Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് വ്യാപനം; സംസ്ഥാനത്തെ 75% ഐടി കമ്പനികളും സാമ്പത്തിക ഞെരുക്കത്തിലേക്ക്;വിദേശ കരാറുകൾ റദ്ദാകുകയും ചെയ്ത ജോലികൾക്കുള്ള പ്രതിഫലം അനിശ്ചിതമായി വൈകുകയും ചെയ്തതോടെ പ്രതിസന്ധിയിലേക്ക്; ബിസിനസ് ഇംപാക്റ്റ് സർവേ ഫലം ഇങ്ങനെ  

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് വ്യാപനം മൂലം സംസ്ഥാനത്തെ ഏതാണ്ട് 75% ഐടി കമ്പനികളും സാമ്പത്തിക ഞെരുക്കത്തിലേക്കു നീങ്ങുന്നതായി ഐടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്കിന്റെ (ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസ്) ബിസിനസ് ഇംപാക്റ്റ് സർവേ. 

വിദേശ കരാറുകൾ റദ്ദാകുകയും ചെയ്ത ജോലികൾക്കുള്ള പ്രതിഫലം അനിശ്ചിതമായി വൈകുകയും ചെയ്യുന്നതാണു പ്രതിസന്ധിക്കു കാരണം. വിദേശ രാജ്യങ്ങളിലെ ക്ലയന്റുകളുടെ ഭദ്രതയെ ആശ്രയിച്ചാണു മിക്ക ഐടി കമ്പനികളുടെയും നിലനിൽപ്. കേരളത്തിലെ പല കമ്പനികളുടെയും 70 ശതമാനത്തോളം ക്ലയന്റുകളും യുഎസിൽ നിന്നാണ്.

ജിടെക്കിൽ അംഗങ്ങളായ 192 കമ്പനികളാണു സർവേയിൽ പങ്കെടുത്തത്. നയപരമായ ഇടപെടലുകൾക്കു പുറമേ വിവിധ ഐടി പാർക്കുകളിൽ 6 മാസത്തേക്കെങ്കിലും വാടക ഒഴിവാക്കി നൽകണമെന്നും പല കമ്പനികളും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിവർഷം വാടകയിലുണ്ടാകുന്ന ആനുപാതിക വർധന ഒരു വർഷത്തേക്ക് ഒഴിവാക്കണമെന്നാണു മറ്റൊരു ആവശ്യം.

'വളരെ സൂക്ഷ്മതയോടെയുള്ള നടപടികളിലൂടെ മാത്രമേ കമ്പനികൾക്ക് ഈ പ്രതിസന്ധിഘട്ടം തരണം ചെയ്യാനാകൂ. ചെലവു ചുരുക്കൽ, ബിസിനസ് തുടർച്ച, സർക്കാരുമായുള്ള ഇടപെടൽ എന്നിവയുമായി ബന്ധപ്പെട്ട ശ്രമങ്ങൾക്കു ജിടെക് നേതൃത്വം നൽകും'
അലക്‌സാണ്ടർ വർഗീസ് (ജിടെക് ചെയർമാൻ, യുഎസ്‌ടി ഗ്ലോബൽ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP