Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മിഷണറീസ് ഓഫ് ഫെയിത്ത് മൈനർ സെമിനാരിയിൽ ഞായറാഴ്‌ച്ച പ്രാർത്ഥനകൾ നടത്തിയത് നിരോധനാജ്ഞ ലംഘിച്ച്; രോ​ഗ വ്യാപനത്തിന് കാരണമാകുന്ന രീതിയിൽ കൂട്ട പ്രാർത്ഥന നടത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്തത് വൈദികനും കന്യാസ്ത്രീകളും അടക്കം പത്തുപേരെ

മിഷണറീസ് ഓഫ് ഫെയിത്ത് മൈനർ സെമിനാരിയിൽ ഞായറാഴ്‌ച്ച പ്രാർത്ഥനകൾ നടത്തിയത് നിരോധനാജ്ഞ ലംഘിച്ച്; രോ​ഗ വ്യാപനത്തിന് കാരണമാകുന്ന രീതിയിൽ കൂട്ട പ്രാർത്ഥന നടത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്തത് വൈദികനും കന്യാസ്ത്രീകളും അടക്കം പത്തുപേരെ

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: നിരോധനാജ്ഞ ലംഘിച്ച് കുർബാന നടത്തിയ വൈദികനും കന്യാസ്ത്രീകളുമടക്കം പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്ത്ജാമ്യത്തിൽ വിട്ടയച്ചു. വികാരി ഫാദർ ടോം ജോസഫ്, അസിസ്റ്റന്റ് വികാരി ഫാദർ പ്രിൻസ്, ബ്രദർ സന്തോഷ്, സിസ്റ്റർമാരായ സന്തോഷ, നിത്യ, മേരി ജോൺ, സെമിനാരി വിദ്യാർത്ഥികളായ ആഞ്ജല, സുബിൻ, മിഥുൻ എന്നിവരാണ് അറസ്റ്റിലായത്.

മാനന്തവാടി ചെറ്റപ്പാലം മിഷണറീസ് ഓഫ് ഫെയിത്ത് മൈനർ സെമിനാരിയിലാണ് നിരോധനാജ്ഞ ലംഘിച്ച് പ്രാർത്ഥന നടത്തിയത്. ഞായറാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. പ്രാർത്ഥന നടക്കുന്ന വിവരമറിഞ്ഞെത്തിയ പൊലീസ് ഇവരെ അറസ്റ്റ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. നിരോധനാജ്ഞ ലംഘിച്ച് കൂട്ടമായി രോഗവ്യാപനത്തിന് കാരണമാകുന്ന തരത്തിൽ പ്രാർത്ഥന നടത്തിയതിനെ തുടർന്നാണ് അറസ്റ്റ്.

ഇവർക്കെതിരേ എപ്പിഡെമിക് ഡിസീസ് ഓർഡിനൻസ് 2020 പ്രകാരം നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. മാനന്തവാടി സിഐ എം എം അബ്ദുൾ കരീം, എസ് ഐ സി.ആർഅനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. നിരോധനാജ്ഞ ലംഘിച്ച് പ്രാർത്ഥന നടത്തിയതിന് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ സിലോൺ പെന്തകോസ്ത് സഭാ പാസ്റ്റർ അടക്കം ആറ് പേർക്കെതിരെ പത്തനംതിട്ട പൊലീസ് കേസ്സെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP