Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോറോണ കാലത്ത് വേറിട്ട ചലഞ്ചുമായി സ്‌റ്റേറ്റ് ബാങ്ക് ഓഫീസേഴ്‌സ് കൂട്ടായ്മ; ഒരു മണിക്കൂറിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോട്ടയത്തെ സ്‌റ്റേറ്റ് ബാങ്ക് ജീവനക്കാർ പിരിച്ച് നൽകിയത് ഒരു ലക്ഷം രൂപ; ചലഞ്ച് ഏറ്റെടുക്കാൻ സഹപ്രവർത്തകരോടും ആഹ്വാനം  

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം : കൊറോണ വ്യാപനം തടയുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിധിയിലേക്ക് സംഭാവന സ്വരൂപിച്ചു നൽകി കോട്ടയത്തെ സ്റ്റേറ്റ് ബാങ്ക് ഓഫീസേർസ് കൂട്ടായ്മ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓൺലൈനായി പണം സംഭാവന നൽകിയാണ് ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്. ഗ്രൂപ്പിലെ ആദ്യത്തെ ഉദ്യോഗസ്ഥൻ ചലഞ്ച് ഏറ്റെടുത്ത് പണം സംഭാവന നൽകിയതിന്റെ രസീതും വാട്‌സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.

തുടർന്ന് മറ്റ് സഹപ്രവർത്തകരോടും ക്യാമ്പയിൻ ഏറ്റെടുക്കാൻ നിർദേശിക്കുകയായിരുന്നു. സംഭാവന നൽകിയ ആൾ രസീത് വാട്‌സ് ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ച ശേഷം അടുത്ത മൂന്ന് പേരെ ചലഞ്ച് ചെയ്യുന്നു. ഇവർ ഈ ചലഞ്ച് മറ്റ് മൂന്നുപേരിലേക്കും എത്തിക്കുന്നു. തുടർന്ന് ഈ രീതി ചങ്ങല പോലെ തുടരുന്നു.

ഒരു മണിക്കൂർ കൊണ്ട് രണ്ടു ലക്ഷം രൂപാ സംഭാവന സമാഹരിച്ചു. ഈ തുകയുടെ രസീത് അപ്പോൾ തന്നേ മെസ്സേജ് ആയി ലഭിക്കും. 80 G (2) പ്രകാരം ഈ തുകക്ക് പൂർണമായും ഇൻകം ടാക്‌സ് ഇളവും ലഭിക്കും. ഞായറാച രാവിലെ ആരംഭിച്ച ചലഞ്ചു തുടരുകയാണ്. വലിയ പിന്തുണയാണ് അംഗങ്ങൾ നൽകുന്നത്. *CMDRF ചലഞ്ച് * എന്ന പേരിലാണ് ഓഫീസേഴ്സ് കൂട്ടായ്മ ഈ കാമ്പയിൻ സംഘടിപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP