Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊറോണ വൈറസ് ബാധിയേറ്റ് രാജ്യത്ത് ഇന്ന് രണ്ട് മരണം കൂടി; ഇതുവരെ സ്ഥീരീകരിച്ചത് 979 കോവിഡ് കേസുകൾ; മഹാരാഷ്ട്രയിൽ ഇന്ന് ഏഴ് പുതിയ കേസുകൾ കൂടി; തെലങ്കാനയിൽ എട്ട് പേർക്ക് കൂടി കോവിഡ്; മധ്യപ്രദേശിൽ ബിഎസ്എഫ് ഓഫിസർക്ക് കോവിഡ് സ്ഥിരീകരിച്ചു; അടുത്ത പത്ത് ദിവസം നിർണായകമെന്ന് ആരോഗ്യരംഗം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കൊറോണ വൈറസ് ബാധിയേറ്റ് രാജ്യത്ത് ഇന്ന് രണ്ടു പേർ കൂടി മരിച്ചു. ഗുജറാത്ത്, ജമ്മു കശ്മീർ എന്നിവിടങ്ങളിലുള്ള രോഗികളാണ് മരിച്ചത്. ഇതോടെ ഗുജറാത്തിൽ അഞ്ചു പേരും ജമ്മു കശ്മീരിൽ രണ്ടു പേരും കൊറോണ രോഗബാധയേറ്റ് മരിച്ചു. രാജ്യത്ത് ഇതുവരെ 979 കൊറോണ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 86 പേർക്ക് രോഗം ഭേദമായതായാണ് വിവരം

രാജ്യത്ത് ഏറ്റവും കൂടുതൽ കൊറോണ രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ ഇന്ന് ഏഴ് പുതിയ കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 193 കേസുകളാണ്‌റിപ്പോർട്ട് ചെയ്തത്. രാജസ്ഥാനിൽ ഇന്ന് 53കാരിക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 55 ആയി.

തെലങ്കാനയിൽ എട്ടുപേർക്കാണ് ഏറ്റവും പുതുതായി രോഗമുണ്ടായത്. ഇതോടെ ആകെ രോഗികൾ 67 ആയി. മധ്യപ്രദേശിൽ ബിഎസ്എഫ് ഓഫിസർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥന്റെ ഭാര്യ 15 ദിവസം മുമ്പാണ് യുകെയിൽ നിന്ന് തിരിച്ചെത്തിയത്.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ രാജ്യത്തുകൊവിഡ് സമൂഹവ്യാപന ഘട്ടത്തെ നേരിടാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ്. രാജ്യത്ത് അടുത്ത പത്ത് ദിവസം നിർണായകമെന്നാണ് വിലയിരുത്തൽ. ലോക്ഡൗൺ ശക്തമാക്കി സമൂഹ വ്യാപനം കുറയ്ക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.

രാജ്യത്ത് കോവിഡിന്റെ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കണ്ടെത്തൽ. രോഗികളുടെ എണ്ണം കൂടുന്നെങ്കിലും ഇത് സമൂഹവ്യാപനത്തിന്റെ ഭാഗമായുള്ളതല്ലെന്നും ഐസിഎംആർ കണ്ടെത്തി.

രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ല, യുപിയിലും ചെന്നൈയിലു വിദേശ യാത്ര നടത്തിയവരുമായി സമ്പർക്കത്തിലില്ലാത്തവർക്ക് കോവിഡ് സ്ഥിരീകരിച്ചത് സമൂഹവ്യാപനമല്ലെന്നും ഐസിഎംആർ വ്യക്തമാക്കി, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർക്ക് കോവിഡ് പോസിറ്റീവ് റിസൽറ്റ് വരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിദേശത്തുനിന്നെത്തുന്നവരുടെ വരവ് നിലച്ചിട്ടും രോഗബാധിതരുടെ എണ്ണം വർധിക്കുന്നതിനാലാണ് രാജ്യത്ത് മൂന്നാം ഘട്ടത്തെ നേരിടാനുള്ള തയ്യാറെടുപ്പ് വേഗത്തിലാക്കിയത്. പരിശോധനാ സൗകര്യമുയർത്താനാണ് തീരുമാനം. രാജ്യത്ത് 119 സർക്കാർ ലാബുകളിലും 35 സ്വകാര്യ ലാബുകളിലുമാണ് ഇപ്പോഴുള്ളത്. ഇതപര്യാപ്തമെന്നാണ് വിലയിരുത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP