന്നാറിലെ ശിക്ഷക് സദനിൽ ഒരുക്കിയ ഐസലേഷൻ വാർഡിലേയ്ക്ക് കോൺഗ്രസ്സ് നേതാവുമായി അടുത്തിടപഴകിയ രണ്ട് പേരെക്കൂടി പ്രവേശിപ്പിച്ചു .ഇതോടെ ഇവിടെ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം നാലായി.

ഇവിടെ 36 മുറികളാണ് സജ്ജീകരിച്ചിട്ടുള്ളത്. വേണ്ടിവന്നാൽ ഇനിയും ഇവിടെ സ്ഥലസൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. വിശാലമായ ഡോർമെറ്ററി ഉൾപ്പെടെ ഇവിടെ സജ്ജമാണ്. കോൺഗ്രസ്സ് നേതാവുമായി അടുത്തിടപഴകിയ മുഴുവൻ പേരോടും വീടുകൾക്ക് പുറത്തിറങ്ങാതെ നിരീക്ഷണത്തിലിരിക്കുന്നതിനാണ് ആരോഗ്യവകുപ്പധികൃതർ നിർദ്ദേശിച്ചിട്ടുള്ളത്.

കോവിഡ് ബാധ സ്ഥിരീകരിച്ചതും ടീ കൗണ്ടി റിസോർട്ടിൽ താമസിച്ചിരുന്നതുമായ ബ്രിട്ടീഷ് പൗരനിൽ നിന്നും ഇയാൾക്ക് രോഗം പടർന്നിരിയ്്ക്കാനുള്ള സാധ്യത ഇല്ലന്നാണ് അധികൃതരുടെ വിലയിരുത്തൽ. ബ്രീട്ടീഷ് പൗരൻ താമസിച്ചിരുന്ന സമയത്ത് ടീ കൗണ്ടി റിസോർട്ടിൽ ജോലിചെയ്തിരുന്ന മുഴുവൻ ജീവനക്കാരെയും ഇവരുമായി ബന്ധമുണ്ടായിരുന്ന മുഴുവൻ പേരെയും ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കിയിരുന്നു.

ഇതിൽ കൂടുതൽ അടുത്തിടപഴകിയെന്ന് ബോദ്ധ്യപ്പെട്ട ഡ്രൈവർമാർ, റിസോർട്ട് ജിവനക്കാർ എന്നിവരുൾപ്പെടെ 7 പേരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു.കഴിഞ്ഞ ദിവസം റിസൽട്ട് ലഭിച്ചപ്പോൾ ഇവയെല്ലാം നെഗറ്റീവായിരുന്നു.ഇത് വലിയൊരളവിൽ അധികൃതർക്ക് ആശ്വസാസമാണ് സമ്മാനിച്ചത്.

കോൺഗ്രസ്സ് നേതാവിന് രോഗം ബാധിച്ചത് എവിടെ നിന്ന് എന്ന് സ്ഥിരീകരിക്കാനാവാത്ത സാഹചര്യത്തിൽ വൈറസിന്റെ സാമൂഹികവ്യാപനം ഉണ്ടാകുമോ എന്നുള്ള ആശങ്ക നിലൽക്കുന്ന സാഹചര്യത്തിലാണ് ശുഭസൂചകമായി 7 പേരുടെ പരിശോധന ഫലമെത്തിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP