Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വർഷങ്ങളായി പായിപ്പാട്ട് കഴിയുന്നവരാണ് പലരും; പകുതിയിലധികം ആളുകൾ നാട്ടിലേക്ക് മടങ്ങിപ്പോയിട്ടുണ്ട്; ബാക്കിയെല്ലാവരും ടിക്കറ്റ് എടുത്തിരുന്നുവെങ്കിലും ട്രെയിൻ ഇല്ലാത്തതിനാൽ പോകാൻ സാധിച്ചില്ല; പായിപ്പാട്ട് പ്രതിഷേധിക്കുന്ന അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ നേരത്തേതന്നെ തഹസിൽദാരെ ചുമതലപ്പെടുത്തിയിരുന്നുവെന്നും എംഎൽഎ സിഎഫ് തോമസ്

സ്വന്തം ലേഖകൻ

ചങ്ങനാശേരി: പായിപ്പാട്ട് പ്രതിഷേധിക്കുന്ന അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ നേരത്തേതന്നെ തഹസിൽദാരെ ചുമതലപ്പെടുത്തിയിരുന്നതായി ചങ്ങനാശേരി എംഎ‍ൽഎ. സി.എഫ്. തോമസ് അറിയിച്ചു.

വർഷങ്ങളായി പായിപ്പാട്ട് കഴിയുന്നവരാണ് പലരും. പകുതിയിലധികം ആളുകൾ നാട്ടിലേക്ക് മടങ്ങിപ്പോയിട്ടുണ്ട്. 60 ശതമാനത്തോളം പോയി. ബാക്കിയെല്ലാവരും ടിക്കറ്റ് എടുത്തിരുന്നുവെങ്കിലും ട്രെയിൻ ഇല്ലാത്തതിനാൽ പോകാൻ സാധിച്ചില്ല. മധ്യതിരുവതാംകൂറിൽ പല സ്ഥലങ്ങളിൽ പോകുന്നവരാണ് ഇവർ,

ഇവർക്ക് ഭക്ഷണത്തിന്റെ പ്രശ്നങ്ങൾ നേരിടേണ്ടി വന്നിരുന്നു. പായിപ്പാട് പഞ്ചായത്ത് കമ്മിറ്റി അഭ്യർത്ഥിച്ചത് അനുസരിച്ച് ജില്ലാ കളക്ടർ പ്രത്യേക കോൺഫറൻസ് വിളിച്ചിരുന്നു. യോഗത്തിൽ ഇവർക്ക് ഭക്ഷണം ലഭ്യമാക്കുക, സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളിൽ അടിയന്തര നടപടികളെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

യോഗത്തിൽ എടുത്ത തീരുമാനങ്ങൾ കൃത്യമായി നടപ്പാകുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനായി തഹസിൽദാരെ ചുമതലപ്പെടുത്തിയിട്ടുണ്ടും ഉണ്ടാിരുന്നതായി സി.എഫ്. തോമസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP