Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇരുപതുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതശരീരം ഉപേക്ഷിച്ചത് റോഡിനോട് ചേർന്ന താഴ്‌വരയിൽ; കൊലപാതകിയേയും കൊല്ലപ്പെട്ട യുവതിയേയും തിരിച്ചറിയാൻ കഴിയാതെ പൊലീസ്

ഇരുപതുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതശരീരം ഉപേക്ഷിച്ചത് റോഡിനോട് ചേർന്ന താഴ്‌വരയിൽ; കൊലപാതകിയേയും കൊല്ലപ്പെട്ട യുവതിയേയും തിരിച്ചറിയാൻ കഴിയാതെ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ജിദ്ദ: ഹ​​ഇ​​ൽ മേ​​ഖ​​ല​​യു​​ടെ തെ​​ക്ക്​ ഭാ​​ഗ​​ത്ത്​ ഇ​​രു​​പ​​തു​​കാ​​രി​​യുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം എന്ന നി​ഗമനത്തിൽ അന്വേഷണ സംഘം. അതേസമയം, കൊല്ലപ്പെട്ട യുവതി ആരെന്ന് ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. സ്വദേശിയായ യുവാവാണ് യുവതിയെ കൊ​​ല്ല​​പ്പെ​​ട്ട നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തിയത്. ഹാ​​ഇ​​ൽ -മു​​റൈ​​ഫി​​ഖ് റോ​​ഡി​​നോ​​ട് ചേ​​ർ​​ന്ന താ​​ഴ്‌വ​​ര​​യി​​ലാ​​ണ് യു​​വ​​തി​​യു​​ടെ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ​​ത്.

മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ സൗ​​ദി പൗ​​ര​​നാ​​ണ് സു​​ര​​ക്ഷാ വ​​കു​​പ്പു​​ക​​ളെ വി​​വ​​ര​​മ​​റി​​യി​​ച്ച​​ത്. മൃ​​ത​​ദേ​​ഹം ഹാ​​ഇ​​ൽ ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ലേ​​ക്ക് നീ​​ക്കി. യു​​വ​​തി​​യെ തി​​രി​​ച്ച​​റി​​യു​​ന്ന​​തി​​നും പ്ര​​തി​​ക​​ളെ പി​​ടി​​കൂ​​ടു​​ന്ന​​തി​​നും സു​​ര​​ക്ഷാ​​വ​​കു​​പ്പു​​ക​​ൾ അ​​ന്വേ​​ഷ​​ണം തു​​ട​​രു​​ക​​യാ​​ണ്. കൊ​​ല​​പ്പെ​​ടു​​ത്തി​​യ ശേ​​ഷം മൃ​​ത​​ദേ​​ഹം ഇ​​വി​​ടെ ഉ​​പേ​​ക്ഷി​​ക്കു​​ക​​യാ​​യി​​രു​​ന്നെ​​ന്നാ​​ണ് ക​​രു​​തു​​ന്ന​​ത്.

കൊലപാതകം ഉൾപ്പെടെയുള്ള ക്രിമിനൽ കുറ്റങ്ങൾക്ക് സൗദി അറേബ്യയിൽ വധശിക്ഷയാണ് ലഭിക്കുക. മനുഷ്യക്കടത്ത്, കൊലപാതകം, കൊള്ള തുടങ്ങിയവയ്ക്ക് തലയറുക്കലാണ് സൗദിയിലെ ശിക്ഷ. ഇസ്ലാം ശരീഅത്ത് നിയമങ്ങൾക്ക് അനുസരിച്ചാണ് ശിക്ഷ വിധിക്കുന്നത്. വിചാരണയ്ക്ക് ശേഷം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ തലയറുക്കാൻ ഉത്തരവിടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP